Actor Bala | 'എലിസബത്ത് ഉദയൻ മറ്റൊരാളെ രജിസ്റ്റർ വിവാഹം ചെയ്തു'; ബാലയുടെ ഭാര്യ കോകില ആരോപണ പരമ്പരയുമായി

Last Updated:
എലിസബത്ത് ഉദയനെതിരേ ബാലയുടെ ഭാര്യ കോകില ആരോപണ പരമ്പരയുമായി
1/6
നടൻ ബാലയുടെ (Actor Bala) കുടുംബ ജീവിതം ഏതാണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് മനഃപാഠമായി എന്നുവേണം പറയാൻ. മുൻഭാര്യമാരായ അമൃത സുരേഷ്, ഡോ. എലിസബത്ത് ഉദയൻ (Elizabeth Udayan) തുടങ്ങിയവർ ഉയർത്തിയ ആരോപണവും കേസും മറ്റും പലയിടങ്ങളിലും ചർച്ചയായി മാറിക്കഴിഞ്ഞു. വർഷങ്ങളായി മിണ്ടാതിരുന്ന എലിസബത്ത് ഇപ്പോൾ ഫേസ്ബുക്ക് വീഡിയോകൾ വഴി നിരന്തരമായി ഓരോ പോസ്റ്റുകളുടെ പരമ്പരയുമായി വരികയാണ്. ബാലയുടെയും അമൃതയുടെയും ഏക മകൾ അച്ഛനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരുടെ വ്യക്തിപരമായ കാര്യങ്ങൾ പൊതുജനത്തിന് മുന്നിലെത്തിയത്

advertisement
2/6
എന്നിരുന്നാലും ബാല മറ്റൊരു വിവാഹം ചെയ്യുകയാണ് ചെയ്തത്. ചെന്നൈ സ്വദേശിനിയായ ബന്ധു കൂടിയായ കോകിലയാണ് ബാലയുടെ ഭാര്യ. അതുവരെ കൊച്ചിയിൽ താമസമാക്കിയിരുന്ന ബാല, കോട്ടയം വൈക്കത്തെ പുതിയ വീട്ടിലേക്ക് ഭാര്യയേയും കൊണ്ടുപോയി. ഇവിടെ നിന്നും വ്‌ളോഗുകൾ വഴി ബാലയും കോകിലയും പ്രേക്ഷകരുടെ ഫോൺ സ്‌ക്രീനിനുകളിലെ നിത്യകാഴ്ചയായി മാറി. ഇതിനു ശേഷമാണ് എലിസബത്തിന്റെ ആരോപണങ്ങൾ തലപൊക്കുന്നു. ബാലയുടെ ഭാര്യയായി ജീവിക്കവേ, അത്യന്തം വ്യക്തിഹത്യയും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നുവെന്ന് എലിസബത്ത് ഉദയൻ ആരോപിച്ചു. ഇപ്പോൾ എലിസബത്തിനു മറുപടിയുമായി ബാലയുടെ ഭാര്യ കോകില രംഗത്തു വരുന്നു (തുടർന്ന് വായിക്കുക)

3/6
തനിക്കും ചിലതെല്ലാം പറയാനുണ്ട് എന്ന് ബാല ഏറെനാളുകളായി താക്കീത് നൽകുന്ന നിലയിൽ സൂചനകൾ പുറത്തിവിടുന്നുണ്ടായിരുന്നു. മകളുടെ പേരിലെ ഇൻഷുറൻസ് തവണകൾ അടയ്ക്കുന്നതിൽ ബാല വീഴ്ച വരുത്തുന്നതിനാൽ അമൃതാ സുരേഷ് ഒരു പുതിയ കേസ് നൽകിയിരുന്നു. വിവാഹമോചന വേളയിൽ കുഞ്ഞിനെന്ന നിലയിൽ അച്ഛൻ ഉറപ്പ് നൽകിയ ഏക നിക്ഷേപമായിരുന്നു ഇത്. എന്നാൽ അവിടെയും വിഘാതം ഉണ്ടായതായി അമൃത ആരോപിച്ചു

4/6
എന്നാലിപ്പോൾ, കോകില വരുന്നത് രൂക്ഷമായ ചില കാര്യങ്ങളുടെ വെളിപ്പെടുത്തലുകളുമായാണ്. ബാലയുടെ ഫേസ്ബുക്ക് പേജിലാണ് കോകില എത്തിയത്. താനും ബാലയും വളരെ സന്തോഷത്തോടു കൂടി ജീവിച്ചു വരികയാണ്. അതിനിടയിൽ ഉയർന്നു വരുന്ന എലിസബത്തിന്റെ ആരോപണങ്ങളോട് കോകിലയ്ക്ക് ചിലതു പറയാനുണ്ട്. ബാല മറ്റൊരു വിവാഹം ചെയ്തു എന്നതിന്റെ പേരിൽ പലരും കുറ്റമാരോപിക്കുമ്പോൾ, എലിസബത്തിനു മറ്റൊരു ഭർത്താവുണ്ടെന്നു കോകിലയുടെ ആരോപണം. അദ്ദേഹവുമായി എലിസബത്ത് രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ട് എന്ന് കോകില

5/6
ആദ്യം ആ ഭർത്താവിനെ പുറത്തുകൊണ്ടുവരൂ എന്ന് കോകില. താനും ബാലയും സന്തോഷത്തോടു കൂടി ജീവിക്കുന്നെങ്കിൽ, എലിസബത്തും അതുപോലെതന്നെ അവരുടെ ഭർത്താവുമായി സന്തോഷമായി ജീവിക്കണം എന്ന് കോകിലയുടെ ഉപദേശവുമുണ്ട്. എലിസബത്തിന്റെ ഭർത്താവ് ഒരു ഡോക്‌ടർ ആണെന്നും കോകില. ഒന്നര വർഷത്തിന് മുൻപേ പോയ നിങ്ങൾ എന്തിനിപ്പോൾ ഈ ആരോപണങ്ങളുമായി വരുന്നു എന്നും കോകിലയുടെ ചോദ്യം. തന്റെ 'മാമാ' (ബാല) പറഞ്ഞിട്ടാണ് മിണ്ടാതെയിരുന്നത് എന്ന് കോകില

6/6
'നിങ്ങൾ ചെയ്യുന്ന തരംതാഴ്ന്ന കാര്യങ്ങളിൽ എന്തുമാത്രം സത്യവും കളവുമുണ്ട് എന്ന് അറിയാമെന്നും' കോകില. 15 വർഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ട്. എലിസബത്തിന്റെ മനസിലും ജീവിതത്തിലും നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്കറിയില്ല. എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ട്. വെറുതെ വിടാം എന്ന് ബാല പറയുന്നത് കൊണ്ടാണത്രേ മിണ്ടാതിരിക്കുന്നത്. എലിസബത്തിന്റെ സഹോദരൻ ക്രിസ്റ്റഫറുമായി ബാല നടത്തിയ ചാറ്റ് സന്ദേശങ്ങൾ, 2022ലെ നാല് കേസുകൾ എന്ന് അവകാശപ്പെടുന്ന രേഖകളുമായാണ് കോകിലയുടെ അവതരണം. ബാലയുടെ പേരിനു കളങ്കം സൃഷ്‌ടിച്ചു എങ്കിലും എലിസബത്തിനോട് താൻ അങ്ങനെ ചെയ്യില്ല എന്ന് ബാല തീരുമാനിച്ചു എന്നും കോകില വ്‌ളോഗിലൂടെ അറിയിച്ചു

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement