'എന്റെ മോള് കാരണം ഷൂട്ടിംഗ് മുടങ്ങണ്ട, അവളെ ഞാൻ സമ്മതിപ്പിക്കാം'; 2018ന് വേണ്ടി ബാലതാരം ഏറ്റെടുത്ത വെല്ലുവിളിയെക്കുറിച്ച് ജൂഡ് ആന്റണി
- Published by:user_57
- news18-malayalam
Last Updated:
എയർലിഫ്റ്റ് ചിത്രീകരിക്കേണ്ട ദിവസമായിരുന്നു. എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. എന്നാൽ...
പ്രളയത്തെക്കുറിച്ചുള്ള സിനിമയ്ക്കായി ഒരു പ്രളയം തന്നെ സെറ്റ് ഇട്ട് മലയാളികളെ ഒന്നടങ്കം അത്ഭുതത്തിന്റെ തിരയിളക്കം അനുഭവിപ്പിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ് (Jude Anthany Joseph). ഫീൽ ഗുഡ്ഡ് സിനിമകളിലൂടെ അതുവരെ പ്രേക്ഷകരെ കയ്യിലെടുത്ത ജൂഡിന്റെ ഒന്നൊന്നര വരവ് തന്നെയായിരുന്നു '2018'. 2018ലെ മഹാപ്രളയം അടിസ്ഥാനമാക്കി ചമച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു
advertisement
ഈ സിനിമയ്ക്ക് വേണ്ടി ഓരോരുത്തരം ഉറക്കം മാറ്റിവച്ചതിന്റെ തെളിവാണ് ഇന്ന് തിയേറ്ററുകൾ നിറഞ്ഞൊഴുകുന്ന ഹർഷാരവം. ചിത്രത്തിനായി ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ അഹോരാത്രം നടത്തിയ കഷ്‌ടപ്പാടുകളിൽ ഒരു ഏഴുവയസ്സുകാരി നടത്തിയ തയാറെടുപ്പ് മറന്നുകൂടാ. സംവിധായകൻ ജൂഡ് ആന്റണി തന്നെ അക്കാര്യം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
advertisement
'തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു' പാടിയും ഡാൻസ് കളിച്ചും പ്രേക്ഷകരുടെ മനം കവർന്ന സുന്ദരിക്കുട്ടി വൃദ്ധി വിശാൽ ആണ് ആ രംഗത്തിൽ അഭിനയിക്കേണ്ടിയിരുന്നത്. ജൂഡ് ഷൂട്ടിംഗ് മാറ്റാം എന്ന് പറഞ്ഞെങ്കിലും, തന്റെ മകൾ കാരണം ഇത്രയും വലിയ സജ്ജീകരണങ്ങൾ ഒന്നും വെറുതെയവരുത് എന്ന് പിതാവ് വിശാലിന് നിർബന്ധം. കുഞ്ഞിനെ പറഞ്ഞു മനസിലാക്കി സെറ്റിലെത്തിച്ചു
advertisement
advertisement