ആണുങ്ങളുടെ ശരീര ഗന്ധം അസ്വസ്ഥമാക്കുന്നു, സ്പ്രേ അടിച്ചു നടക്കാൻ ഉപദേശം; ട്വീറ്റിന് പിന്നാലെ അവതാരികയുടെ പണി പോയി

Last Updated:

ജപ്പാനിലെ സ്വതന്ത്ര ടിവി അവതാരികയും ഫെമിനിസ്റ്റുമായ 29 കാരി യുറി കവാഗുച്ചിയാണ് വിവാദമായ പരാമർശം നടത്തിയത്

 യുറി കവാഗുച്ചി,
യുറി കവാഗുച്ചി,
ആണുങ്ങളുടെ ശരീര ഗന്ധത്തെക്കുറിച്ചു ശുചിത്വത്തെക്കുറിച്ചും വിമർശിച്ചു കൊണ്ട് സമൂഹമാധ്യമാമയ എക്സിൽ ട്വീറ്റ് ചെയ്ത അവതാരികയെ പുറത്താക്കി തൊഴിൽ സ്ഥാപനം. ജപ്പാനിലെ സ്വതന്ത്ര ടിവി അവതാരികയും ഫെമിനിസ്റ്റുമായ 29 കാരി യുറി കവാഗുച്ചിയെയാണ് കരാറിലേർപ്പെട്ടിരുന്ന വിവധ തൊഴിൽ സ്ഥാപനങ്ങൾ പരാമർശങ്ങൾ വിവാദമായതോടെ പുറത്താക്കിയത്.
പീഡനങ്ങളും അതിക്രമങ്ങൾക്കുമെതിരെ ക്ളാസുകൾ എടുക്കുന്ന ആൾകൂടിയായ യുറി ആഗസ്റ്റ് 8നാണ് ആണുങ്ങളുടെ ശുചിത്വത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തത്. വ്യക്തിപരമായ കാര്യമാണെന്നറിയാമെങ്കിലും വേനൽ കാലത്തെ ആണുങ്ങളുടെ ശരീര ഗന്ധവും ശുചിത്വമില്ലായ്മയും തീർത്തും അസഹ്യമാണ് എന്നാണ് യുറി പോസ്റ്റ് ചെയ്യ്തത് . ഇതൊഴിവാക്കാൻ കൂടുതൽ തവണ കുളിക്കാനും സുഗന്ധ ലേപനങ്ങൾ പൂശാനും യുറി ആണുങ്ങളെ ഉപദേശിക്കുന്നുമുണ്ട്.13000ത്തോളം പേരാണ് യുറിയെ എക്സിൽ ഫോളോ ചെയ്യുന്നത്.
ചിലരൊക്കെ പോസ്റ്റിനെ സത്യസന്ധമായ വിലയിരുത്തലായി കണ്ടെങ്കിലും ഭൂരിഭാഗം പേരും യുറിയുടെ വാക്കുകള ആണുങ്ങൾക്കെതുരെയുള്ള ലിംഗ വിവേചനമായി ആരോപിച്ചു. ഇക്കാര്യത്തിൽ ആണുങ്ങളെ മാത്രം വിമർശിക്കുന്നത് വിവേചനമാണെന്നും സ്ത്രീകൾക്കും ഇത്തരത്തിലുള്ള അസഹ്യമായ ശരീരഗന്ധം ഉണ്ടാകുമെന്നും താൻ അനുഭവസ്ഥനാണെന്നുമാണ് ഒരു ആൺ ഉപയോക്താവ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് കമൻ്റിട്ടത്.
advertisement
വിവാദം ചൂടു പിടിച്ചതൊടെ യുറിയുടെ വ്യക്തി ജീവിതവും കഴിഞ്ഞകാല ജീവിത്വും വിവാഹമോചനവും അടക്കം വിമർശന വിധേയമാക്കി ആളുകൾ രംഗത്തെത്തി.
വിമർശനങ്ങൾ വർദ്ധിച്ചതോടെ ആഗസ്റ്റ് 11 ന് യുറി പരസ്യ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഒട്ടും ആലോചിക്കാതെയുള്ള തന്റെ അഭിപ്രായ പ്രകടനം പലരെയും വേദനിപ്പിച്ചു എന്നറിയുന്നുണ്ടെന്നും ഈ പ്രസ്ഥാവനയുടെ പേരിൽ ഭാവിയിൽ ആരെയും വേദനിപ്പിക്കാതെ നോക്കുമെന്നും പറഞ്ഞാണ് യുറി ക്ഷമ ചോദിച്ചത്.
ക്ഷമാപണം നടത്തിയെങ്കിലും യുറി കരാറിലേർപ്പെട്ടിരുന്ന രണ്ട് സ്ഥാപനങ്ങളാണ് വിവാദമായ പ്രസ്ഥാവനയെത്തുടർന്ന് യുറിയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. എതിർ ലിംഗത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു എന്ന് പറഞ്ഞ് ആഗസ്റ്റ് 16 യുറി കരാറിലേർപ്പെട്ടിരുന്ന വോയ്സ് എന്ന സ്ഥാപനം കരാർ റദ്ദാക്കി യുറിയെ ജോലിയിൽ നിന്ന് പുറത്താക്കി. പീഡനങ്ങൾക്കതിരെ ലക്ചറുകളെടുക്കാൻ യുറിയുമായി കരാറിലേർപ്പെട്ട മറ്റൊരു സ്ഥാപനവും കരാർ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ജോലിയിൽ നിന്നും യുറിയെ പുറത്താക്കിയത് കുറച്ചു കടുത്തു പോയെന്നും ഒരുവിഭാഗം പ്രതികരിക്കുന്നു. യുറിക്ക് ജോലി നഷ്ടമായത് ജപ്പാനിലെ പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയുടെ പ്രതിഭലനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ആണുങ്ങളുടെ ശരീര ഗന്ധം അസ്വസ്ഥമാക്കുന്നു, സ്പ്രേ അടിച്ചു നടക്കാൻ ഉപദേശം; ട്വീറ്റിന് പിന്നാലെ അവതാരികയുടെ പണി പോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement