33 വർഷങ്ങൾക്ക് മുൻപ് വിവേകാനന്ദപ്പാറ കാണാൻ പോയ ആളെ പരിചയമുണ്ടോ? ചിത്രം വൈറൽ
- Published by:meera_57
- news18-malayalam
Last Updated:
ചിത്രത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമയും, അതിനു ചുറ്റും വലംവയ്ക്കുന്ന ഏതാനും പേരെയും കാണാം
പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന വാർത്ത രാജ്യമെമ്പാടും ശ്രദ്ധ നേടുകയാണ്. ആകെ 45 മണിക്കൂർ നീളുന്ന ധ്യാനത്തിലാണ് മോദി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി മോദി കന്യാകുമാരിയിൽ എത്തിച്ചേർന്ന് ധ്യാനം ആരംഭിച്ചു. നാളെ തിരികെ മടക്കം. ഈ വേളയിൽ 33 വർഷങ്ങൾ മുൻപുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു
advertisement
advertisement
advertisement
ചിത്രത്തിൽ മുരളി മനോഹർ ജോഷിയും നരേന്ദ്ര മോദിയും ആണെന്ന് ക്യാപ്‌ഷൻ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ ഫാൻ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത യാത്ര ആർക്കൈവൽ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡിംഗുകൾ, കത്തുകൾ, പത്ര ക്ലിപ്പുകൾ, മറ്റ് മെറ്റീരിയലുകൾ എന്നിവയിലൂടെ' എന്നാണ് പേജിലെ ബയോ
advertisement
advertisement