Mallika Sukumaran | പൃഥ്വിരാജിന്റെ വിവാഹം വലിയ രീതിയിൽ നടത്താതിരുന്നതിനെ കുറിച്ച് മല്ലിക സുകുമാരന്റെ വെളിപ്പെടുത്തൽ

Last Updated:
പാലക്കാട്ടെ ഒരു സാധാരണ റിസോർട്ടിൽ വച്ചായിരുന്നു പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും വിവാഹം
1/6
തേൻകുറിശ്ശി എന്ന ഗ്രാമം മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു സിനിമയുണ്ട്. നടൻ മോഹൻലാൽ നായകനായ 'ഒടിയൻ'. ആ സിനിമ ഇറങ്ങുന്നതിനും വളരെ വർഷങ്ങൾക്ക് മുൻപ് സിനിമയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ അതുണ്ടായിരുന്ന കാര്യം എത്രപേർ ഓർക്കുന്നുണ്ടാവും. ഈ പേരുള്ള ഗ്രാമത്തിൽ വച്ചാണ് നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), ഭാര്യ സുപ്രിയാ മേനോന് (Supriya Menon) താലിചാർത്തിയത്. ആ വിവാഹം നടന്നത് 2011ലായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയായി വരുന്നത് ആരാകും എന്ന നിലയിൽ ചർച്ചകൾ വളരെയേറെ പുരോഗമിക്കുന്ന വേളയിലാണ് ജേർണലിസ്റ്റ് കൂടിയായ സുപ്രിയ മേനോൻ പൃഥ്വിക്ക് വധുവായി മാറിയത്. ഇന്ന് മകൾ അലംകൃതയും കൂടി ചേർന്ന ഒരു ചെറിയ വലിയ കുടുംബമാണ് ഇവരുടേത് 

advertisement
2/6
പൃഥ്വിരാജിന്റെ വധു മുംബൈയിലെ ഒരു മാധ്യമപ്രവർത്തകയാകും എന്ന നിലയിൽ ചില ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തു. അപ്പോഴും ആ വാർത്ത നിഷേധിച്ചു കൊണ്ട് പൃഥ്വിരാജ് സുകുമാരൻ രംഗത്തു വരാൻ തീരുമാനിക്കുകയായിരുന്നു. പാലക്കാട് പട്ടണത്തിലെ ഒരു റിസോർട്ടിൽ വച്ചാണ് പൃഥ്വിരാജ് സുപ്രിയാ മേനോന് താലിചാർത്തിയത്. വിവാഹ ദിവസം മാത്രമാണ് വിവാഹവിവരം പുറത്തുവന്നത് എന്ന് മാത്രം. അപ്പോഴും സ്ഥിരീകരണം ലഭിക്കാൻ മാധ്യമങ്ങൾ പിന്നെയും പൃഥ്വിരാജ് സുകുമാരന്റെ കുടുംബത്തെ ബന്ധപ്പെട്ടു കൊണ്ടേയിരുന്നു (തുടർന്ന് വായിക്കുക)

3/6
പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ, ജ്യേഷ്‌ഠൻ ഇന്ദ്രജിത്ത് സുകുമാരൻ, ഭാര്യ പൂർണിമ ഇന്ദ്രജിത്ത്, അവരുടെ കുട്ടികളായ പ്രാർത്ഥന, നക്ഷത്ര എന്നിവരെ മാത്രമാണ് വിവാഹത്തിൽ പങ്കുകൊണ്ട അതിഥികളിൽ പ്രേക്ഷകർക്ക് പരിചയമുണ്ടായിരുന്നത്. പിന്നീട് ഈ വിവാഹത്തിൽ ഉണ്ടായിരുന്നത് പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും വളരെ വേണ്ടപ്പെട്ട ചില ബന്ധുക്കൾ മാത്രമാണ്. അന്നും പൃഥ്വിരാജ് മലയാള സിനിമയിൽ തിളങ്ങി നിന്ന മുൻനിര താരങ്ങളിൽ ഒരാളാണ്

4/6
സിനിമാ സുഹൃത്തുക്കളിൽ ചിലർ വിവാഹക്കാര്യം അറിഞ്ഞിരുന്നു എങ്കിലും, അവരാരും ഈ പാലക്കാടൻ ഗ്രാമത്തിലെ റിസോർട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ എല്ലാവർക്കുമായി ഒരു വമ്പൻ ഹോട്ടലിൽ ഒരു ഗംഭീര സ്വീകരണം തന്നെ ഇവർ ഒരുക്കിയിരുന്നു. അതിൽ പൃഥ്വിരാജിന്റെ ഒപ്പം വേഷമിട്ടിരുന്നവരും, നായികമാരും ഉൾപ്പെടുന്ന ഒരു വലിയ താരനിര എത്തിച്ചേർന്നു. എന്നാൽ, എന്തുകൊണ്ടാണ് പൃഥ്വിരാജിന്റെ വിവാഹം ഇത്ര ലളിതമായി നടത്തിയത് എന്നതിന്റെ കാരണം അമ്മ മല്ലിക വെളിപ്പെടുത്തുന്ന അഭിമുഖ ശകലം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

5/6
പൃഥ്വിരാജിന്റേയും മല്ലികയുടെയും കുടുംബം സിനിമാ ലോകത്തെ വച്ച് നോക്കുമ്പോൾ, മാധ്യമപ്രവർത്തകയായ സുപ്രിയ മേനോന്റേതു തീർത്തും സാധാരണക്കാരായ മലയാളി കുടുംബം മാത്രമാണ്. മുംബൈയിൽ താമസമാക്കിയ പാലക്കാടൻ മലയാളി കുടുംബത്തിലെ ഏക മകളാണ് സുപ്രിയാ മേനോൻ. മുംബൈ നഗരത്തിലാണ് സുപ്രിയ മേനോൻ പഠിച്ചതും വളർന്നതും. ഈ നഗരം തന്നെയാണ് തീർത്തും യാദൃശ്ചികമായി പൃഥ്വിരാജിനെ പരിചയപ്പെടാൻ സുപ്രിയക്ക് വഴിയൊരുക്കിയതും

6/6
വിവാഹം നടക്കുമ്പോൾ, വീൽ ചെയർ ആശ്രയിച്ചു കഴിയുന്ന ചില മുത്തശ്ശിമാർ സുപ്രിയയുടെ കുടുംബത്തിൽ ഉണ്ടെന്ന കാര്യം അവരുടെ കുടുംബം നേരത്തെ ഓർമപ്പെടുത്തിയിരുന്നു. അവർക്ക് കല്യാണം കൂടിയേ തീരൂ. അതിനാൽ, വലിയ സൗകര്യങ്ങൾ ഉള്ള മണ്ഡപമോ മറ്റും എടുക്കുക പ്രയാസമേറിയ കാര്യമായിരുന്നു. ഒടുവിൽ തേങ്കുറിശ്ശിയിലെ കണ്ടത്ത് തറവാട് ഹെറിറ്റേജ് സെന്റർ വാടകയ്ക്ക് എടുത്ത് അവിടെ വച്ച് താലികെട്ടൽ ചടങ്ങ് നടത്തുകയായിരുന്നു

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement