ബ്രസീലിൽ കലാപത്തിന് തിരികൊളുത്തി മുൻ പ്രസിഡന്റിന്റെ അനുകൂലികൾ; പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബ്രസീലിൽ ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം.
ബ്രസീലിയ: ബ്രസീലിൽ പാർലമെന്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുകൂലികൾ. പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. അക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി.
തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് റിപ്പോർട്ട്. ബ്രസീലിൽ ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി കലാപം സൃഷ്ടിച്ചത്.
advertisement
കലാപകാരികൾ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിട്ടുണ്ട്.പാർലമെന്‍റ് മന്ദിരം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 200ലധികം വരുന്ന അക്രമികളെ പൊലീസ് പിടികൂടിയുണ്ട്. ഇവിടേയ്ക്ക് ഇവരെ എത്തിച്ച 40 ബസുകളും പൊലീസ് പിടിച്ചെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 09, 2023 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രസീലിൽ കലാപത്തിന് തിരികൊളുത്തി മുൻ പ്രസിഡന്റിന്റെ അനുകൂലികൾ; പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു