കൊറിയൻ പോപ് ഗായിക ഹേസൂ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
മെയ് 20 ന് ദക്ഷിണ കൊറിയയിൽ ഹേസൂവിന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു
ദക്ഷിണ കൊറിയൻ പോപ് ഗായിക ഹേസൂ(29)വിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താരം ജീവനൊടുക്കിയതെന്നാണ് നിഗമനം. ഹോട്ടൽ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ഇത് ഹേസൂവിന്റേതാണെന്ന് പൊലീസ് പുറത്തുവിട്ടിരുന്നില്ല. ഇന്ന് സൗത്ത് കൊറിയൻ വൈടിഎൻ ആണ് ഗായികയാണ് മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തത്.
മെയ് 20 ന് ദക്ഷിണ കൊറിയയിൽ ഹേസൂവിന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗ വാർത്ത എത്തുന്നത്. ഇതിനിടയിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിലെ വിശദാശംങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന് മറ്റൊരു കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read- മലയാളത്തിന്റെ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം
ദക്ഷിണ കൊറിയയിൽ ഏറെ പ്രചാരമുള്ള ‘ട്രോട്ട്’ ഗായികയാണ് ഹേസൂ. 2019 ലാണ് താരം സംഗീത രംഗത്തേക്ക് എത്തുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ വലിയൊരു കൂട്ടം ആരാധകരേയും ഹേസൂ സ്വന്തമാക്കിയിരുന്നു. ‘മൈ ലൈഫ് ഐ വിൽ’ ആയിരുന്നു ആദ്യ സിംഗിൾ ആൽബം. ദി ട്രോട്ട് ഷോ എന്ന ടിവി ഷോയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
advertisement
ഈ വർഷമാദ്യം ആസ്ട്രോ ബാൻഡ് അംഗം മൂൺബിൻ അപ്പാർട്ട്മെന്റിലും മരിച്ച നിലയിൽ കണ്ടെത്തി. യുവ കെ-പോപ്പ് താരത്തിന്റെ മരണത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ ദുഃഖം രേഖപ്പെടുത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 15, 2023 10:18 PM IST