advertisement

സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

Last Updated:

സഹോദരന് കൂടി ഇരിക്കുന്നതിന് വേണ്ടി സീറ്റ് ഒഴിഞ്ഞുനൽകണമെന്നായിരുന്നു ആവശ്യം. അമേരിക്കയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പറായ സരൻ ഷൺമുഖനാണ് തന്റെ ദുരനുഭവത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത്

News18
News18
ന്യൂഡൽഹി: സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യൻ പൗരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. സഹോദരന് കൂടി ഇരിക്കുന്നതിന് വേണ്ടി സീറ്റ് ഒഴിഞ്ഞുനൽകണമെന്നായിരുന്നു ആവശ്യം. അമേരിക്കയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പറായ സരൻ ഷൺമുഖനാണ് തന്റെ ദുരനുഭവത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത്.
സീറ്റ് മാറാൻ കഴിയില്ലെന്ന് സരൻ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡറുമായി സംസാരിക്കുകയും സരനോട് പറഞ്ഞത് പോലെ അദ്ദേഹത്തോടും ഇയാൾ സീറ്റ് വിട്ടുനൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇന്ത്യക്കാരനെ വീണ്ടും അകത്തേക്ക് കടക്കാൻ അനുവദിച്ചു. എന്നാൽ തന്റെ അടുത്തെത്തിയ യുവാവ് തന്നെ നോക്കുക പോലും ചെയ്യാതെ അറിയാത്ത ഭാവത്തിൽ ഇരുന്നെന്നും സരൻ എക്സിൽ കുറിച്ചു.
യുവാവ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഇന്ത്യക്കാരൻ സീറ്റ് ആവശ്യപ്പെട്ട് ബഹളംവച്ചത്. ഈ വിഷയം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മുൻകൂട്ടിസീറ്റ് ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവക്കുന്നത്.
advertisement
മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നതുമായി വിമാനക്കമ്പനികൾക്ക് കേന്ദ്രം കർശനനിർദേശം നൽകിയിരുന്നു. ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സീറ്റ് സെലക്ഷൻ ഫീസില്ലാതെ യാത്രക്കാർക്ക് ലഭ്യമാകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
Next Article
advertisement
കൂടുതൽ സീറ്റുകളിൽ CPM-BJP ഡീല്‍ ആരോപണവുമായി വി ഡി സതീശന്‍
കൂടുതൽ സീറ്റുകളിൽ CPM-BJP ഡീല്‍ ആരോപണവുമായി വി ഡി സതീശന്‍
  • വി ഡി സതീശന്‍ ആരോപിച്ചത് റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്ന്

  • കോന്നിയില്‍ കെ സുരേന്ദ്രന് ലഭിച്ച 32,000 വോട്ട് ഇത്തവണ ബിഡിജെഎസിന് നല്‍കിയതായും ആരോപിച്ചു

  • തൃശൂരിൽ പൂരം കലക്കി സീറ്റ് ബിജെപിക്ക് നൽകി, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണം ആരോപണം

View All
advertisement