Randeep Hooda| 'തന്റെ വിവാഹച്ചടങ്ങിനിടെ അവർ മൂത്രമൊഴിക്കാൻ ഒരു പാത്രവും കുടയും തന്നു..മണിക്കൂറുകളോളം അനങ്ങാൻ കഴിഞ്ഞില്ല'; രൺദീപ് ഹൂഡ
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹവേളയിൽ വരനെ വധുവിന്റെ വീട്ടുകാർ ദൈവത്തെ പോലെയാണ് കാണുന്നതെന്ന് നടൻ പറയുന്നു
ബോളിവുഡ് നടൻ രൺദീപ് ഹൂഡയെ (Randeep Hooda) അറിയാത്തവർ കുറവായിരിക്കും. 2001 -ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് നടൻ ഹിന്ദി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2010-ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ ചിത്രമായ എ ടൈം ഇൻ മുംബൈയിലെ അഭിനയത്തിലൂടെയാണ് രൺദീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ താല്പര്യം ഉണ്ടായിരുന്ന രൺദീപ് തന്റെ സ്കൂൾ കാലഘട്ടങ്ങളിൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു ഷോർട്ട് ഫിലിം സംവിധാനവും ചെയ്തിട്ടുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തനിക്ക് ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വളരെ ഇഷ്ട്ടമാണെന്ന് താരം പറഞ്ഞിരുന്നു. അഭിനയമാണ് രൺദീപിന് ഇഷ്ടമെങ്കിലും അദ്ദേഹത്തിൽ കുടുംബത്തിന് അദ്ദേഹത്തെ ഒരു ഡോക്ടർ ആയി കാണാനാണ് ആഗ്രഹിച്ചത്.
advertisement
പക്ഷെ രൺദീപ് മെഡിക്കൽ പഠനത്തിന് പകരം ഓസ്ട്രേലിയയിലെ മെൽബണിൽ നിന്ന് മാർക്കറ്റിംഗിൽ ബാച്ചിലേഴ്സ് ബിരുദവും ബിസിനസ് മാനേജ്മെന്റിലും ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ഒരു ചൈനീസ് റെസ്റ്റോറന്റിലും, വെയിറ്ററായും, രണ്ട് വർഷം ടാക്സി ഡ്രൈവറായും ജോലി ചെയ്തു.2000-ൽ ഹൂഡ ഇന്ത്യയിലേക്ക് തിരിച്ചെത്തി ഒരു എയർലൈനിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്തു. പിന്നീട് മോഡലിംഗ് വഴിയാണ് ഹൂഡ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ, മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തിനിടെ നടന്ന ആചാരങ്ങളെ കുറിച്ച് ഹൂഡ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
advertisement
2023-ലാണ് ഹൂഡ മണിപ്പുർ സ്വദേശിനിയായ ലിൻ ലൈഷ്‌റാമുവിനെ വിവാഹം ചെയ്യുന്നത്. മണിപ്പുരിൽ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കേയായിരുന്നു തന്റെ വിവാഹം. ആഭ്യന്തരയുദ്ധം പോലൊരു സാഹചര്യത്തിലാണ് വിവാഹിതനായതെന്നും രൺദീപ് ഹൂഡ പറഞ്ഞു. അവിടെ മുഴുവൻ സംഘർഷാവസ്ഥ ആയിരുന്നെങ്കിലും മണിപ്പൂരിൽ വച്ച് തന്നെ വിവാഹം കഴിക്കണമെന്നത് താരത്തിന്റെ ആഗ്രഹമായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽപ്പോയി വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെന്ത് വിവാഹമെന്ന് അദ്ദേഹം തമാശയായി ചോദിച്ചു. അസം റൈഫിൾസിൽ ബ്രിഗേഡിയറായിരുന്ന ഒരു സുഹൃത്ത് തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
നടന്റെ വാക്കുകൾ ഇങ്ങനെ ,' വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് ഞങ്ങൾ 10-12 പേരാണ് പോയത്. അതുവരെ ഞാൻ അവിടെ പോയിരുന്നില്ല. അതിനാൽ തന്നെ അവരുടെ ചടങ്ങുകളെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. വിവാഹച്ചടങ്ങുകളെക്കുറിച്ച് ചില വീഡിയോകൾ പ്രതിശ്രുതവധുവായിരുന്ന ലിൻ മുൻപ് കാണിച്ചിരുന്നെങ്കിലും സവർക്കർ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നതിനാൽ അവയൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ വീട്ടിൽ എത്തിയപ്പോൾ അവർ ഞങ്ങൾക്ക് കഴിക്കാൻ സസ്യാഹാരം നൽകി. ശേഷം വിവാഹത്തിനായി ഇങ്ങനെ പെരുമാറണമെന്ന് അവർ എന്നെ പഠിപ്പിച്ചു.'
advertisement
'അവിടെ എൻ്റെ സഹായത്തിനായി ഒരാൾ ഉണ്ടായിരുന്നു. ഒരു ട്യൂട്ടറെപ്പോലെ. വരൻ തലയിൽ കിരീടം വെച്ചുകഴിഞ്ഞാൽ പിന്നെ തല ചരിക്കാൻ പാടില്ല. ചടങ്ങിലേക്ക് പോകുമ്പോൾ അവർ ഒരു പാത്രവും കുടയും തരും. എന്നിട്ട് എല്ലാവരും വന്ന് നോക്കുന്ന ഒരിടത്ത് കൊണ്ടുപോയി ഇരുത്തും, അവിടെ വളരെ മാന്യമായി ഇരിക്കണം. ആ പാത്രം എന്തിനാണെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, മൂത്രമൊഴിക്കാൻ തോന്നിയാൽ കുട നിവർത്തി അവിടെ വെച്ചുതന്നെ ഒഴിക്കാമെന്ന് അവിടെ നിന്ന് മാറാൻ പാടില്ല കാരണം വരനെ ദൈവത്തെപ്പോലെയാണവർ കാണുന്നത്.' ഹരിയാൻവി സംസ്ക്കാരപ്രകാരമാണ് നടൻ വിവാഹിതനായത്. അത് വളരെ പരുക്കൻ ആണെങ്കിലും അവരത് വളരെ ചിട്ടയായും മനോഹരമായുമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.