New Zealand Terror Attack മുസ്ലീം പള്ളികളിലെ വെടിവയ്പ്: മരണം 49; നാല് പേർ പിടിയിൽ

Last Updated:

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ പള്ളിയ്ക്ക് സമീപത്തെ മൈതാനത്തുണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ മരണം 49ആയി.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പള്ളിയിലെത്തിയ നിരവധി വിശ്വാസികള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി നേരത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ പള്ളിയ്ക്ക് സമീപത്തെ മൈതാനത്തുണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം. വെടിവെയ്പ്പില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് താരങ്ങള്‍ അക്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിയിലാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നൂറിലേറെ തവണ അക്രമികള്‍ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് താരങ്ങള്‍ ടീം ബസിലേക്ക് തിരിച്ച് പോവുകയായിരുന്നു. ടീം നിലവില്‍ ഡ്രെസിങ്ങ് റൂമില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതല്‍ ന്യൂസിലന്‍ഡിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുള്ളത്. പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം നാളെയാരംഭിക്കാനിരിക്കെയാണ് വെടിവെപ്പിനെത്തുടര്‍ന്ന് ടീം കുടുങ്ങിക്കിടക്കുന്നത്. ക്രൈസ്റ്റ്ചര്‍ച്ചിലെ ഓവലിലാണ് അവസാന മത്സരം നടക്കേണ്ടത്.
ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
New Zealand Terror Attack മുസ്ലീം പള്ളികളിലെ വെടിവയ്പ്: മരണം 49; നാല് പേർ പിടിയിൽ
Next Article
advertisement
ഇനി 'റൺ ബേബി റൺ' റീ-റിലീസ്; തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement