23 രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം പഠിച്ച പ്രണവ്; മകന്റെ ഈശ്വര വിശ്വാസത്തെ കുറിച്ച് മോഹൻലാൽ

Last Updated:
ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ താമസിച്ചു പഠിച്ച പ്രണവ് മോഹൻലാൽ, മറ്റു കുട്ടികളുടേതു പോലുള്ള ജീവിതമായിരുന്നില്ല കണ്ടു വളർന്നത്
1/8
സിനിമയും പ്രശസ്തിയും എന്തായാലും, ചെറിയ ജീവിത സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരനാണ് നടൻ പ്രണവ് മോഹൻലാൽ. ഇന്ന് പ്രണവിന് ജന്മദിനം. ഊട്ടിയിലെ അതിപ്രശസ്തമായ ഹെബ്രോൻ സ്കൂളിലെ വിദ്യാർത്ഥിയാണ് പ്രണവ്. ഈ ബോർഡിങ് സ്കൂളിൽ താമസിച്ചു പഠിച്ച പ്രണവ് മോഹൻലാൽ, മറ്റു കുട്ടികളുടേതു പോലുള്ള ജീവിതമായിരുന്നില്ല കണ്ടു വളർന്നത്
സിനിമയും പ്രശസ്തിയും എന്തായാലും, ചെറിയ ജീവിത സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരനാണ് നടൻ പ്രണവ് മോഹൻലാൽ (Pranav Mohanlal). ഇന്ന് പ്രണവിന് ജന്മദിനം. ഊട്ടിയിലെ അതിപ്രശസ്തമായ ഹെബ്രോൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പ്രണവ്. ഈ ബോർഡിങ് സ്കൂളിൽ താമസിച്ചു പഠിച്ച പ്രണവ് മോഹൻലാൽ, മറ്റു കുട്ടികളുടേതു പോലുള്ള ജീവിതമായിരുന്നില്ല കണ്ടു വളർന്നത്
advertisement
2/8
പ്രണവിന്റെ അച്ഛൻ മോഹൻലാൽ ഭക്തിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ള ആളാണെന്ന് പറയേണ്ട കാര്യമില്ല. ഏറ്റവും ഒടുവിലായി കുടജാദ്രിയിലേക്ക് യാത്ര ചെയ്ത മോഹൻലാലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ മകന്റെ ഭക്തി എന്തെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു (തുടർന്ന് വായിക്കുക)

3/8
വീട്ടിൽ സ്ത്രീകൾ രാവിലെ ക്ഷേത്രത്തിൽ പോകുന്നത് കണ്ടു വളർന്നയാളാണ് താനെന്നു മോഹൻലാൽ. അങ്ങനെ ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിലും, അത് നടന്നില്ലെങ്കിലും വിഷമം ഇല്ലാത്തയാളാണ്‌ താനെന്നു മോഹൻലാൽ. പക്ഷേ, മകൻ പ്രണവിന്റെ കാര്യം അങ്ങനെയല്ല

4/8
താൻ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകുന്നത് കണ്ടല്ല മകൻ പ്രണവ് വളർന്നത് എന്ന് മോഹൻലാൽ. അപ്പു എന്ന പ്രണവ് പഠിച്ച ക്രിസ്ത്യൻ റെസിഡൻഷ്യൽ സ്കൂളിൽ 23 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉണ്ടായിരുന്നു

5/8
മകന്റെ ചിന്തകൾ ആംഗലേയ, പാശ്ചാത്യ പശ്ചാത്തലങ്ങളിൽ നിന്നും ഉത്ഭവം പൂണ്ടതാകും എന്ന് മോഹൻലാൽ. അതുകൊണ്ടു തന്നെ മകനോട് രാവിലെ എഴുന്നേറ്റ് കുളിച്ചു ക്ഷേത്ര ദർശനം നടത്താൻ പറയാൻ തനിക്ക് സാധിക്കില്ല എന്ന് മോഹൻലാൽ

6/8
പ്രണവ് ഫിലോസഫി പഠിച്ചയാളാണ്. മകന് അവന്റേതായ ഫിലോസഫി ജീവിതത്തിലുണ്ട് എന്ന് മോഹൻലാൽ. മകന് വായനാശീലമുണ്ട്. അതിനിടയിൽ പ്രണവിനോട് ഈശ്വരപ്രതിഷ്‌ഠയിൽ പോയി പ്രാർത്ഥിക്കൂ എന്ന് പറയാനാവില്ല. അവന് അത് മനസിലാവില്ല

7/8
എന്താണ് ആ പ്രതിഷ്‌ഠ കൊണ്ട് ലക്ഷ്യമിടുന്നതെന്നും, അതിലൊന്നിനോട് പ്രാർത്ഥിച്ചിട്ട് എന്താണ് സംഭവിക്കുകയെന്നും അവൻ എന്നോട് ചോദിച്ചേക്കും. അതൊരു വാഗ്‌വാദത്തിലേക്ക് നയിച്ചേക്കാം

8/8
അവനെ ഒരുപാട് പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്കറിയില്ല. അങ്ങനെ ചെയ്താൽ പോലും അവന് മനസിലാവില്ല. ആ കഥ അവിടെ അവസാനിക്കുന്നു എന്ന് മോഹൻലാൽ. 2017ൽ മലയാള സിനിമയിൽ 37 വർഷങ്ങൾ തികച്ച വേളയിൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രണവിന്റെ ജന്മദിനത്തിൽ മോഹൻലാൽ സോഷ്യൽ മീഡിയ വഴി ആശംസ നേർന്നു

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement