HOME » NEWS » World » SINGER AND MUSICIAN ELTON JOHN CALLS OUT HYPOCRISY AFETR VATICAN REFUSES TO BLESS SAME SEX MARRIAGES GH

സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ; ഇരട്ടത്താപ്പെന്ന വിമർശനവുമായി ഗായകൻ എൽട്ടൻ ജോൺ

വൈദികർക്കോ കത്തോലിക്കാ പള്ളികളിലെ പരികർമികൾക്കോ സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കാൻ കഴിയില്ലെന്നും അത്തരം ആശിർവാദങ്ങൾക്ക് കത്തോലിക്കാസഭയിൽ നിയമപരമായ സാധുതയില്ലെന്നും വത്തിക്കാന്റെ ഉപദേശകസമിതി അറിയിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: March 16, 2021, 3:16 PM IST
സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ; ഇരട്ടത്താപ്പെന്ന വിമർശനവുമായി ഗായകൻ എൽട്ടൻ ജോൺ
Elton John
  • Share this:
സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കാൻ കത്തോലിക്ക സഭയ്ക്ക് ഴിയില്ലെന്ന് വത്തിക്കാൻ  അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇംഗ്ലീഷ് ഗായകൻ എൽട്ടൻ ജോൺ. 'റോക്കറ്റ്മാൻ' പോലൊരു സിനിമയ്ക്കായി  ലക്ഷങ്ങൾ നിക്ഷേപിക്കാൻ തയ്യാറായ വത്തിക്കാൻ സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രാമി അവാർഡ് ജേതാവായ ഗായകന്റെപ്രതികരണം.

"ഡേവിഡുമായുള്ള വിവാഹത്തിലൂടെ ജീവിതത്തിൽ ഞാൻ നേടിയ സന്തോഷം ആഘോഷിച്ച 'റോക്കറ്റ്മാൻ' എന്ന സിനിമയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ മുടക്കി ലാഭമുണ്ടാക്കിയ വത്തിക്കാന്, 'പാപമാണെന്ന' ന്യായം പറഞ്ഞ് സ്വവർഗ വിവാഹങ്ങളെ തള്ളിക്കളയാൻ എങ്ങനെ കഴിയും?" എന്നായിരുന്നു ട്വിറ്ററിലൂടെ എൽട്ടൻ ജോൺ പ്രതികരിച്ചത്.  ഇരട്ടത്താപ്പ് എന്ന ഹാഷ്‌ടാഗോടു കൂടിയായിരുന്നു ട്വീറ്റ്.
'ദി ഡെയ്‌ലി ബീസ്റ്റ്' റിപ്പോർട്ട് അനുസരിച്ച് 2019-ൽ'മെൻ ഇൻ ബ്ലാക്ക്: ഇന്റർനാഷണൽ', 'റോക്കറ്റ്മാൻ' എന്നീ സിനിമകൾക്കായി വത്തിക്കാൻ 4.5 മില്യൺ ഡോളർ (മുപ്പത്തിമൂന്ന് കോടിയോളം രൂപ) ചെലവഴിച്ചിട്ടുണ്ട്. എൽട്ടൻ ജോണിന്റെ ജീവചരിത്ര സംബന്ധിയായ സിനിമയായ 'റോക്കറ്റ്മാൻ' പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധം ആധികാരികമായിചിത്രീകരിച്ച ആദ്യത്തെ സ്റ്റുഡിയോ മൂവി ആണെന്നതാണ്  ഏറ്റവും കൗതുകകരമായ കാര്യം. ഈ റിപ്പോർട്ടും ജോൺ തന്റെ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read-Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക്

2019 മെയിൽ പുറത്തിറങ്ങിയ 'റോക്കറ്റ്മാൻ' ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.  40 മില്യൺ ഡോളർ മുതൽമുടക്കിൽ നിർമിച്ച ചിത്രം 192 മില്യൺ ഡോളറാണ് വാരിക്കൂട്ടിയത്. ഈ സിനിമയ്ക്കു വേണ്ടി ജോണിനും ബെർണി ടോപ്പിനും മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ അവാർഡും ലഭിച്ചിരുന്നു.

വൈദികർക്കോ കത്തോലിക്കാ പള്ളികളിലെ പരികർമികൾക്കോ സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കാൻ കഴിയില്ലെന്നും അത്തരം ആശിർവാദങ്ങൾക്ക് കത്തോലിക്കാസഭയിൽ നിയമപരമായ സാധുതയില്ലെന്നും വത്തിക്കാന്റെ ഉപദേശകസമിതിയായ സി ഡി എഫ് പുറപ്പെടുവിച്ച ഉത്തരവാണ് ജോണിന്‍റെ പ്രതികരണത്തിന് അടിസ്ഥാനം. "കത്തോലിക്കരുടെവിശ്വാസപ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം ദൈവത്തിന്റെ നിശ്ചയപ്രകാരം നടക്കുന്നതാണ്. അതിന്റെ ലക്ഷ്യം പുതിയ തലമുറകളുടെ സൃഷ്ടിയാണ്. സ്വവർഗവിവാഹങ്ങൾ അത്തരമൊരു പദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ അതിന് നിയമസാധുത നല്കാനാകില്ല" എന്ന്  ഉത്തരവിൽ പരാമർശിക്കുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ദൈവത്തിന് പാപകർമങ്ങളെ ആശിർവദിക്കാൻ കഴിയില്ലെന്നും പ്രസ്തുത രേഖയിൽ പരാമർശമുണ്ട്.

Also Read-'അവരും ദൈവത്തിന്റെ മക്കള്‍; കുടുംബജീവിതത്തിന് അവകാശമുണ്ട്'; സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാൻസിസ് മാര്‍പാപ്പ

വത്തിക്കാന്റെ ഈ പ്രതികരണം കത്തോലിക്കാ സഭയിലെ അംഗങ്ങളായ എൽജിബിടിക്യു വിഭാഗങ്ങളുടെ പ്രതീക്ഷകളെ തകർക്കുന്നതാണ്. മുമ്പ് സ്വവർഗാനുരാഗികളെ അംഗീകരിച്ചും അനുകൂലിച്ചുംകൊണ്ട് പോപ്പ് ഫ്രാൻസിസ് സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായിരുന്നു.  സ്വവർഗാനുരാഗികൾക്ക് കുടുംബമായിജീവിക്കാനുള്ള അവകാശമുണ്ട് എന്ന് പറഞ്ഞ പോപ്പ് ഫ്രാൻസിസിന്റെ നിലപാട്,  ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ഐക്യപ്പെടലായാണ് പൊതുവെ മനസിലാക്കപ്പെട്ടത്. എന്നാൽ, അതിന് കടകവിരുദ്ധമായ തരത്തിലുള്ള വത്തിക്കാന്റെ ഉത്തരവ് ഇക്കാര്യത്തിൽ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. പോപ്പിന്റെ അനുമതിയോടുകൂടി തന്നെയാണ് വത്തിക്കാൻ ഇത്തരമൊരു പ്രസ്താവനയുമായിരംഗത്തു വന്നതും.
Published by: Asha Sulfiker
First published: March 16, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories