മക്ഡൊണാൾഡ്സിൽ പോയി ചിക്കൻ പീസ് വാങ്ങി വീട്ടിലെത്തി; പെട്ടി തുറന്നപ്പോൾ ഞെട്ടി
Last Updated:
ചിത്രങ്ങൾ കണ്ടവർ പല തരത്തിലാണ് അഭിപ്രായപ്പെടുന്നത്. നിങ്ങൾ ഈ വാർത്ത വായിച്ചെങ്കിൽ ചോദ്യം നിങ്ങളോടാണ്, നിങ്ങൾ എന്താണ് ഈ ചിത്രത്തിൽ കാണുന്നത്?
ഭക്ഷണപ്രിയരായ നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. പല തരത്തിലുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. പല രുചിയിലുള്ള പല രൂപത്തിലുള്ള പല ഭാവത്തിലുള്ള അങ്ങനെ നിരവധി നിരവധി ഭക്ഷണങ്ങൾ, അത്തരത്തിൽ ഭക്ഷണം കഴിക്കാനുള്ള ചില ആഗ്രഹങ്ങൾ വിചിത്രമായ ചില ഭക്ഷണസാധനങ്ങളിലേക്കാണ് എത്തിച്ചത്. ഫ്രൈഡ് ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്.
advertisement
advertisement
കൊറോണക്കാലത്ത് ഇഷ്ടഭക്ഷണം കഴിക്കാനുള്ള ഒരു അച്ഛന്റെയും മകളുടെയും ആഗ്രഹം വ്യത്യസ്തമായ ചില രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കാരണം, ഇവർ വാങ്ങിക്കൊണ്ടു വന്ന ചിക്കൻ പീസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ, ചിത്രം കണ്ട പലരുടെയും മനസിൽ ഇത് ചിക്കൻ തന്നെയാണോ എന്ന ചോദ്യമാണ് ആദ്യം ഉയർന്നു വന്നത്.എന്തൊക്കെയായാലും മക്ഡൊണാൾഡ്സ് ചിക്കൻ പീസിന്റെ ഈ വിചിത്രമായ രൂപം കണ്ട് ആളുകൾ മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ്.
advertisement
47 വയസുള്ള റിച്ച് ഗ്രീൻ എന്നയാൾക്കാണ് ലോക്ക്ഡൗൺ കാലത്ത് കുറച്ച് ചിക്കൻ കഴിക്കണമെന്ന് ആഗ്രഹം തോന്നിയത്. ആഗ്രഹ പൂർത്തീകരണത്തിനായി സമീപത്തെ മക്ഡൊണാൾഡ്സിലേക്ക് ആണ് അദ്ദേഹം പോയത്. അവിടെ നിന്ന് ചിക്കൻ സെലക്ട് മീൽ വാങ്ങി അദ്ദേഹം വീട്ടിലേക്ക് എത്തി. എന്നാൽ, വീട്ടിൽ എത്തി ബോക്സ് തുറന്നപ്പോഴാണ് ഒരു ചിക്കൻ പീസിന്റെ ആകൃതി കണ്ട് അന്തം വിട്ട് പോയത്.
advertisement
ആദ്യം ഒന്ന് അമ്പരന്നെങ്കിലും വ്യത്യസ്ത ആകൃതിയിലുള്ള ചിക്കൻ പീസിന്റെ ഒരു ഫോട്ടോയെടുത്ത് അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവച്ചു. വാങ്ങിയത് ചിക്കൻ മീൽ ആണെങ്കിലും ചിക്കൻ പീസിന്റെ ആകൃതി ഇദ്ദേഹത്തെ വളരെ വിഷമത്തിലാക്കി. അതുകൊണ്ടു തന്നെ അത് ചിക്കൻ പീസ് ആണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. അൽപം പേടിയോടെയാണെങ്കിലും താൻ കഴിക്കാൻ പോകുന്നത് എന്താണെന്ന് പരിശോധിക്കാൻ അദ്ദേഹം തീരുമാനിച്ചു.
advertisement
പുറംഭാഗത്ത് നിന്ന് അൽപം പൊളിച്ചു കളഞ്ഞു. ഏതായാലും അത് ഒരു ചിക്കൻ പീസ് തന്നെയാണെന്ന് ഉറപ്പു വരുത്തിയതിനെ തുടർന്ന് ഒറ്റ വിഴുങ്ങൽ ആയിരുന്നു. തന്റെ ഒപ്പം മകളും ഉണ്ടായിരുന്നെന്നും താനും മകളും മക്ഡൊണാൾഡ്സിന്റെ വലിയ ആരാധകരാണെന്നും വ്യക്തമാക്കുന്നു അദ്ദേഹം. അങ്ങനെയാണ് മക്ഡൊണാൾഡ്സിൽ പോയതും ചിക്കൻ വാങ്ങിയതും.
advertisement
എന്നാൽ, ചിക്കൻ വാങ്ങി വീട്ടിൽ എത്തി ബോക്സ് തുറന്നപ്പോൾ സ്തംഭിച്ചു പോയെന്നും റിച്ച് ഗ്രീൻ വ്യക്തമാക്കുന്നു. കാരണം, ഒരു ചിക്കൻ കഷണം ഒരു പ്രത്യേക രൂപത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. 'ഏതായാലും കഴിക്കുന്നതിനു മുമ്പ് ആ കഷണം ഞാൻ വ്യക്തമായി പരിശോധിച്ചു. കാരണം, കഴിക്കുന്നത് ചിക്കൻ തന്നെയാണെന്ന് എനിക്ക് ഉറപ്പു വരുത്തണമായിരുന്നു. ' - അദ്ദേഹം വ്യക്തമാക്കി. ചിത്രങ്ങൾ കണ്ടവർ പല തരത്തിലാണ് അഭിപ്രായപ്പെടുന്നത്. നിങ്ങൾ ഈ വാർത്ത വായിച്ചെങ്കിൽ ചോദ്യം നിങ്ങളോടാണ്, നിങ്ങൾ എന്താണ് ഈ ചിത്രത്തിൽ കാണുന്നത്?