Allu Arjun | അല്ലുവിന്റെ അല്ലേ അച്ഛൻ! ഇരിക്കട്ടെ ഒരു 'പുഷ്പ' സ്റ്റൈൽ ബർത്ത്ഡേ കേക്ക്

Last Updated:
പിതാവിന്റെ ജന്മദിനത്തിൽ അല്ലു അർജുൻ തയാറാക്കി വരുത്തിയ പിറന്നാൾ കേക്ക് അൽപ്പം വിശിഷ്‌ടമാണ്
1/6
ഇത്തവണ അല്ലു അർജുന്റെ (Allu Arjun) മാത്രം പിതാവായല്ല, പുഷ്പ 2വിലെ പുഷ്പരാജിന്റെ (Pushparaj) കൂടി അച്ഛനായാണ് അല്ലു അരവിന്ദിന്റെ പിറന്നാൾ ആഘോഷം. മകൻ ഒരു പ്രതിസന്ധി ഘട്ടം നേരിട്ടപ്പോൾ അച്ഛനായും മനുഷ്യസ്നേഹിയായും ഒരുപോലെ പ്രവർത്തിച്ച അല്ലു അരവിന്ദിനെ ഈ സമൂഹം കണ്ടതാണ്. പുഷ്പരാജിന്റെ അച്ഛൻ എന്ന നിലയിൽ കൂടിയാണ് ഇക്കുറി അല്ലുവും കുടുംബവും അദ്ദേഹത്തിന് ജന്മദിനാഘോഷം ഒരുക്കി നൽകിയത്. പിതാവിന്റെ ജന്മദിനത്തിൽ അല്ലു തയാറാക്കി വരുത്തിയ പിറന്നാൾ കേക്ക് അൽപ്പം വിശിഷ്‌ടമാണ്
ഇത്തവണ അല്ലു അർജുന്റെ (Allu Arjun) മാത്രം പിതാവായല്ല, പുഷ്പ 2വിലെ പുഷ്പരാജിന്റെ (Pushparaj) കൂടി അച്ഛനായാണ് അല്ലു അരവിന്ദിന്റെ (Allu Aravind) പിറന്നാൾ ആഘോഷം. മകൻ ഒരു പ്രതിസന്ധി ഘട്ടം നേരിട്ടപ്പോൾ അച്ഛനായും മനുഷ്യസ്നേഹിയായും ഒരുപോലെ പ്രവർത്തിച്ച അല്ലു അരവിന്ദിനെ ഈ സമൂഹം കണ്ടതാണ്. പുഷ്പരാജിന്റെ അച്ഛൻ എന്ന നിലയിൽ കൂടിയാണ് ഇക്കുറി അല്ലുവും കുടുംബവും അദ്ദേഹത്തിന് ജന്മദിനാഘോഷം ഒരുക്കി നൽകിയത്. പിതാവിന്റെ ജന്മദിനത്തിൽ അല്ലു തയാറാക്കി വരുത്തിയ പിറന്നാൾ കേക്ക് അൽപ്പം വിശിഷ്‌ടമാണ്
advertisement
2/6
രണ്ടു ദിവസങ്ങൾക്കു മുൻപ് പുഷ്പയുടെ അണിയറയിൽ നിന്നും പുറത്തുവന്ന വിവരമനുസരിച്ച് ചിത്രം എല്ലായിടത്തും നിന്നായി 1,831 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. പിതാവ് അല്ലു അരവിന്ദിന്റെ ജന്മദിനത്തിൽ അല്ലുവിന്റെ അമ്മ നിർമലയും, ഭാര്യ സ്നേഹ റെഡ്‌ഡിയും മക്കളായ അയാൻ, അർഹ എന്നിവരും ഒപ്പം കൂടി. ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറി രൂപത്തിൽ അല്ലു അച്ഛന്റെ പിറന്നാൾ ആഘോഷത്തിന്റെ ചില ദൃശ്യങ്ങൾ പങ്കിടുകയുണ്ടായി. എല്ലാത്തിലും വേറിട്ട് നിന്നത് അൽപ്പം വ്യത്യസ്ത ലുക്കിൽ പുഷ്പരാജിന്റെ പിതാവിനായി തയാറായ ജന്മദിന കേക്ക് മാത്രമാണ് (തുടർന്ന് വായിക്കുക)

