പൊരിവെയിലിൽ കാറിനുള്ളിലെ കുഞ്ഞിനെ മറന്നു; അഞ്ചു മണിക്കൂർ വണ്ടിയിലിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഒറ്റക്കിരുന്നത്
പൊരിവെയിലിൽ അടച്ചിട്ട കാറിനുള്ളില്‍ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്‌ളോറിഡയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഒറ്റക്ക് ഇരുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കുഞ്ഞിനെ മണിക്കൂറുകളോളം കാറില്‍ തനിച്ചിരുത്തിയതിനാണ് ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയര്‍ടേക്കറായ ജുവല്‍. വീട് എത്തിയപ്പോള്‍ കുഞ്ഞ് ഉറക്കമായിരുന്നു. മറ്റ് കുട്ടികളുമായി ഇവര്‍ വീടിനുള്ളിലേക്ക് കയറി. കാറില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാര്യം ഇവര്‍ മറന്നുപോയി. പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുഞ്ഞ് അബോധ അവസ്ഥയിലായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 22, 2023 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പൊരിവെയിലിൽ കാറിനുള്ളിലെ കുഞ്ഞിനെ മറന്നു; അഞ്ചു മണിക്കൂർ വണ്ടിയിലിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു