Elizabeth Udayan | വീട്ടിൽ അപ്രതീക്ഷിത അടിയന്തര സാഹചര്യം; എലിസബത്ത് ഉദയൻ നാട്ടിലേക്ക് എത്തിയതിന്റെ കാരണവുമായി
- Published by:meera_57
- news18-malayalam
Last Updated:
വീട്ടിലേക്കുള്ള പൊടുന്നനെയുള്ള വരവിന്റെ കാരണം പറഞ്ഞ് വ്ലോഗർ ഡോക്‌ടറും നടൻ ബാലയുടെ മുൻഭാര്യയുമായ എലിസബത്ത് ഉദയൻ
വ്ലോഗർ എലിസബത്ത് ഉദയനെ (Elizabeth Udayan) പ്രേക്ഷകർ പരിചയിച്ചിട്ടുള്ളത് ഒരുപക്ഷേ നടൻ ബാലയിലൂടെയാകാം. ഒരിക്കൽ നടന്റെ ഭാര്യയായിരുന്നു എന്നത് എലിസബത്തിന് ഇനി പഴങ്കഥ. കഴിഞ്ഞ കാലത്തെ മറന്ന് എലിസബത്ത് എല്ലായിടങ്ങളിലും സജീവമാണ്. അവരുടെ വ്ലോഗ് പോസ്റ്റുകൾ അതിനുദാഹരണം. കുറച്ചേറെ കാലമായി എലിസബത്ത് ഗുജറാത്തിലെ ആശുപത്രിയിൽ ഡോക്‌ടറായി സേവനമനുഷ്‌ഠിക്കുകയാണ്. നാട്ടിലെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. മകളുടെ പ്രതിസന്ധികളിൽ ഒപ്പം നിൽക്കാൻ മറക്കാറില്ല അവർ. ഗുജറാത്തിലെ ജീവിതം ഇടയ്ക്കിടെ മടുപ്പുണ്ടാക്കുമ്പോൾ, എലിസബത്ത് നാട്ടിലേക്ക് വണ്ടികയറും
advertisement
എപ്പോഴെല്ലാം നാട്ടിലേക്ക് വരുന്നുവോ, അപ്പോഴെല്ലാം എലിസബത്തിന്റെ പേജിൽ ഒരു പോസ്‌റ്റോ വ്ലോഗോ കാണാം. മിക്കവാറും അമ്മയുടെ ഒപ്പമാകും എലിസബത്ത് നാട്ടിൽ വരിക. തിരികെ പോകാനും കൂടെ ആളുണ്ടാകും. നാടുവിട്ടു പോകുമ്പോൾ, എലിസബത്തിന്റെ മനസ്സിൽ ഒരൽപം ഗൃഹാതുരത നിറയും. അതും വ്ലോഗ് പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. അടുത്തിടെ വീണ്ടും നാട്ടിൽ വന്നതിന്റെ വിവരം എലിസബത്തിന്റെ പേജിൽ എത്തിക്കഴിഞ്ഞു. എന്നാൽ, എപ്പോഴുമെന്ന പോലെ സന്തോഷം നിറഞ്ഞ കാര്യമല്ല ഇത് (തുടർന്ന് വായിക്കുക)
advertisement
കുറച്ചു നാളുകൾക്ക് മുൻപ്, അഹമ്മദാബാദിൽ അമ്മ കൂടി വന്നാൽ നിൽക്കാൻ സൗകര്യത്തിന് ഒരു ചെറിയ ഫ്ലാറ്റ് എലിസബത്ത് വാടകയ്ക്ക് എടുത്തിരുന്നു. അതുവരെ എലിസബത്ത് അവരുടെ ഹോസ്റ്റലിലായിരുന്നു താമസം. ഏതു പാതിരാത്രി ജോലി കഴിഞ്ഞു മടങ്ങി വന്നാലും സുരക്ഷിതയായി ഈ ഹോസ്റ്റലിലേക്ക് എലിസബത്തിന് നടന്നു പോകാം. പലപ്പോഴും ഹോസ്റ്റലിലേക്ക് നടന്നു പോകവേ വ്ലോഗ് ചെയ്തു വരുന്ന എലിസബത്തിനെ പോസ്റ്റുകളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്
advertisement
ജനുവരി 27ന് ശേഷം എലിസബത്തിന്റെ പേജിൽ ഒരു പോസ്റ്റ് പോലും ഉണ്ടായിട്ടില്ല. അതിനുള്ള കരണവുമായാണ് അടുത്ത വരവ്. അതിനു ശേഷം ഒരു പോസ്റ്റ് എത്തിച്ചേർന്നിട്ടുള്ളത് ഫെബ്രുവരി 4നും. എലിസബത്ത് നാട്ടിൽ ഉണ്ടായിരുന്ന ദിവസങ്ങളായിരുന്നു അത് എന്ന് സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്. വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായി. ആ വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചതാണ്. ഇപ്പോൾ എല്ലാം ശരിയായി. താൻ കുറച്ചു ദിവസങ്ങൾക്കകം ഗുജറാത്തിലേക്ക് മടങ്ങും. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി എന്നും എലിസബത്ത് കൂട്ടിച്ചേർത്തു
advertisement
വീട്ടിൽ ആർക്ക്, എന്ത് പ്രശ്നം സംഭവിച്ചു എന്നൊന്നും എലിസബത്ത് വിശദമാക്കിയിട്ടില്ല. അതേസമയം, സാധാരണ ഗതിയിൽ കമന്റുകൾക്ക് മറുപടി കൊടുക്കാത്ത എലിസബത്ത്, ഒരാളുടെ കമന്റിന് പ്രതികരിച്ചു. 'ഞങ്ങളെ ഉപേക്ഷിച്ചു പോയ പോലെ തോന്നി' എന്ന് കുര്യാക്കോസ് എന്ന ഫോളോവറിന്റെ കമന്റിന്, 'ഞാനും ചെറുതായിട്ട് ഒന്ന് പേടിച്ചു പോയി. ഇപ്പോൾ എല്ലാം ഓക്കേ ആണ്. ഇനി വീഡിയോ ഇട്ടു ശല്യപ്പെടുത്തും' എന്ന് എലിസബത്ത് മറുപടി കൊടുത്തു. എന്തായാലും എലിസബത്ത് ഒരു വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്തു എന്ന് ഈ പോസ്റ്റിലൂടെ മനസിലാക്കാം
advertisement
ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരുമായി എലിസബത്ത് ഉദയൻ സംവദിക്കാറുണ്ട്. രണ്ടിടത്തും ഒരേ തരത്തിലെ കണ്ടന്റുമായാകും എലിസബത്ത് വരിക. നടൻ ബാലയുടെ ഒപ്പം രണ്ടര വർഷത്തോളം ജീവിച്ച ശേഷമാണ് അവർ പിരിഞ്ഞത്. ബാല അതിനു ശേഷം മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തു. എലിസബത്തും മറ്റൊരു വിവാഹം ചെയ്ത്, സന്തോഷമായി ജീവിക്കണം എന്ന് ഉപദേശിക്കുന്ന നിരവധിപ്പേരുണ്ട്