വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജിയണൽ കൗൺസിൽ നിലവിൽ വന്നു

Last Updated:

ആഫ്രിക്കയിലെ ആകെ 54 രാജ്യങ്ങളിൽ 53ലും പ്രാതിനിധ്യം ഉള്ള വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) 2024 & 2025 കാലഘട്ടത്തെ പുതിയ നാഷണൽ കൗൺസിൽ 24 രാജ്യങ്ങളിലും നിലവിൽ വന്നു

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ 2024 & 2025 പ്രവർത്തന വർഷത്തേക്കുള്ള ആഫ്രിക്ക റീജിയണൽ കൗൺസിൽ നിലവിൽ വന്നു. റീജിയൻ കോർഡിനേറ്റർ ആയി ഗിരീഷ് ആർ ഉണ്ണിത്താൻ (Togo), പ്രസിഡന്റ്-‌ ജ്യോതി എസ് കുമാർ (Burundi), സെക്രട്ടറി - ജുബിൻ രാജ് (Egypt), ട്രഷറർ - സുജേഷ് സുധാകർ ( Guniea Conakry) വൈസ് പ്രസിഡന്റുമാർ‌ - നിമിഷ നിതിൻ (Kenya), ഹെൻറി സ്റ്റാൻലി (Senagal), ജോയിന്റ് സെക്രട്ടറിമാർ - ജോസ് കാലാവടക്കൻ (Lesoto), ഗ്രീനിഷ് മാത്യു ( Benin) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ വിവിധ ഫോറം കോർഡിനേറ്റേഴ്സ് ആയി ഇന്ദുപ്രസാദ് നായർ - ചാരിറ്റി ഫോറം (Gabon), ഷീബ കെ എസ് നായർ - വിമൻസ് ഫോറം, (Bistwana), കെ ജി ഓമനക്കുട്ടൻ - ബിസിനസ് ഫോറം (D. R. Congo), ബ്ലസൻ ചെറുവക്കൽ - മീഡിയ & പി ആർ ഫോറം (Nigeria), വിനോദ് നമ്പൂതിരി - സ്പോർട്സ് ഫോറം (Ghana), സലാഹുദ്ധീൻ അയൂബി അസ്ഹരി - ഇവന്റ് ഫോറം (Egypt), ഷാജി സെബാസ്റ്റ്യൻ - അഗ്രികൾച്ചറൽ & എൻവിയോൺമെന്റൽ ഫോറം (Sierra Leone), സാം കുര്യൻ പോൾ - ഹെൽപ് ഡെസ്ക് ഫോറം,
advertisement
(Djibutti), രശ്മി സന്തോഷ്‌ - മലയാളം ഫോറം (Togo), ബിനോയ്‌ കോശി - ടൂറിസം ഫോറം (Mauritius), ജോബി ആന്റണി നീളംകാവിൽ - പ്രവാസി വെൽഫയർ ഫോറം (Tanzania) എന്നിവരെയും തെരഞ്ഞെടുത്തു.
ആഫ്രിക്കയിലെ ആകെ 54 രാജ്യങ്ങളിൽ 53ലും പ്രാതിനിധ്യം ഉള്ള വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) 2024 & 2025 കാലഘട്ടത്തെ പുതിയ നാഷണൽ കൗൺസിൽ 24 രാജ്യങ്ങളിലും നിലവിൽ വന്നു.
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് നിർത്തുവാൻ ആഫ്രിക്ക റീജിയൺ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയ ഭേദമെന്യേ മലയാളികൾക്കായി സജീവമായി പ്രവർത്തത്തിക്കുന്ന ലാഭരഹിത സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജിയണൽ കൗൺസിൽ നിലവിൽ വന്നു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement