കുരങ്ങിന്‍റെ വികൃതി: 75000 രൂപയുടെ ഐഫോൺ കൊക്കയിലെറിഞ്ഞു; തിരിച്ചെടുത്ത് നൽകി അഗ്നിശമനസേന

Last Updated:
കുരങ്ങ് ജീപ്പിൽനിന്ന് ഫോണെടുത്ത് കൊക്കയിലേക്ക് എറിയുമ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ജാസിമിനും കൂട്ടർക്കും സാധിച്ചുള്ളു
1/6
wayanad_pass_monkey_iphone
കൽപ്പറ്റ: കോഴിക്കോട് നിന്ന് ചുരം കയറി വയനാട് കാണാനെത്തുമ്പോൾ ജാസിം എന്ന ചെറുപ്പക്കാരൻ ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ലക്കിടിക്ക് മുമ്പുള്ള ചുരം വ്യൂ പോയിന്‍റിൽ ജസിമും കൂട്ടരും എത്തിയ ജീപ്പ് നിർത്തി. ഈ സമയം ജീപ്പിലുണ്ടായിരുന്ന ഐഫോൺ അവിടെയുണ്ടായിരുന്ന കുരങ്ങ് എടുക്കുകയും, അത് കൊക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
advertisement
2/6
 കുരങ്ങ് ജീപ്പിൽനിന്ന് ഫോണെടുത്ത് കൊക്കയിലേക്ക് എറിയുമ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ജാസിമിനും കൂട്ടർക്കും സാധിച്ചുള്ളു. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോണ്‍ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്.

3/6
 വ്യൂ പോയിന്‍റിൽനിന്ന് ചുരത്തിന്‍റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു ജാസിമും കൂട്ടരും. അപ്പോഴാണ് ഹൃദയം പിളർത്തുന്ന ആ കാഴ്ച കണ്ടത്. തങ്ങളുടെ ജീപ്പിൽനിന്ന് ഐഫോൺ കൈക്കലാക്കി കുരങ്ങ് കൊക്കയിലേക്ക് എറിയുകയായിരുന്നു.

4/6
 ഇതോടെ വിവരം ജാസിം അഗ്നിരക്ഷാസേനയെ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കൊക്കയിൽനിന്ന് ജാസിമിന്‍റെ വിലപിടിപ്പുള്ള ഐഫോൺ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

5/6
wayanad_pass_monkey_iphone
ഫയര്‍മാനായ ജിതിൻ കുമാര്‍ എം റോപ്പ് കെട്ടി താഴേക്കിറങ്ങി. എല്ലാവരും ശ്വാസമടക്കിപ്പിടിച്ചാണ് അത് നോക്കിനിന്നത്. ഏകദേശ അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ജിതിൻ കുമാർ ഫോൺ കണ്ടെത്തി. അത് വീണ്ടെടുത്ത് റോപ്പിൽ തൂങ്ങി മുകളിലേക്ക് എത്തി.
advertisement
6/6
 ഫോൺ ജാസിമിന് കൈമാറിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. അത്രയും ആഴത്തിലേക്ക് വീണെങ്കിലും ഫോണിന് കേടുപാടൊന്നും സംഭവിച്ചിരുന്നില്ല.
ഫോൺ ജാസിമിന് കൈമാറിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. അത്രയും ആഴത്തിലേക്ക് വീണെങ്കിലും ഫോണിന് കേടുപാടൊന്നും സംഭവിച്ചിരുന്നില്ല.
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement