റോം: സ്വവര്‍ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന നിലപാട് തുറന്നുപറഞ്ഞ്
ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. ‘‘സ്വവർഗാനുരാഗികൾക്ക് കുടുംബമായി കഴിയാൻ അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്. നിയമപരമായി അവർക്ക് ഒരുമിച്ചുകഴിയാൻ നാം അവസരമൊരുക്കുകയാണ് വേണ്ടത്.’’- റോം ചലച്ചിത്രമേളയിൽ ഇന്നലെ പ്രദർശിപ്പിച്ച ‘ഫ്രാൻസെസ്കോ’ എന്ന ഡോക്യുമെന്ററിയിൽ മാർപാപ്പ പറഞ്ഞു.
Also Read-
'രുചികരമായ ഭക്ഷണവും ലൈംഗികതയും പാപമല്ല; രണ്ടും ദൈവികമായ സന്തോഷങ്ങൾ': ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് പാപ്പ പ്രത്യേകമായി താൽപര്യമെടുക്കുന്ന പരിസ്ഥിതി, ദാരിദ്ര്യം, വംശീയവും സാമ്പത്തികവുമായ അസമത്വം തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്നതിനിടെയാണ് സ്വവർഗാനുരാഗവും കടന്നുവന്നത്.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബ്യൂനസ് ഐറിസിൽ ആർച്ച്ബിഷപ്പായിരുന്നപ്പോൾ അദ്ദേഹം സ്വവർഗാനുരാഗികളുടെ അവകാശങ്ങളെ അനുകൂലിച്ചിരുന്നു.
Also Read-
കോയമ്പത്തൂരിൽ ട്രാന്‍സ്ജെൻഡർ ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു
സ്വവർഗാനുരാഗത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലിയിലെ പുരോഹിതൻ യുവാൻ കാർലോസ് ക്രൂസാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രം. സ്വവർഗാനുരാഗത്തോടും സ്വവർഗവിവാഹത്തോടുമുള്ള ഫ്രാൻസിസ് പാപ്പയുടെ നിലപാടുകൾ ക്രൂസിന്റെ കൊച്ചു കൊച്ചു കഥകളിലൂടെ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
വിദേശ സന്ദർശനത്തിനിടെ മാർപാപ്പ അഭയാർത്ഥികൾക്കും തടവുകാർക്കും സ്വവർഗാനുരാഗത്തിന്റെ പേരിൽ സമൂഹം വേദനിപ്പിക്കുന്നവർക്കും സാന്ത്വനമേകിയതിന്റെ ഒട്ടേറെ സംഭവങ്ങളും വിവരിക്കുന്നുണ്ട്. വത്തിക്കാനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വംശജനായ ഇവ്ജനി അഫിനീവ്സ്കിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ.
Also Read-
'ആനയെ കൊല്ലി' ട്രെയിൻ എഞ്ചിൻ കസ്റ്റഡിയിൽ; അസം വനംവകുപ്പിന്റെ 'പിടിച്ചെടുക്കൽ' അപൂർവ സംഭവം
എല്‍ജിബിടി വിഭാഗത്തിന് പരിഗണന നല്‍കുന്നതിനെക്കുറിച്ച് മാര്‍പാപ്പ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് മാര്‍പാപ്പ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മാര്‍പാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ അവകാശപ്പെടുന്നത്.
സ്വവര്‍ഗ വിവാഹങ്ങളെ എക്കാലവും എതിര്‍ക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചിരുന്നത്. മാർപാപ്പയുടെ പരാമർശത്തെ സ്വാഗതം ചെയ്യുന്നതായി സ്വവർഗാനുരാഗികളെ പിന്തുണക്കുന്നവർ വ്യക്തമാക്കി. ഇത് സഭാ ചരിത്രത്തിൽ സുപ്രധാനമായ ചുവടുവയ്പ്പാണെന്നും എൽജിബിടി സമൂഹം അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.