BREAKING: പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് വധശിക്ഷ
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്യദ്രോഹ കേസിൽ മൂന്നംഗ പ്രത്യേക കോടതിയാണ് മുഷാറഫിന് വധശിക്ഷ വിധിച്ചത്...
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് വധശിക്ഷ. രാജ്യദ്രോഹ കേസിൽ മൂന്നംഗ പ്രത്യേക കോടതിയാണ് മുഷാറഫിന് വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതിക്ക് കീഴിലുള്ള പ്രത്യേക ബെഞ്ചാണ് മുഷാറഫിനെതിരായ കേസിൽ വാദം കേട്ടത്. പാകിസ്ഥാന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുൻ പ്രസിഡന്‍റിന് വധശിക്ഷ ലഭിക്കുന്നത്.
മുഷാറഫിനെ കൂടാതെ മുൻ പ്രധാനമന്ത്രി ഷൌക്കത്ത് അസിസ്, അബ്ദുൽ ഹമിദ് ഡോഗർ, സഹീദ് ഹമിദ് എന്നിവർക്കെതിരെയും കേസുണ്ട്. ഇവർക്കെതിരെ ഇന്ന് മാത്രം പുതിയ മൂന്ന് പരാതികൾ ലഭിച്ചിരുന്നു. മുഷാറഫിന്റെ കൂട്ടാളികളായി കരുതപ്പെടുന്ന ഈ മൂന്ന് പേർക്കെതിരെയും ഒരേസമയം വിചാരണ നടത്തണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റത്തിന് 2013 ഡിസംബർ മുതലാണ് മുഷാറഫ് വിചാരണ നേരിട്ടത്. 2014 സെപ്റ്റംബറിൽ മുഷാറഫിനെതിരായ തെളിവുകൾ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2019 12:55 PM IST