കൊല്ലം തെക്കുംഭാഗത്തെ യുവാവിന് കിനാവുകൾ ഏറെ ഉണ്ടായിരുന്നു. നമ്മൾ പലരും സ്വപ്നം കാണാൻ ടിക്കറ്റ് എടുക്കേണ്ട എന്ന് പറഞ്ഞ് സ്വപ്‌നങ്ങൾ കാണാറുണ്ടെങ്കിൽ, അത് വെറുതെ കണ്ടുപോകാനുള്ളതല്ല എന്നും നടപ്പാക്കാൻ സാധിക്കും എന്നും ചിന്തിച്ച ആളാണ് ഈ ചിത്രത്തിൽ. അതിനായി ചെയ്യാൻ കഴിയുന്ന ജോലികൾ എല്ലാം ചെയ്‌തു, സ്വപ്നം കാണാൻ കഴിയുന്ന ഉയരങ്ങൾ എല്ലാം കീഴടക്കി
ലുങ്കിയും തലയിൽ കെട്ടിയ തോർത്തുമായി കല്യാണ പന്തലുകളിൽ വരെ കീഴടക്കിയ ഷെഫ് പിള്ള എന്ന ഷെഫ് സുരേഷ് പിള്ള തന്റെ ജീവിതയാത്ര ഒരു പോസ്റ്റിൽ കുറിക്കുന്നു. "ഏതോ പ്രായത്തിലെ ഒരു കാറ്ററിങ് പയ്യൻ..! ഉത്സവ പറമ്പിലെ കപ്പലണ്ടി കച്ചവടം തൊട്ട്, കല്യാണസദ്യക്ക് ശേഷം അഞ്ച് രൂപാ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന എത്രയെത്ര പണികൾ!... (തുടർന്ന് വായിക്കുക)
അന്നൊരിക്കലും ഇങ്ങനെയൊക്കയാവുമെന്ന് കരുതിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ നേടണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു! നിങ്ങളുടെ ഉള്ളിലും ആ ആഗ്രഹം ഉണ്ടാവും, അത് നേടിയെടുക്കാനുള്ള ക്ഷമയുണ്ടോ? അതിനുവേണ്ടി കുറെയധികം അധ്വാനിക്കനുള്ള മനസ്സുണ്ടോ? ഇനിയും മനസിലുള്ള കുറെ ആഗ്രഹങ്ങളുമായി യാത്ര തുടരുന്നു...!" സുരേഷ് പിള്ള കുറിച്ചു