'കുട്ടികാലം മുതൽ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു; അമ്മ രണ്ടാമത് വിവാഹം കഴിച്ചത് ഉൾക്കൊള്ളാനായില്ല': ലിജോമോൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ അച്ഛന്റെ കുടുംബത്തിലെ കുറേ പേർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ലിജോ മോൾ പറഞ്ഞു
ജയ് ഭീം എന്ന സിനിമയിലൂടെയാണ് തെന്നിന്ത്യയിൽ ലിജിമോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിലും നടി അഭിനയം ഇപ്പോഴും കാഴ്ചവെയ്ക്കുന്നുണ്ട്. പൊന്മാൻ എന്ന ചിത്രത്തിലെ നടിയുടെ അഭിനയത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. പക്ഷെ, തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലിജോമോൾ അപൂർവ്വമായി മാത്രമായാണ് സംസാരിക്കാറുള്ളത്. കുട്ടിക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ലിജോമോൾ.
advertisement
എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. ആ സമയത്ത് അമ്മ എന്റെ അമ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. എന്റെ ജീവിതത്തിൽ അച്ഛൻ എന്നൊരാൾ ഉണ്ടായിരുന്നില്ല. അതെന്താണെന്നും എനിക്ക് അറിയില്ല. എന്റെ 10 വയസ്സുവരെയും അങ്ങനെ തന്നെയായിരുന്നു പോയിരുന്നത്. പിന്നീട്, എന്റെ പത്താമത്തെ വയസിലാണ് ഇപ്പോൾ ഞാൻ അച്ഛനെന്ന് പറയുന്ന ഇചാച്ഛൻ ജീവിതത്തിലേക്ക് വരുന്നത്. രണ്ടാനച്ഛൻ എന്നു പറയാനും എനിക്ക് താല്പര്യമില്ലെന്നാണ് ലിജോ മോൾ പറയുന്നത്.
advertisement
എനിക്ക് 10 വയസ്സിൽ ഇച്ചാച്ഛനെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിച്ചതും എനിക്ക് ഉൾക്കൊള്ളാനായില്ല. അതിന് മുമ്പും ഞാനും അമ്മയുമായിട്ട് ചെറിയൊരു അകലം ഉണ്ടായിരുന്നു. ഞാൻ വല്യമ്മച്ചിയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. സ്കൂൾ വിട്ട് വന്ന് പഠിപ്പിക്കുന്നതും അമ്മയായിരുന്നു. പക്ഷെ, ഉറങ്ങുന്നത് വല്യമ്മച്ചിയുടെ കൂടെയാണെന്ന് നടി ഓർത്തു.
advertisement
ഇച്ചാച്ഛൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോഴായിരുന്നു ഞങ്ങൾ ആ വീട്ടിൽ നിന്നും വരുന്നത്. അമ്മ ട്രാൻസ്ഫർ വാങ്ങി പുതിയൊരു സ്ഥലത്തേക്ക് വന്നു. അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ എന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങളും ഉണ്ടായിരുന്നു. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകാൻ വീടൊന്നുമില്ലെന്നും വിഷമത്തോടെ താരം പറയുന്നു.
advertisement
ഞങ്ങളടുത്ത് വരാനും പോകാനും ആരുമില്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഒത്തിരി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. അമ്മയും സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല. അതിനാൽ, ഞാൻ ആഗ്രഹിച്ചിരുന്ന തരത്തിലെ സപ്പോർട്ട് കിട്ടിയിരുന്നില്ല. ഞാൻ ഡിഗ്രിയൊക്കെ ആയപ്പോഴേക്കാണ് അമ്മ എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു, എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്ന് മനസ്സിലായത്. ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നു. അവർക്ക് വേറെ കുട്ടികൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നെന്നും ലിജോ മോൾ കൂട്ടിച്ചേർത്തു.