മീനാക്ഷിയെ സാക്ഷിനിർത്തിയ ആ ദിനത്തിന് എട്ടു വർഷങ്ങൾ; ദിലീപിനൊപ്പം കാവ്യാ മാധവൻ
- Published by:meera_57
- news18-malayalam
Last Updated:
പൊടുന്നനെ ഒരു ദിവസം ഫേസ്ബുക്ക് ലൈവിൽ ദിലീപ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച ആ സുദിനത്തിന് എട്ടു വർഷങ്ങൾ
പൊടുന്നനെ ഒരു ദിവസം ഫേസ്ബുക്ക് ലൈവിൽ വന്ന് ഒരുപാട് കാലങ്ങളായി ഉയർന്നു കേട്ട ഒരു ചോദ്യത്തിന് നടൻ ദിലീപ് (Dileep) ഉത്തരം നൽകുന്നു. ആ ദിവസം 2016 നവംബർ 25. ക്ഷണിക്കപ്പെട്ട ചുരുക്കം ചില താരങ്ങൾ അന്നവിടെ അതിഥികളായി എത്തിച്ചേർന്നിരുന്നു. ദിലീപിന്റെയും കാവ്യയുടെയും കരിയറിന്റെ വളർച്ചയിൽ എവിടെയെല്ലാമോ അവർ പരിചയപ്പെട്ട ചില സുഹൃത്തുക്കൾ. ഇന്നെന്റെ വിവാഹമാണ് എന്ന് ആരെക്കാളും തന്നെ സ്നേഹിച്ച, വളർത്തിയ പ്രേക്ഷകർ അറിയണം എന്ന് ദിലീപ് ആഗ്രഹിച്ചു. കൂടാത്തതിന് അത്രതന്നെ സ്നേഹം നൽകി, അവർ താരറാണിയായി പ്രതിഷ്‌ഠിച്ച കാവ്യാ മാധവനായിരുന്നു വധു
advertisement
സ്കൂൾ വിദ്യാർത്ഥിനിയായ മകൾ മീനാക്ഷിയും ദിലീപിന്റെ അമ്മയും കാവ്യയുടെ അച്ഛനമ്മമാരും ആ നിമിഷത്തിനു സാക്ഷ്യം വഹിച്ചു. ദിലീപ് കാവ്യക്ക് മിന്നുകെട്ടിയിട്ട് ഇന്നേക്ക് എട്ടു വർഷങ്ങൾ. ഇന്ന് അച്ഛനും അമ്മയുമായി രണ്ടു മക്കൾ കൂടി ചേർന്ന കുടുംബത്തിന്റെ കുടുംബനാഥനും നാഥയും ആയി അവർ മാറിക്കഴിഞ്ഞു. വിവാഹവാർഷിക ദിനത്തിൽ ദിലീപിനൊപ്പം ഒരേനിറത്തിലെ വേഷം ധരിച്ച ചിത്രവുമായി കാവ്യാ മാധവൻ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ വന്നുചേർന്നു (തുടർന്ന് വായിക്കുക)
advertisement
ദിലീപിനും കാവ്യക്കും ഇത് വിവാഹജീവിതത്തിലെ രണ്ടാമൂഴമായിരുന്നു. ഇരുവരുടെയും മുൻവിവാഹങ്ങളും മലയാളക്കര ആഘോഷമാക്കിയിരുന്നു. മകൾ കൗമാരകാലം വരെ എത്തിയ നിമിഷം വരെ ദിലീപ്, മഞ്ജു വാര്യർ ബന്ധം നീണ്ടുവെങ്കിലും, കാവ്യയുടെ ആദ്യവിവാഹം അധികനാൾ നീണ്ടില്ല. കാവ്യാ മാധവൻ കുടുംബജീവിതത്തിൽ ഒതുങ്ങും എന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് കാവ്യ മലയാള സിനിമയിലേക്കുള്ള സെക്കന്റ് എൻട്രി നടത്തി ഞെട്ടിച്ചു. വീണ്ടും ദിലീപ് കാവ്യാ മാധവൻ ജോഡി ഹിറ്റുകൾ തീർത്തു
advertisement
ആദ്യ സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി മാറിയ കഥയാണ് നടി കാവ്യാ മാധവന്റേത്. ലാൽ ജോസ് സംവിധാനം ചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയിൽ തീർത്തും അപ്രതീക്ഷിതമായി അന്നത്തെ കലാതിലകം കാവ്യാ മാധവൻ നായികയാവുകയായിയിരുന്നു. നായികയാവുമ്പോൾ കാവ്യ വെറുമൊരു സ്കൂൾ വിദ്യാർത്ഥിനി മാത്രം. അന്ന് സിനിമയുടെ സെറ്റിൽ ഇരുന്നുകൊണ്ട് പരീക്ഷ എഴുതുന്നതിനെക്കുറിച്ചോർത്ത് വേവലാതിപ്പെട്ട കാവ്യാ മാധവനെ കുറിച്ച് ഒരു അഭിമുഖത്തിൽ ലാൽ ജോസ് ഓർത്തെടുത്തു പറഞ്ഞിരുന്നു
advertisement
ആ സ്കൂൾ വിദ്യാർത്ഥിനി ഇന്ന് മറ്റൊരു സ്കൂൾ വിദ്യാർത്ഥിനിയുടെ അമ്മയാണ്. ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനിയായ മഹാലക്ഷ്മി ദിലീപിന്റെ അമ്മയാണ് കാവ്യ ഇന്ന്. മകളുടെ പഠന സൗകര്യാർത്ഥം കാവ്യയും മകളും ചെന്നൈയിലേക്ക് ചേക്കേറി. ഇടയ്ക്കിടെ കേരളത്തിൽ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് കാവ്യ മകളെയും കൂട്ടി എത്തിച്ചേരും. ഒപ്പം ദിലീപും, കുഞ്ഞനുജത്തിയുടെ വിരൽ പിടിച്ചു നടത്തി ചേച്ചി മീനാക്ഷി എന്ന മീനൂട്ടിയും കൂടെയുണ്ടാകും. അടുത്തിടെ കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങളിൽ എല്ലാ കൊല്ലത്തെയും പോലെ ദിലീപ് കുടുംബ സമേതം എത്തിച്ചേർന്നിരുന്നു
advertisement
ശരിക്ക് പറഞ്ഞാൽ, 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയ്ക്കും മുൻപേ ദിലീപ് കാവ്യയുടെ ആദ്യ സിനിമയിൽ തന്നെ ഒരു ഭാഗമായിരുന്നു. കൊച്ചുകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'പൂക്കാലം വരവായി' എന്ന സിനിമയിൽ നായിക ബേബി ശ്യാമിലി ആയിരുന്നു എങ്കിലും, ആ ചിത്രത്തിലെ മറ്റു കുട്ടികളുടെ കൂട്ടത്തിൽ പിൽക്കാലത്ത് നായികമാരായി മാറി പ്രേക്ഷകരുടെ മനംകവർന്ന കാവ്യാ മാധവനും ദിവ്യാ ഉണ്ണിയുടെ കുട്ടികളായി അഭിനയിച്ചിരുന്നു. ഈ സിനിമയിലെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചത് ദിലീപ് ആയിരുന്നു. വർഷങ്ങളോളം അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ശേഷമാണ് ദിലീപ് നായകവേഷങ്ങൾ ചെയ്യാൻ ആരംഭിച്ചത്