3/6
'പുഷ്പ' ഫയർ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ 'പുഷ്പ ക ബാപ്' എന്ന് ആലേഖനം ചെയ്ത ജന്മദിന കേക്കിൽ തീയുടെ ഒരു ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നാരങ്ങാ മാലയുടെ ചിത്രവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. രണ്ടു തട്ടുകൾ ഉള്ള കേക്ക് ആണ് അല്ലു അർജുൻ അച്ഛനുവേണ്ടി സമ്മാനിച്ചത്. പുഷ്പ റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങൾക്ക് ശേഷം അല്ലു അർജുൻ അദ്ദേഹത്തിന്റെ അമ്മയുടെ കൂടെയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ മുഖം കണ്ടുകൊണ്ടുണർന്ന ഒരു പ്രഭാതമായിരുന്നു ചിത്രത്തിലെ പ്രതിപാദ്യം

4/6
രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നീ താരങ്ങളുടെ സാന്നിധ്യം കൊണ്ടും പുഷ്പ 2 മികച്ച റിപോർട്ടുകൾ നേടി. എന്നാൽ, കേരളത്തിൽ സിനിമയുടെ പേരിൽ നെഗറ്റീവ് റിവ്യൂവിന്റെ ആധിപത്യം തന്നെയുണ്ടായി. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ അല്ലു അർജുൻ ചിത്രം ഗംഭീര പ്രതികരണങ്ങൾ നേടിയിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന നായകനെ അവതരിപ്പിച്ച് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും അല്ലു അർജുൻ മികച്ച റിപോർട്ടുകൾ നേടി

5/6
മലയാളികൾ വർഷങ്ങളായി നൽകിപ്പോന്ന സ്നേഹത്തിനു വേണ്ടിയെന്നോണം പുഷ്പ 2ൽ അല്ലു അർജുൻ രശ്‌മിക മന്ദാന എന്നിവർ ചേർന്നുള്ള ഒരു ഗാനരംഗത്തിൽ മലയാള ഗാനശകലം ഉൾപ്പെടുത്തിയതും വൈറലായി മാറി. അല്ലു അർജുൻ കേരളത്തിൽ വന്നാൽ 'മല്ലു അർജുൻ' എന്ന ഓമനപ്പേരും അദ്ദേഹത്തിന് ചാർത്തിക്കിട്ടാറുണ്ട്. ഈ ഗാനം ചാർട്ടുകളിൽ സൂപ്പർഹിറ്റാണ്‌. ഇതിലെ ഹുക്ക് സ്റ്റെപ്പിൽ പ്രചരിക്കുന്ന ഇൻസ്റ്റഗ്രാം റീലിസ് ശകലങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്

6/6
അല്ലു അർജുൻ പിതാവ് അല്ലു അരവിന്ദിന്റെ ജന്മദിനത്തിൽ അണിയിച്ചൊരുക്കിയ കേക്ക്. കേക്കിന്റെ മുകളിൽ ഒരു ഫിലിം റീലും അലങ്കാരമായി കാണാവുന്നതാണ്. അടുത്തിടെ അല്ലു അർജുൻ മുംബൈയിൽ എത്തി സഞ്ജയ് ലീല ബൻസാലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അല്ലു സഞ്ജയ്‌യുമായി ചേർന്ന് അടുത്ത സിനിമയ്ക്ക് തുടക്കമിടുന്നതിന്റെ സൂചനയാണോ ആ കണ്ടത് എന്ന നിലയിലും ചർച്ചകൾ സജീവമാണ്
അല്ലു അർജുൻ പിതാവ് അല്ലു അരവിന്ദിന്റെ ജന്മദിനത്തിൽ അണിയിച്ചൊരുക്കിയ കേക്ക്. അല്ലു അരവിന്ദിനും നിർമലയ്ക്കും അല്ലു അർജുനിനെ കൂടാതെ നടൻ അല്ലു സിരീഷും മകനായുണ്ട്. കേക്കിന്റെ മുകളിൽ ഒരു ഫിലിം റീലും അലങ്കാരമായി കാണാവുന്നതാണ്. അടുത്തിടെ അല്ലു അർജുൻ മുംബൈയിൽ എത്തി സഞ്ജയ് ലീല ബൻസാലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അല്ലു സഞ്ജയ്‌യുമായി ചേർന്ന് അടുത്ത സിനിമയ്ക്ക് തുടക്കമിടുന്നതിന്റെ സൂചനയാണോ ആ കണ്ടത് എന്ന നിലയിലും ചർച്ചകൾ സജീവമാണ്
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു

  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement