Arya Babu | നിങ്ങളെന്താ കരുതിയത്? ആര്യ വിവാഹം ചെയ്യുമ്പോൾ മകളുടെ പ്രതികരണം എന്തെന്ന ചോദ്യത്തിന് മറുപടി
- Published by:meera_57
- news18-malayalam
Last Updated:
ഏകമകൾ റോയ എന്ന ഖുശി കൗമാരപ്രായത്തിലേക്ക് കടന്നശേഷമുള്ള ആര്യയുടെ സുപ്രധാന തീരുമാനമാണിത്
ബിഗ് ബോസ് താരവും അഭിനേത്രിയും അവതാരകയുമായ ആര്യ ബാബു (Arya Babu) വീണ്ടും വിവാഹിതയാകുന്നു എന്ന വിശേഷം കേൾക്കാൻ അവരുടെ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുകയാണ്. താൻ സിംഗിൾ മദർ ആയുള്ള ഏറ്റവും അവസാനത്തെ വിമാനയാത്ര എന്ന പേരിൽ ആര്യ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ട് മാസങ്ങൾ പലതു പിന്നിട്ടു. കഴിഞ്ഞ ദിവസം മറ്റൊരു ബിഗ് ബോസ് താരം കൂടിയായ സെബിനുമായി വിവാഹം ചെയ്യാൻ പോകുന്നുവെന്ന വിവരം ആര്യ ബാബു ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ഏറെക്കാലമായുള്ള സൗഹൃദം വിവാഹത്തിൽ എത്തുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞു എന്നുള്ള വിവരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്
advertisement
ഏകമകൾ റോയ എന്ന ഖുശി കൗമാരപ്രായത്തിലേക്ക് കടന്നശേഷമുള്ള ആര്യയുടെ സുപ്രധാന തീരുമാനമാണിത്. ജീവിതത്തിലേക്ക് ആര്യ കടന്നുവരുന്നതിനെ കുറിച്ച് സെബിനും ചിലതു പറയാനുണ്ടായിരുന്നു. ജീവിതത്തിൽ താൻ ഒട്ടേറെ തെറ്റായ തീരുമാനങ്ങൾ എടുത്തിരുന്നു. ചിലത് തന്നെ മുറിപ്പെടുത്തുന്നതായിമാറി. അക്കാലങ്ങളിൽ ഒരു പരാതിപോലുമില്ലാതെ ഒപ്പം നിന്ന ഒരേയൊരാൾ മാത്രമേയുള്ളൂ. പരാതിയോ, വിലയിരുത്തലുകളോ, ഉപാധികളോ വയ്ക്കാതെ കൂടെനിന്ന ബെസ്റ്റ് ഫ്രണ്ട്. അതായിരുന്നു ആര്യ എന്ന് സെബിൻ (തുടർന്ന് വായിക്കുക)
advertisement
തനിക്ക് വിവരിക്കാൻ കഴിയാത്തവിധം അവൾ കൂടെനിന്നു. ചിലപ്പോൾ ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. തന്റെ എല്ലാ കുറവുകളും കണ്ട് മനസിലാക്കി യഥാർത്ഥത്തിൽ താൻ ആരെന്നു മനസിലാക്കിയയാളാണ് ആര്യ എന്ന് സെബിൻ. ആര്യ കൂടെയുള്ളപ്പോൾ താൻ സുരക്ഷിതനെന്നു തോന്നിയിരുന്നു. അതിനാൽ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനം ഞാൻ കൈക്കൊണ്ടു. സ്നേഹിക്കാനും, ഒന്നിച്ചുണ്ടാവാനും, അവൾക്കൊപ്പം വളരാനും എന്ന് സെബിൻ. ഭാവിവധു എന്നല്ല, തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് സെബിൻ ആര്യയെ അവതരിപ്പിച്ചത്
advertisement
സെബിനും ഇത് ജീവിതത്തിൽ രണ്ടാമൂഴമാണ്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആര്യയും, മകൻ റയാനും മകൾ ഖുശിയും കൂടെയുണ്ടാകും എന്നാണ് സെബിൻ കുറിച്ച വാക്കുകൾ. ആര്യ പങ്കെടുത്ത ബിഗ് ബോസ് മലയാളം സീസണ് ശേഷമാണ് സെബിൻ പങ്കെടുത്തത്. ഇവരുടെ സൗഹൃദം വളരെക്കാലം മുൻപേ പ്രശസ്തമാണ് താനും. ഉറ്റ സുഹൃത്തുക്കൾ എന്നതിൽ നിന്നും ജീവിതപങ്കാളിയിലേക്ക് മാറുന്നു എന്ന് ആര്യ ബാബുവും അവരുടെ കുറിപ്പിൽ പറയുന്നു
advertisement
തൊഴിൽപരമായി നോക്കിയാൽ, സെബിൻ ഒരു ഡി.ജെയാണ്. പ്രശസ്തരായ നിരവധിപ്പേർക്കൊപ്പം മ്യൂസിക് മേഖലയിൽ സെബിനെ കാണാം. ഗായിക അമൃതാ സുരേഷിന്റെ ഒപ്പം സ്റ്റേജ് പരിപാടി അവതരിപ്പിച്ച സെബിന്റെ ഒരു ചിത്രമാണിത്. കഴിഞ്ഞ ദിവസം ആര്യ പോസ്റ്റ് ചെയ്ത കുറിപ്പിൽ സെബിൻ ആര്യക്കൊരു നല്ല ഭർത്താവ് എന്ന നിലയിൽ മാത്രമല്ല, മകൾക്ക് അദ്ദേഹം എന്തെന്ന് കൂടി അവരുടെ കുറിപ്പിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഒരാൾ ആര്യ- സെബിൻ വിവാഹത്തിൽ മകളുടെ നിലപാട് എന്തെന്ന ഒരു ചോദ്യം എടുത്തിടുന്നുണ്ട്. അതിന് ആര്യ മറുപടിയും കൊടുത്തു കഴിഞ്ഞു
advertisement
ഖുശി സുഖമായിരിക്കുന്നില്ലേ? ഈ ബന്ധത്തിൽ അവൾ സന്തോഷവതിയല്ലേ എന്നെല്ലാമാണ് ചോദ്യം. 'നിങ്ങൾ എന്താണ് കരുതിയത്' എന്ന് ചോദിച്ചുകൊണ്ട് ആര്യ തന്നെയും മകളെയും ചേർത്തടുപിടിച്ച സെബിന്റെ ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാം ചോദ്യത്തിന് മറുപടിയായി പോസ്റ്റ് ചെയ്തു. ഇദ്ദേഹം ഇപ്പോൾ ഖുശിയുടെ പ്രിയപ്പെട്ട ആളാണെന്നും, അവൾ അദ്ദേഹത്തെ സ്നേഹപൂർവ്വം 'ഡാഡി' എന്ന് വിളിക്കുന്നു എന്നും ആര്യ ക്യാപ്‌ഷൻ നൽകി. ഇനി ഇതാണ് തന്റെ സന്തോഷം നിറഞ്ഞ കുടുംബം എന്ന് ആര്യ പറയാതെ പറഞ്ഞു കഴിഞ്ഞു