റഷ്യന്‍ വിമാനത്താവളത്തില്‍ യുക്രൈൻ ഡ്രോണ്‍ ആക്രമണം; വിമാനങ്ങള്‍ കത്തിനശിച്ചു

Last Updated:

ആക്രമണത്തിൽ ഇല്യൂഷിൻ 76 വിഭാഗത്തിലുള്ള വിമാനങ്ങൾ നശിച്ചു.

റഷ്യക്കെതിരെ ഡ്രോണ്‍ ആക്രമണവുമായി യുക്രെയ്ന്‍. യുക്രൈനില്‍ നിന്ന് കേവലം 600 കിലോമീറ്റർ മാത്രം അകലെയുള്ള സ്‌കോവ് നഗരത്തിലെ വിമാനത്താവളത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഇല്യൂഷിൻ 76 വിഭാഗത്തിലുള്ള വിമാനങ്ങൾ നശിച്ചു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ആക്രമണത്തില്‍ ആളപയായമില്ലെന്നാണ് വിവരം.  ഇല്യൂഷിൻ 76 വിഭാഗത്തില്‍പ്പെട്ട 4 വിമാനങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും മറ്റുള്ളവ ഭാഗീകമായും കത്തിനശിച്ചെന്നാണ് വിവരം.
advertisement
ആക്രമത്തില്‍ യുക്രൈനെതിരെ റഷ്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബല്‍ഗരാത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യന്‍ വിമാനത്താവളത്തില്‍ യുക്രൈൻ ഡ്രോണ്‍ ആക്രമണം; വിമാനങ്ങള്‍ കത്തിനശിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement