യുക്രൈനിലെ മദര്‍ലാന്‍ഡ് സ്മാരകത്തില്‍ ഇനി 'അരിവാളും ചുറ്റികയും' ഇല്ല; സോവിയറ്റ് ചിഹ്നം നീക്കം ചെയ്തു
- Published by:Sarika KP
- news18-malayalam
Last Updated:
ചുറ്റികയുടെയും അരിവാളിന്റെയും ചുറ്റും സ്ഥാപിച്ചിരുന്ന ലോറൽ ഇലകള്‍ നീക്കം ചെയ്യുന്ന ജോലി ഞായറാഴ്ച തുടങ്ങി.
കീവിലെ ഭീമന്‍ സ്മാരകമായ മദര്‍ലാന്‍ഡില്‍ നിന്ന് സോവിയറ്റ് അടയാളമായ അരിവാളും ചുറ്റികയും അടങ്ങുന്ന ചിഹ്നം യുക്രൈന്‍ നീക്കം ചെയ്തു. ചുറ്റികയുടെയും അരിവാളിന്റെയും ചുറ്റും സ്ഥാപിച്ചിരുന്ന ലോറൽ ഇലകള്‍ നീക്കം ചെയ്യുന്ന ജോലി ഞായറാഴ്ച തുടങ്ങി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.
യുക്രൈനെതിരായ റഷ്യയുടെ യുദ്ധം യുദ്ധക്കളത്തില്‍ മാത്രമല്ല, സാംസ്‌കാരിക മേഖലയിലും പോരാട്ടം സജീവമാക്കുമെന്ന് നാഷണല്‍ മ്യൂസിയം തലവൻ യൂറി സാവ്ചുക്ക് പറഞ്ഞു.
വളരെ വേഗത്തിലുള്ള തീരുമാനമാണ് യുദ്ധം ആവശ്യപ്പെടുന്നത്. വളരെക്കാലമായി ഞങ്ങള്‍ തീരുമാനമെടുക്കാത്ത കാര്യങ്ങള്‍ പോലും യുദ്ധം ആവശ്യപ്പെടുന്നു. യുദ്ധഭൂമിയില്‍ മാത്രമല്ല, സാംസ്‌കാരികമേഖലയിലും അറിവുകളുടെ മേഖലയിലും പോരാട്ടം സജീവമാക്കാന്‍ യുദ്ധം ആവശ്യപ്പെടുന്നുവെന്ന് സാവ്ചുക്കിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഈയൊരു നിമിഷത്തിനുവേണ്ടി സ്വപ്‌നം കണ്ട ഒരു തലമുറയെ ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ ഭൂമിയില്‍ ശത്രുചിഹ്നങ്ങളൊന്നും ഉണ്ടാകാത്ത നിമിഷമെന്നും അദ്ദേഹം പറഞ്ഞു. പഴയ സോവിയറ്റ് ചിഹ്നത്തിന് പകരം യുക്രൈനിന്റെ ത്രികോണ ചിഹ്നമായ ട്രൈസബ് സ്ഥാപിക്കും. യുക്രൈന്‍ തലസ്ഥാനമായ കീവിലെ ലോഹത്തൊഴിലാളികള്‍ നിര്‍മിച്ചതാണിത്. ഇത് ഓഗസ്റ്റ് 24-ന് മുമ്പായി സ്മാരകത്തില്‍ സ്ഥാപിക്കും. ഓഗസ്റ്റ് 24-നാണ് യുക്രൈനിന്റെ സ്വാതന്ത്ര്യ ദിനം.
റഷ്യന്‍ ആക്രമണത്തിനിടെ കഴിഞ്ഞ ദിവസം യുക്രൈനിലെ 214 വര്‍ഷം പഴക്കമുള്ള ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. തുറമുഖ നഗരമായ ഒഡേസയിലുള്ള പള്ളിയ്ക്കാണ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകൾ സംഭവിച്ചതെന്ന് യുക്രെയ്ന്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. നിരവധി ചരിത്ര സ്മാരകങ്ങളാണ് റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നതെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഒഡേസയിലെ ഏറ്റവും വലിയ പള്ളിയാണ് ആക്രമണത്തില്‍ തകര്‍ന്നത്. 1809ലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. 1936ലെ സോവിയറ്റ് അധിനിവേശ കാലത്തും പള്ളിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന് ശേഷം പള്ളി നവീകരിക്കുകയും ചെയ്തിരുന്നു. ഒഡേസ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കത്തീഡ്രലാണിത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഈ പള്ളി ഇടം നേടിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 01, 2023 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുക്രൈനിലെ മദര്‍ലാന്‍ഡ് സ്മാരകത്തില്‍ ഇനി 'അരിവാളും ചുറ്റികയും' ഇല്ല; സോവിയറ്റ് ചിഹ്നം നീക്കം ചെയ്തു