സ്വന്തം പൗരന്മാർക്ക് നേരെ ബോംബിട്ട് പാകിസ്ഥാൻ; വ്യോമാക്രമണത്തിൽ കുട്ടികള്‍ ഉൾ‌പ്പെടെ 30 പേർ കൊല്ലപ്പെട്ടു

Last Updated:

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ആക്രമണത്തിനെതിരെ ജനങ്ങൾ‌ പ്രതിഷേധിക്കുന്നു
ആക്രമണത്തിനെതിരെ ജനങ്ങൾ‌ പ്രതിഷേധിക്കുന്നു
‌ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. തിറ താഴ്‌വരയിലുള്ള മത്രെ ദാര ഗ്രാമത്തിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകർ പറയുന്നത്. ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. ചൈന് പാകിസ്ഥാന് നൽ‌കിയ ജെഎഫ് 17 തണ്ടർ ജെറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
തെഹ്രീക് ഇ- താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്.
advertisement
പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും രക്ഷപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, കുടുംബങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ ബോംബുകൾ വീടുകൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായി. പ്രഭാതമാകുമ്പോഴേക്കും മാത്രേ ദാരാ ഗ്രാമം "മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു" എന്നും കന്നുകാലികൾ കൂട്ടത്തോടെ ചത്തുവെന്നും വീടുകൾ തകരുകയും ചെയ്തുവെന്നും ദൃക്‌സാക്ഷികൾ വിവരിച്ചു.
"സാധാരണക്കാർക്ക് നേരെയുണ്ടായ കൂട്ടക്കൊലയെ ഭീകരവിരുദ്ധ പ്രവർത്തനമെന്ന് വിശേഷിപ്പിക്കുന്നത്, ആഭ്യന്തര അടിച്ചമർത്തലിനായി പാകിസ്ഥാൻ നടത്തുന്ന പതിവ് രീതിയുടെ ഭാഗമാണ്" എന്ന് ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ ഫെഡറലി അഡ്മിനിസ്റ്റേർഡ് ട്രൈബൽ ഏരിയകളിൽ (എഫ്എടിഎ) സൈന്യം നടത്തിയ അതിക്രമങ്ങളുമായി ഇതിന് സമാനതകളുണ്ടെന്നും, പാഷ്തൂൺ ജനതയ്‌ക്കെതിരായ വ്യവസ്ഥാപിതമായ സൈനിക നടപടിയുടെ ഭാഗമാണ് ഈ ആക്രമണമെന്നും അതേ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി.
advertisement
ആക്രമണത്തിന് പിന്നാലെ അകാഖേൽ ഗോത്രവർഗ്ഗം ഒരു ജിർഗ (ഗോത്ര കൗൺസിൽ) വിളിച്ചുചേർത്തു. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനും, പുരുഷന്മാരുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കോർപ്സ് കമാൻഡറുടെ വീടിന് മുന്നിൽ പ്രതിഷേധ സൂചകമായി വെക്കാനും അവർ തീരുമാനിച്ചു.
ഖൈബർ ചൗക്കിൽ ഇതിനകം ഒരു ധർണ ആരംഭിച്ചിട്ടുണ്ട്. "ഭീകരവാദത്തിനെതിരായ പോരാട്ടത്തിൻ്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുകയാണ്" എന്ന് സമരക്കാർ ഇസ്ലാമാബാദിനെതിരെ ആരോപിച്ചു. പെഷാവറിൽ വലിയ പ്രകടനങ്ങൾ നടത്താൻ ആഹ്വാനങ്ങൾ ഉയരുന്നുണ്ട്.
ഗോത്ര നേതാക്കളും പാഷ്തൂൺ ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ യുദ്ധക്കുറ്റത്തിനും "വംശീയ ഉന്മൂലന തന്ത്രങ്ങൾക്കും" ആരോപണം ഉന്നയിച്ചു. ഇത്തരം ആക്രമണങ്ങൾ പാഷ്തൂൺ ജനതയുടെ അതൃപ്തി വർദ്ധിപ്പിക്കുമെന്നും, ഇത് ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങൾക്ക് എണ്ണയൊഴിക്കുമെന്നും പാകിസ്ഥാന്റെ ആഭ്യന്തര ഐക്യം കൂടുതൽ ദുർബലമാക്കുമെന്നും രഹസ്യാന്വേഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
advertisement
നിഷേധിച്ച് പാക് സൈന്യം
ഇതൊരു വ്യോമാക്രമണമാണെന്ന് പ്രദേശവാസികളും രഹസ്യാന്വേഷണ ഏജൻസികളും പറയുമ്പോൾ, പാകിസ്ഥാൻ സൈന്യം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചു. പകരം, ഒരു ഭീകരസംഘടനയുടെ വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് അവർ ആരോപിച്ചു. മെത്രാ ദാറയിലെ ഒരു വീടിനുള്ളിൽ ഒളിപ്പിച്ച "ഭീകരരുടെ ഒരു വലിയ സ്ഫോടകവസ്തു ശേഖരം" പൊട്ടിത്തെറിച്ചെന്നും, അത് സമീപത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാക്കുകയും സാധാരണക്കാർക്ക് ജീവാപായം വരുത്തുകയും ചെയ്തെന്ന് സൈനിക വക്താക്കൾ ഒരു ഔദ്യോഗിക പ്രസ്താവനയിൽ അവകാശപ്പെട്ടു.
advertisement
Summary: At least 30 civilians, including women and children, were killed in the early hours of Sunday after Pakistan Air Force (PAF) jets reportedly carried out air strikes on Matre Dara village in the Tirah Valley of Khyber Pakhtunkhwa. Sources say Tehreek-i-Taliban Pakistan (TTP) militants were the target.
മലയാളം വാർത്തകൾ/ വാർത്ത/World/
സ്വന്തം പൗരന്മാർക്ക് നേരെ ബോംബിട്ട് പാകിസ്ഥാൻ; വ്യോമാക്രമണത്തിൽ കുട്ടികള്‍ ഉൾ‌പ്പെടെ 30 പേർ കൊല്ലപ്പെട്ടു
Next Article
advertisement
സ്വന്തം പൗരന്മാർക്ക് നേരെ ബോംബിട്ട് പാകിസ്ഥാൻ; വ്യോമാക്രമണത്തിൽ കുട്ടികള്‍ ഉൾ‌പ്പെടെ 30 പേർ കൊല്ലപ്പെട്ടു
സ്വന്തം പൗരന്മാർക്ക് നേരെ ബോംബിട്ട് പാകിസ്ഥാൻ; വ്യോമാക്രമണത്തിൽ കുട്ടികള്‍ ഉൾ‌പ്പെടെ 30 പേർ കൊല്ലപ്പെട്ടു
  • ഖൈബർ പഖ്തൂൻഖ്വയിൽ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.

  • മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ.

  • പാകിസ്ഥാൻ സൈന്യം ഭീകരരുടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്ന് പറഞ്ഞ് ആക്രമണ ഉത്തരവാദിത്വം നിഷേധിച്ചു.

View All
advertisement