'നിങ്ങൾ ആരാണന്ന് ഒരിക്കലും മറക്കരുത്'; മലൈക അറോറയുടെ ജന്മദിനത്തിൽ അർജുൻ പങ്കുവച്ച പോസ്റ്റ് വൈറൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
മലൈകയും അർജുനും തമ്മിൽ പിരിഞ്ഞെന്ന രീതിയിലെ അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നതിനിടയിലാണ് അർജുൻ സ്റ്റോറിയുമായെത്തിയത്
അമ്പതിലും ഇരുപത്തി അഞ്ചുകാരിയുടെ ലുക്കിലാണ് മലൈക അറോറയെ എല്ലാരും കാണുന്നത്. കഴിഞ്ഞ ദിവസം നടി 51-ാം പിറന്നാളാണ് ആഘോഷിച്ചത്. ബോളിവുഡ് സിനിമാ മേഖലയിൽ നിന്നുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. മലൈകയുടെ പിറന്നാൾ ദിനത്തിൽ അർജുൻ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
advertisement
advertisement
advertisement
ഈ വർഷത്തെ അർജുന്റെ പിറന്നാൾ ദിനത്തിൽ മലൈകയെ കാണാതായതോടെയാണ് പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. പിന്നീട്, മലൈകയുടെ പിതാവ് മരിച്ചപ്പോൾ അർജുൻ എത്തിയതോടെ പിരിഞ്ഞെന്ന ചർച്ചകൾ അവസാനിച്ചു. വീണ്ടും ഇരുവരെയും ഒന്നിച്ച് കാണാതായതോടെ പിരിഞ്ഞു എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നതിനിടെയാണ് അർജുൻ കുറിപ്പുമായി എത്തിയത്.
advertisement
1998-ല്‍ വിവാഹിതരായ മലൈകയും അര്‍ബാസും 19 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017-ലാണ് വിവാഹമോചനം നേടിയത്. തുടര്‍ന്ന് 2018-ലാണ് മലൈകയും അര്‍ജുനും പ്രണയത്തിലായത്. 2019-തോടെ ഇരുവരും പ്രണയം പരസ്യമാക്കി. ഇരുവരും തമ്മില്‍ 11 വയസിന്റെ വ്യത്യാസമുണ്ട്. എന്നാൽ, ഇരുവരും വേർപിരിൽ വാർത്തകളിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.