40 ഇന്ത്യൻ ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഓരോ വർഷവും പ്രതിരോധ മേഖലയ്ക്കായി ഇന്ത്യ ചെലവിടുന്നത് ശരാശരി 51 മില്യൻ ഡോളറാണ്. സജ്ജമായൊരു വലിയ പ്രതിരോധ നിരയാണ് രാജ്യത്തിനുള്ളത്.
ലോക രാജ്യങ്ങളുടെ കണക്കെടുത്താൽ സൈനിക കരുത്തിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കരസേനയുടെ അംഗബലത്തിന്റെ കാര്യമെടുത്താൽ വീണ്ടും മുന്നിലെത്തി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ഈ പട്ടികയിൽ പതിമൂന്നാം സ്ഥാനത്ത് മാത്രമാണ് പാകിസ്താൻ ഉള്ളത്
വികസിത രാജ്യങ്ങളായ ഫ്രാൻസും ജർമ്മനിയും ബ്രിട്ടനുമെല്ലാം ഫയർ പവർ ഇൻഡക്സ് എന്ന ആയുധശേഷി പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ തന്നെയാണുള്ളത്. കര-വ്യോമ-നാവിക സേനയിൽ അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ പട്ടികയിൽ ഇന്ത്യക്ക് മുന്നിലുള്ളത്.
13 62,500 സൈനികരുള്ള ഇന്ത്യൻ കരസേനയാണ് ലോകത്തിൽ രണ്ടാമത്തെ വലിയ കരസേന. 37,12,500 സൈനികരുള്ള ചൈനയാണ് പട്ടികയിൽ ഒന്നാമത്. ഏഴ് കമാൻഡർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാർ തുടങ്ങി ലോകത്തിൽ മുൻപന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായുണ്ട്.
ഇന്ത്യൻ വ്യോമസേനക്കുള്ള 2102 വിമാനങ്ങളിൽ 676 എണ്ണവും യുദ്ധവിമാനങ്ങളാണ്. മിഗ്, ദ്രുവ്, ഡോർണിയർ തുടങ്ങി ജർമ്മൻ, ഇസ്രയേൽ യുദ്ധവിമാനങ്ങളെല്ലാം വ്യോമസേനയുടെ ഭാഗമാണ്.. ഒരുലക്ഷത്തി നാല്പതിനായിരം സൈനികരാണ് വ്യോമസേനയിലുള്ളത്. 137 യുദ്ധക്കപ്പലുകളും 223 യുദ്ധവിമാനങ്ങളും അടങ്ങുന്ന ഇന്ത്യൻ നാവികസേനയുടെ പകുതിയോളം ശേഷി മാത്രമാണ് പാകിസ്താനുള്ളത്. 15 മുങ്ങിക്കപ്പലുകൾ ഇന്ത്യൻ തീരത്ത് എപ്പോഴും എന്തിനും സജ്ജമായി നിൽക്കുന്നു.
അതിർത്തി രക്ഷാ സേന, തീരസേന എന്നിവയെല്ലാം ഇതിന് പുറമെയുള്ള കരുത്തുകളാണ്. ഇസ്രയേലിൽ നിർമ്മിച്ച 218 ആളില്ലാ യുദ്ധവിമാനങ്ങള്‍ അതിർത്തിരക്ഷാ സേനയ്ക്ക് സ്വന്തമായുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.