ക്രിക്കറ്റ് താരം കപിൽ ദേവ് കേരളത്തിലെ ശ്രദ്ധേയ നായകന്റെ മുൻഭാര്യയുമായി പ്രണയത്തിലായി; ആ ബന്ധം തകർന്നതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
പിൽക്കാലത്ത് ഭാര്യയായ റോമിയുമായി അടുപ്പത്തിലായ ശേഷം കപിൽ ദേവിന് ഉണ്ടായ പ്രണയം
ഓരോ ഭാരതീയനും 1983 എന്ന വർഷം മനസ്സിൽ മായാതെ നിൽക്കുന്നുവെങ്കിൽ, അതിന് കാരണക്കാരൻ ഒരാളുണ്ട്. ക്രിക്കറ്റ് താരം കപിൽ ദേവ് (Kapil Dev). പരിമിതമായ സൗകര്യങ്ങളിലും സാഹചര്യങ്ങളിലും നിന്നുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലോകകപ്പ് ഉയർത്താൻ സാധിക്കും എന്ന് തെളിയിച്ച ഇന്ത്യൻ ക്രിക്കറ്റ് പടയുടെ പടത്തലവൻ. ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അന്ന് ഇന്ത്യൻ പടയാളികളുടെ ഭാര്യമാരിൽ പലരും അവിടെയെത്തിയിരുന്നു. അതിലൊരാൾ ആയിരുന്നു റോമി ദേവ്, എന്ന കപിൽ ദേവിന്റെ നല്ല പാതി. എന്നാൽ, കപിലിനും ഒരു പ്രണയകഥയുണ്ടു. അതിൽ റോമിയെ കൂടാതെ ഒരാളുണ്ട്. മലയാള, തമിഴ് സിനിമകളിൽ എന്നല്ല, ഇന്ത്യൻ സിനിമയിലാകെ നിറഞ്ഞു നിൽക്കുന്ന പേരിന്റെ ഉടമയുടെ മുൻഭാര്യ കൂടിയായ നടിയാണത്
advertisement
പിൽക്കാലത്ത് നടൻ കമൽ ഹാസന്റെ ഭാര്യയാവുകയും, അദ്ദേഹത്തിൽ നിന്നും വിവാഹമോചനം നേടുകയും ചെയ്ത സരികയുമായി (Sarika) കപിൽ ദേവ് പ്രണയത്തിലായി എന്നാണ് റിപ്പോർട്ട്. ഒട്ടനവധി ഹിന്ദി സിനിമകളിൽ അഭിനയിച്ച ആൾ കൂടിയാണ് ഈ താരം. കപിൽ ദേവുമായി അടുപ്പത്തിലായി എങ്കിലും, അവർക്ക് ഒരിക്കലും വിവാഹം ചെയ്യാൻ പറ്റാതെപോവുകയായിരുന്നു. റോമിയുമായി അടുപ്പമുണ്ടായ ശേഷമാണ് കപിലിന്റെ ജീവിതത്തിലേക്ക് സരിക കടന്നുവന്നത് (തുടർന്ന് വായിക്കുക)
advertisement
എന്നാൽ, മുൻ കാമുകിയായ റോമിയുമായി കപിൽ ദേവ് വീണ്ടും ഒത്തുചേർന്നു എന്നാണ് റിപ്പോർട്ട്. 1980കളിൽ കപിൽ ദേവ്, റോമി പ്രണയം ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. അവർക്കിടയിൽ സംഭവിച്ച ഒരു കാരണത്താൽ, ആ പ്രണയബന്ധം പിരിയുകയും ചെയ്തു. മനോജ് കുമാറിന്റെ ഭാര്യ വഴിയാണ് കപിൽ ദേവ് സരികയെ പരിചയപ്പെട്ടതത്രേ. തുടക്കത്തിൽ തീർത്തും സൗഹാർദപരമായ ഒരു കണ്ടുമുട്ടലായിരുന്നു അവർ തമ്മിലേത്. സൗഹൃദത്തിനും പുറത്ത് ഒരടുപ്പം മനസ്സിൽ തോന്നിയതും, ആ ബന്ധം പ്രണയമായി മാറി
advertisement
അധികം വൈകാതെ കപിൽ ദേവും സരികയും ഡേറ്റിംഗ് ആരംഭിച്ചു. സുഹൃത്തുക്കൾക്ക് പോലും ഇവർക്കിടയിലെ ബന്ധം എന്തെന്ന് നല്ല തിട്ടമായിരുന്നു. അവർ അധികം വൈകാതെ വിവാഹം ചെയ്യും എന്ന് തന്നെ അവരെല്ലാപേരും പ്രതീക്ഷിച്ചു. അന്നാളുകളിൽ പഞ്ചാബിലെത്തി കപിൽ ദേവിന്റെ മാതാപിതാക്കളെ സരിക സന്ദർശിക്കുകയും ചെയ്തു. ഇത്രയുമായിട്ടും, കപിൽ റോമിയെയും സരിക കമൽ ഹാസനെയും വിവാഹം ചെയ്തു. ഇതിന്റെ കാരണം എന്തെന്ന് നോക്കാം
advertisement
ഒരു റിപ്പോർട്ട് പ്രകാരം, കപിൽ ദേവ് ബന്ധത്തിൽ നിന്നും പിന്മാറി എന്നാണ് വിവരം. അതായത് ഇവർക്കിടയിൽ സംഭവിച്ചതെന്ത് എന്ന കാര്യം അവ്യക്തം. റോമി ഭാട്ടിയയുമായുണ്ടായ അസ്വാരസ്യങ്ങൾ കപിൽ പറഞ്ഞു ശരിയാക്കിയത്രേ. കപിൽ റോമി ഭാട്ടിയയെ വിവാഹം ചെയ്യുകയും, പിൽക്കാലത്ത് റോമി ദേവ് എന്ന പേരിൽ അറിയപ്പെടാനും ആരംഭിച്ചു. ഒരിക്കൽ മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ കപിൽ റോമിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു
advertisement
മുംബൈ ലോക്കൽ ട്രെയിനിലെ യാത്രയിൽ കപിൽ ദേവിന്റെ മുഖമുള്ള ഒരു വലിയ പരസ്യ ബോർഡ് അവരുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന് തന്നെ കപിൽ റോമിയോട് ആ ചിത്രം പകർത്താൻ ആവശ്യപ്പെട്ടു. ഈ ചിത്രം തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കാട്ടികൊടുക്കാം എന്ന് കപിൽ റോമിയോടായി പറഞ്ഞായിരുന്നു പ്രൊപോസൽ. റോമിയും കപിൽ ദേവും 1980ൽ വിവാഹം ചെയ്തു. 1996ൽ ഇവർ ഒരു മകളുടെ മാതാപിതാക്കളായി. അതേസമയം, മകൾ ശ്രുതിക്ക് രണ്ട് വയസ് പ്രായമുള്ളപ്പോൾ, 1988ൽ കമൽ ഹാസൻ സരികയെ വിവാഹം ചെയ്തു. ഇവർ 2002ൽ വിവാഹമോചത്തിന് അപേക്ഷിക്കുകയും, 2004ൽ വിവാഹമോചനം നേടുകയും ചെയ്തു