ആരാണ് ബോറിസ് ജോണ്‍സണ്‍; പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അറിയാം

Last Updated:

പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ലേഖനങ്ങളില്‍ വംശീയ സ്വഭാവമുണ്ടെന്ന ആരോപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബോറിസ്

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായും ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ബോറിസ് മാധ്യമപ്രവര്‍ത്തകനായിരുന്നു. 66 ശതമാനം വോട്ട് നേടിയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ലണ്ടനിലെ മുന്‍ മേയറായ ജെറമി ഹണ്ടിന് 46,656 വോട്ടും ബോറിസിന് 92,153 വോട്ടുകളുമാണ് ലഭിച്ചത്.
പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ലേഖനങ്ങളില്‍ വംശീയ സ്വഭാവമുണ്ടെന്ന ആരോപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബോറിസ്. രാഷ്ട്രീയ ജീവിതത്തിലും മറിച്ചായിരുന്നില്ല കാര്യങ്ങള്‍. വംശീയപരാമര്‍ശങ്ങളും നുണ പരാമര്‍ശങ്ങളും രാഷ്ട്രീയ ജീവിതത്തിലും ബോറിസിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. 1987 ല്‍ ടൈംസ് പത്രത്തിലെ ട്രെയിനി ആയിരിക്കുമ്പോള്‍ എഡ്വേഡ് രണ്ടാമന്‍ രാജാവിനെപ്പറ്റി തെറ്റായ വാര്‍ത്ത എഴുതിയതോടെ ജോലിയില്‍ നിന്നും പുറത്തുപോകേണ്ടിയും വന്നു.
Also Read: പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ഉണ്ടാകാം; കൊച്ചിയിലെ പൊലീസ് നടപടിയേക്കുറിച്ച് കാനം രാജേന്ദ്രന്‍
പിന്നീട് 2004 മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണ പറഞ്ഞതിനു മൈക്കിള്‍ ഹവാര്‍ഡ് മന്ത്രിസഭയില്‍ നിന്നും പുറത്തായി. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കെതിരായ ബോറിസിന്റെ പരാമര്‍ശവും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ 'ലെറ്റര്‍ ബോക്‌സുകള്‍ പോലെ' എന്ന വിവാദ പരാമര്‍ശമായിരുന്നു ബോറിസില്‍ നിന്ന് അടുത്തതായി വന്നത്. ഹിലറി ക്ലിന്റണെ 'ഭ്രാന്താശുപത്രിയിലെ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന നഴ്‌സ്' എന്നായിരുന്നു യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയെക്കുറിച്ച് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിശേഷണം.
advertisement
മാധ്യമപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനും പുറമെ സാഹിത്യ മേഖലയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയാണ് ബോറിസ് ജോണ്‍സണ്‍. 'സെവന്റി ടു വെര്‍ജിന്‍സ്' എന്ന ആദ്യ നോവല്‍ 2004 ലാണു പ്രസിദ്ധീകരിച്ചത്.
ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായിരുന്നു നോവലിന്റെ പ്രമേയം. ബ്രിട്ടിഷ് എംപി റോജര്‍ ബാര്‍ലോയെ നായക കഥാപാത്രമാക്കിയാണ് നോവല്‍ മുന്നോട്ട പോകുന്നത്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ജീവചരിത്രവും 'ദ് ചര്‍ച്ചില്‍ ഫാക്ടര്‍: ഹൗ വണ്‍ മാന്‍ മെയ്ഡ് ഹിസ്റ്ററി' എഴുതിയതും ബോറിസാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
ആരാണ് ബോറിസ് ജോണ്‍സണ്‍; പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അറിയാം
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement