advertisement

പാകിസ്ഥാനുള്ള മുന്നറിയിപ്പോ? ജമ്മു കശ്മീർ മുഴുവനും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ്

Last Updated:

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഭൂപടത്തിലാണ് പാക് അധീന കശ്മീരും അക്സായ് ചിന്നും ഉൾപ്പെടെയുള്ള മുഴുവൻ ജമ്മു കശ്മീർ മേഖലയും ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്നത്

Rapid Read
News18
News18
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ജമ്മു കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ച് യു.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഭൂപടത്തിലാണ് പാക് അധീന കശ്മീരും (PoK) അക്സായ് ചിന്നും ഉൾപ്പെടെയുള്ള മുഴുവൻ ജമ്മു കശ്മീർ മേഖലയും ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്നത്. ഇടക്കാല വ്യാപാര കരാറിന്റെ ഔദ്യോഗിക ആശയവിനിമയത്തിന്റെ ഭാഗമായി പങ്കുവെച്ച ഭൂപടത്തിൽ ജമ്മു കശ്മീർ, ലഡാക്കിലെ അക്സായ് ചിൻ, അരുണാചൽ പ്രദേശ് എന്നീ പ്രദേശങ്ങളെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലായാണ് കാണിച്ചിരിക്കുന്നത്.
ഇതിന് മുൻപ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഭുപടത്തിൽ പാകിസ്ഥന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക് അധീന കശ്മീർ വ്യക്തമായി വേർതിരിച്ച് കാണിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശ വാദങ്ങളെ തള്ളുന്നതാണ് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ പുതിയ ഭൂപടം. മേഖലയിലെ ദീർഘകാലമായുള്ള തർക്കങ്ങൾക്കും അയൽരാജ്യങ്ങളുടെ അവകാശവാദങ്ങൾക്കും ഇടയിലാണ് ഇത്തരമൊരു ഭൂപടം വരുന്നത് എന്നത് ശ്രദ്ധേയമാണ്.വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് യുഎസിന്റെ ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.
advertisement
2020-ൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനാഗഡ്, മനവദർ, സർ ക്രീക്ക് എന്നിവ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം അംഗീകരിച്ചിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ വിഡ്ഢിത്തം ആണെന്ന് പറഞ്ഞ് ഇന്ത്യ പാകിസ്ഥാന്റെ അവകാശ വാദങ്ങളെ പൂർണമായും തള്ളിയിരുന്നു.
ചൈനയും ഇന്ത്യൻ പ്രദേശങ്ങൾക്കുമേൽ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. 2023 ഓഗസ്റ്റിൽ ബീജിംഗ് പുറത്തിറക്കിയ 'സ്റ്റാൻഡേർഡ് മാപ്പിൽ' തെക്കൻ തിബറ്റ് എന്ന് അവർ വിളിക്കുന്ന അരുണാചൽ പ്രദേശും 1962-ലെ യുദ്ധകാലത്ത് ചൈന കൈവശപ്പെടുത്തിയ അക്സായ് ചിന്നും തങ്ങളുടെ ഭാഗമായാണ് കാണിച്ചിരുന്നത്. എന്നാൽ ഇത്തരം നടപടികൾ യഥാർത്ഥ വസ്തുതകളിൽ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ചുകൊണ്ട് ഇന്ത്യ ഈ അവകാശവാദങ്ങളെയും നിരന്തരം തള്ളിക്കളയാറുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനുള്ള മുന്നറിയിപ്പോ? ജമ്മു കശ്മീർ മുഴുവനും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ്
Next Article
advertisement
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • മഹാരാഷ്ട്രയിലെ അകോളയിൽ തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച എ എസ് ഐയെ സസ്പെൻഡ് ചെയ്തു

  • ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതും ജാദവിനെ ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും സംഭവിച്ചു

  • ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുള്ള രാകേഷ് ജാദവ് നിലവിൽ ഒളിവിലാണ് എന്ന് പോലീസ് അറിയിച്ചു

View All
advertisement