Dulquer | ഭക്ഷണകാര്യത്തിലും മമ്മുക്കയുടെ മോൻ തന്നെ; സെറ്റിൽ എത്തിയാൽ ദുൽഖർ സൽമാന്റെ ഭക്ഷണ രീതി

Last Updated:
ദുൽഖർ സൽമാന്റെ ഭക്ഷണ രീതികളെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള
1/8
 പ്രായം കൂടും തോറും ചെറുപ്പമായി വരുന്ന മമ്മുക്കയുടെ (Mammootty) ഭക്ഷണ രഹസ്യം കുറച്ചുനാൾ മുൻപ് പരസ്യമായിരുന്നു. ഭർത്താവിന് വേണ്ടി സ്‌പെഷൽ മസാലക്കൂട്ടുകൾ പൊതിഞ്ഞു കെട്ടി പേർസണൽ ഷെഫിന്റെ കയ്യിൽ കൊടുത്തു വിടുന്ന സുൽഫത്തിന്റെ കരുതൽ മുതൽ, വളരെ ലളിതമായി ഓരോ നേരവും സ്വന്തം ആരോഗ്യം പരിഗണിച്ചു മാത്രം മിതമായി ഭക്ഷണം കഴിക്കുന്ന മമ്മുക്കയുടെ ചിട്ടവട്ടം വരെ അതിൽ ഉൾപ്പെടും

advertisement
2/8
 പക്ഷെ മകൻ ദുൽഖർ (Dulquer Salmaan) എങ്ങനെയാണ് എന്ന കാര്യം അധികമെങ്ങും ചർച്ചയായിട്ടില്ല. എന്തായാലും മമ്മുക്കയെ പോലെ റിവേഴ്‌സ് ഗിയറിലിട്ട് പ്രായം മുന്നോട്ടു കൊണ്ടുപോകാനുള്ള സാധ്യത ദുൽഖറിൽ കണ്ടു തുടങ്ങിക്കഴിഞ്ഞു. യുവനടന്മാരിൽ മുൻപന്തിയിലുള്ള ദുൽഖറിന് വയസ്സ് 40 ആയി. ദുൽഖറിന്റെ ഭക്ഷണ രീതികൾ കൈകാര്യം ചെയ്ത പരിചയത്തിൽ ഷെഫ് സുരേഷ് പിള്ള അതേക്കുറിച്ച് വിശദമാക്കുന്നു (തുടർന്ന് വായിക്കുക)

3/8
 എത്ര കൂടുതൽ ഉണ്ടെങ്കിലും, മുന്നിലിരിക്കുന്നത് ഇഷ്‌ട ഭക്ഷണം ആണെങ്കിലും, അതിൽ സൂക്ഷിച്ചു മാത്രം ഇടപെടുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി എന്ന് ഷെഫ് പിള്ള. കൂടുതൽ വേണമെന്ന് ആഗ്രഹം തോന്നിയാലും പിൻവലിയുന്ന സെൽഫ് ഡിസിപ്ലിൻ അദ്ദേഹം നേടിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ദുൽഖർ അതിനുമപ്പുറമാണെന്ന് ഷെഫ് പിള്ള 

4/8
 'സല്യൂട്ട്' എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് ദുൽഖറിന്റെ ഭക്ഷണചിട്ടകൾ കൈകാര്യം ചെയ്യാൻ ഷെഫ് പിള്ളയ്ക്ക് അവസരമുണ്ടായത്. രണ്ട് മാസത്തോളം കൊല്ലത്തു വച്ച് ഷൂട്ടിംഗ് നടന്നു. പേർസണൽ ഷെഫിനു പുറമെ ഷെഫ് പിള്ളയാണ് ഭക്ഷണ കാര്യങ്ങളുടെ മേൽനോട്ടം നിർവഹിച്ചത്. ദുൽഖർ കഴിക്കാൻ ഇഷ്‌ടപ്പെടുന്ന ഭക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി

5/8
 എല്ലാ ദിവസവും പേർസണൽ ഷെഫ് ഉണ്ടാക്കുന്നത് മാത്രമേ കഴിക്കൂ. കുറച്ചു ബദാം, രണ്ട് ഈന്തപ്പഴം, പ്രാതൽ കൃത്യമാണ്, ഉച്ചഭക്ഷണവും വളരെ കുറച്ചു മാത്രം

6/8
 ഞായറാഴ്ച്ച ദിവസത്തെ ദുൽഖർ ചീറ്റ് ഡേ എന്നാണ് വിളിക്കുക. അന്ന് എവിടെയാണെങ്കിലും എത്തിച്ചേരാൻ കഴിയുന്നത്ര കൂട്ടുകാർ വന്നുചേരും. ആ ദിവസം വയറു നിറയെ ഭക്ഷണം കഴിക്കുകയാണ് രീതി

7/8
 അന്നത്തെ ദിവസം മാത്രം കുറച്ചു ബിരിയാണി, ഇറച്ചി ഒകെ നിർബന്ധമാക്കും. സൗഹൃദം കാത്തുസൂക്ഷിക്കുന്ന കൂട്ടത്തിലാണ് ദുൽഖർ. അതിന്റെ ഭാഗമാണ് ഈ വിരുന്ന്. വർഷങ്ങളായുള്ള സുഹൃത്തുക്കളാവും കൊച്ചിയിൽ നിന്നും എത്തുക. ഈ ഞായറാഴ്ച വിരുന്നിന്റെ ചുമതല ഷെഫ് പിള്ളയ്ക്കാണ്

8/8
 പിള്ളയുടെ സ്പെഷലായ നിർവാണ ഒരു ഐറ്റം ആണ്. പിന്നെ കരിമീൻ, നെയ്‌മീൻ പൊള്ളിച്ചതും. സണ്ണി വെയ്ൻ, ഡി.ജെ. ശേഖർ എന്നിവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ദുൽഖറിനെ കാണാനും ഒത്തുകൂടാനുമാണ് ഈ കൂട്ടുകാർ ദൂരെ നിന്നും വന്നെത്തുന്നത്. പക്ഷെ രണ്ട് മാസത്തോളം, മറ്റു ദിവസങ്ങളിൽ ദുൽഖർ ഭക്ഷണചിട്ട മുടക്കിയില്ല എന്ന് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പിള്ള പറയുന്നു

ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം

  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement