എലിസബത്ത് ഉദയന് വച്ചടി വച്ചടി കയറ്റം; ബാല അകന്നതില്പിന്നെ ജീവിതത്തിൽ വലിയ നേട്ടം
- Published by:meera_57
- news18-malayalam
Last Updated:
ജീവിതത്തിൽ ഒരു നേട്ടം കൂടി ചേർത്തുവച്ച് നടൻ ബാലയുടെ മുൻഭാര്യയും വ്‌ളോഗറുമായ എലിസബത്ത്
നടൻ ബാലയുടെ (Actor Bala) മുൻഭാര്യ എലിസബത്ത് ഉദയൻ (Elizabeth Udayan)പ്രേക്ഷകർക്ക് പരിചിതയാണ്. കോകിലയെ വിവാഹം ചെയ്യുന്നതിന് മുൻപ് ബാല താലിചാർത്തിയത് എലിസബത്തിനെയാണ്. ഏറെക്കാലം പിരിഞ്ഞു ജീവിച്ച ഇരുവരും എന്നന്നേക്കുമായി വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു. ബാല വീണ്ടും മറ്റൊരു ജീവിതം കണ്ടെത്തിയെങ്കിലും, എലിസബത്ത് തന്റെ പ്രൊഫഷണൽ ജീവിതവുമായി മറ്റൊരു സംസ്ഥാനത്ത് കഴിയുകയാണ്. ജോലി വാങ്ങിയാണ് എലിസബത്ത് ബാലയുടെ അടുത്തു നിന്നും മാറി മറ്റൊരിടത്തു താമസമാക്കിയത്. ബാല അകന്നുവെങ്കിലും, എലിസബത്ത് ജീവിതത്തിൽ വച്ചടി വച്ചടി ഉയരങ്ങൾ കീഴടക്കുകയാണ്
advertisement
ഇക്കഴിഞ്ഞ ദീപാവലിക്ക് എലിസബത്ത് തന്റെ തൊഴിലിടത്ത് ഗംഭീര ആഘോഷങ്ങൾ നടത്തിയ വീഡിയോയും ചിത്രങ്ങളും അവരുടെ ഫേസ്ബുക്ക് പേജിൽ എത്തിച്ചേർന്നിരുന്നു. വ്‌ളോഗിംഗിൽ സജീവമാണ് എലിസബത്ത്. സഹപ്രവർത്തകരുടെ ഒപ്പം ഉത്തരേന്ത്യൻ ശൈലിയിലാണ് എലിസബത്ത് ദീപാവലി ആഘോഷമാക്കിയത്. എലിസബത്തിന്റെ ഓരോ പോസ്റ്റിനും പിന്തുണയും സ്നേഹവും ചൊരിയുന്ന നിരവധിപ്പേരുണ്ട്. ബാലയുടെ ഒപ്പം രണ്ട് വർഷത്തിലധികം എലിസബത്ത് ഒപ്പമുണ്ടായിരുന്നു. അതിനു ശേഷമാണ് ഇവർ പിരിഞ്ഞത്. ഇരുവരും കാരണം വെളിപ്പെടുത്തിയില്ല എങ്കിലും, എലിസബത്തിന് എന്ത് പറ്റി എന്ന് അടുത്തിടെയാണ് മറ്റൊരാൾ പറഞ്ഞ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയത് (തുടർന്ന് വായിക്കുക)
advertisement
ബാലയുടെ അരികിൽ ജീവന് പോലും ഭീഷണിയുണ്ടായ സാഹചര്യത്തിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ ജോലി വാങ്ങി എലിസബത്ത് ഉദയൻ മാറി പോകുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുമായി എത്തിച്ചേർന്ന കുക്കു വെളിപ്പെടുത്തിയത്. ഇത് നിഷേധിച്ചോ അംഗീകരിച്ചോ എലിസബത്തോ ബാലയോ എവിടെയും വന്നിരുന്നില്ല. ആ പറഞ്ഞതെല്ലാം സംഭവിച്ച കാര്യങ്ങൾ എന്ന നിലയിലാണ് പ്രേക്ഷകരും ആരാധകരും അടങ്ങുന്ന വിഭാഗം കരുതിപ്പോരുന്നത് എന്ന് വ്യക്തം
advertisement
ഏതു സാഹചര്യത്തിലും മകൾക്കൊപ്പം പാറപോലെ ഉറച്ചു നിൽക്കുന്ന അച്ഛനമ്മമാർ ഉണ്ട് എലിസബത്തിന്. സമൂഹ മാധ്യമം വഴിയുള്ള പരിചയമാണ് ഡോക്‌ടറായ എലിസബത്തിനെ ബാലയുമായി അടുപ്പിച്ചത്. ആ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. ബാല പോയവർഷം കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ സാഹചര്യത്തിൽ കൂടെ നിന്നത് എലിസബത്ത് ആയിരുന്നു. ആശുപത്രിയിൽ വച്ചാണ് ഇവർ വിവാഹവാർഷികം ആഘോഷിച്ചത് പോലും. അടുത്ത വിവാഹവാർഷികത്തിന് ഡാൻസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും, ആ വാക്ക് പാലിക്കാൻ ബാല കൂടെ ഉണ്ടായിരുന്നില്ല
advertisement
ബാല കൂടെയില്ല എങ്കിലും എലിസബത്ത് ജീവിതത്തിലെ സന്തോഷങ്ങൾ ഒന്നൊന്നായി തിരിച്ചു പിടിച്ചുകൊണ്ടേയിരുന്നു. വിദേശ യാത്ര ഉൾപ്പെടെ നടത്തിയ എലിസബത്ത് ആ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. പല യാത്രകളിലും അച്ഛനും അമ്മയും എലിസബത്തിന്റെ കൂടെയുണ്ടായി. അവിടം കൊണ്ടും തീർന്നില്ല. എലിസബത്ത് അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ വച്ചടി വച്ചടി കയറ്റത്തിലാണ്. ഒരു വലിയ നേട്ടത്തെക്കുറിച്ചുള്ള അപ്ഡേറ്റ് എലിസബത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്നുചേർന്നിരിക്കുന്നു
advertisement
14,100 അടി ഉയരമുള്ള ട്രെക്കിങ്ങ് പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ് എലിസബത്തിന്. ഋഷികേശ് - ബദരീനാഥ് ദേശീയ പാതയിലെ ഹേംകുണ്ഡ് സാഹിബ് ട്രെക്ക് നടത്തിയതിനാണ് 'ഹിമാലയൻ ഡെയർഡെവിൾസ്' എന്ന സംഘടനയുടെ സാക്ഷ്യപത്രം എലിസബത്തിന് ലഭ്യമായത്. ആര് ദിവസത്തോളം നീളുന്ന വലി ഓഫ് ഫ്‌ളവേഴ്‌സ്, ഹേംകുണ്ഡ് സാഹിബ് ട്രെക്ക് ആണ് എലിസബത്ത് പൂർത്തിയാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂലൈ ആറ് മുതൽ 11 വരെയായിരുന്നു ഈ ട്രെക്കിന്റെ കാലയളവ്. ട്രെക്കിങ്ങിനു പങ്കെടുത്ത ചില ചിത്രങ്ങളും എലിസബത്ത് ഉദയൻ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു