ഇടിമിന്നല്‍ പതിവായി; വീടുകള്‍ തകര്‍ന്നു; കന്നുകാലികള്‍ ചത്തൊടുങ്ങി, ഭയന്ന നാട്ടുകാർ ഗ്രാമം ഉപേക്ഷിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
വിയറ്റ്‌നാമിലെ സണ്‍ടേ ജില്ലയിലെ ലോങ് വോട്ട് ഗ്രാമത്തിലാണ് സംഭവം
വിയറ്റ്‌നാമില്‍ ഇടിമിന്നല്‍ വില്ലനാകുന്നു. മഴക്കാലത്ത് വിയറ്റ്‌നാമിലെ ഒരു ഗ്രാമത്തില്‍ അടിക്കടിയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ട സാഹചര്യമാണ്. വിയറ്റ്‌നാമിലെ സണ്‍ ടേ ജില്ലയിലെ ലോങ് വോട്ട് ഗ്രാമത്തിലാണ് സംഭവം.
മിന്നലാക്രമണം മൂലം ഒരു വര്‍ഷത്തില്‍ തന്നെ പല തവണ വീടുകള്‍ തകര്‍ന്നുപോകുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നത് വിയറ്റ്‌നാം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാടിനുള്ളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇടിമിന്നല്‍ മൂലം തങ്ങളുടെ കന്നുകാലികള്‍ ചത്തുപോയെന്നും മരങ്ങള്‍ കത്തിനശിച്ചെന്നും ഗ്രാമനിവാസിയായ ദിന്‍ വാന്‍ ദിം പറയുന്നു.
advertisement
ഇടിമിന്നലിന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ എല്ലാവര്‍ക്കും ഭയമാണെന്നും അദ്ദേഹം പറയുന്നു. തന്റെ മകള്‍ക്കും പേരക്കുട്ടിക്കും കഴിഞ്ഞ വര്‍ഷം ഇടിമിന്നലേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും, തങ്ങള്‍ക്കുണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് ഗ്രാമവാസികള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
മിന്നലാക്രമണത്തെ അതിജീവിച്ചെങ്കിലും, സംഭവത്തിന് ശേഷം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകളുണ്ടായെന്ന് മറ്റൊരു ഗ്രാമവാസിയും പറയുന്നു. ഓരോ തവണ മിന്നലിന്റെ ശബ്ദം കേള്‍ക്കുമ്പോഴും ഭയന്നു വിറച്ച് മുറിയുടെ ഒരു മൂലയില്‍ ഒളിച്ചിരിക്കുന്ന അവസ്ഥയാണ് അവര്‍ക്കുള്ളത്.
advertisement
ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇടിമിന്നല്‍ വേഗത്തില്‍ ഏല്‍ക്കുക എന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും, താഴ്ന്ന പ്രദേശത്തുള്ള ഈ ഗ്രാമത്തിലെ സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഈ പ്രതിഭാസത്തെ കുറിച്ച് വിദഗ്ധർക്കും പോലും മറുപടിയില്ല.
നിരവധി തവണ ഗ്രാമത്തില്‍ ഇടിമിന്നല്‍ ഉണ്ടായതുകൊണ്ട് മഴക്കാലത്ത് ഇടിമിന്നല്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികൾ കഴിയുന്നത്, സണ്‍ ലോങ് കമ്മ്യൂണ്‍ പീപ്പിള്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ താന്‍ വ്യോട്ട് പറയുന്നു. ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പുതിയ ഗ്രാമത്തിലേക്ക് മാറാന്‍ ഗ്രാമവാസികള്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. 73 താമസക്കാര്‍ ഇതിനകം തന്നെ പുതിയ ഗ്രാമത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2022 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇടിമിന്നല്‍ പതിവായി; വീടുകള്‍ തകര്‍ന്നു; കന്നുകാലികള്‍ ചത്തൊടുങ്ങി, ഭയന്ന നാട്ടുകാർ ഗ്രാമം ഉപേക്ഷിച്ചു