'പരിശോധന ഭരണഘടനയിലെ വിശ്വാസത്തിന് വിധേയം'; പൗരത്വനിയമത്തിൽ വേറിട്ട പ്രതിഷേധവുമായി ഡോക്ടർ ദമ്പതികൾ
- Published by:Anuraj GR
- news18-malayalam
Last Updated:
പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതിയതായി സ്ഥാപിച്ച ബോർഡിലുള്ളത്
advertisement
പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതിയതായി സ്ഥാപിച്ച ബോർഡിലുള്ളത്. ഒപ്പം #INDIANS, #REPEALCAA, #NONRC എന്നീ ഹാഷ് ടാഗുകളും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്ത് എത്തിയയാളാണ് ഡോ. സരിൻ. കോൺഗ്രസ് പാർട്ടിയുടെ റിസർച്ച് വിഭാഗം തലവനാണ് അദ്ദേഹം.
advertisement
അതേസമയം ഡോ. സരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാദഗതികൾ ശക്തമാണ്. സ്വന്തം തൊഴിലിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നാണ് ഒരു വാദം. ഡോക്ടറുടെ എത്തിക്സിന് നിരക്കുന്നതല്ല ഈ നിലപാട് എന്ന വിമർശനവും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഡോക്ടറെ അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.


