ഷൂട്ടിങ്ങിനിടയിലേ മോശമായെന്ന് തോന്നി; വിജയ്ക്കൊപ്പമുള്ള ആ ചിത്രം ഇനിയൊരിക്കലും കാണില്ലെന്ന് തമന്ന

Last Updated:
അഭിനയിച്ച സിനിമകളില്‍ ഇനി ഒരിക്കലും വീണ്ടും കാണാന്‍ ആഗ്രഹിക്കാത്ത സിനിമ ഉണ്ടെങ്കില്‍ ഏതാണ് എന്ന അവതാരകന്‍റെ ചോദ്യത്തിന് തമന്ന നല്‍കിയ ഉത്തരമാണ് വൈറലായത്
1/7
 തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള നായികയാണ് തമന്ന ഭാട്ടിയ. അടുത്തിടെ റിലീസ് ചെയ്ത ലസ്റ്റ് സ്റ്റോറീസ് 2 സിനിമയിലെ പ്രകടനത്തിലൂടെ ബോളിവുഡിലും നടി നിരവധി ആരാധകരെ നേടി.

advertisement
2/7
 സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം ജയിലര്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന താരം സിനിമയിലെ കാവാലയ്യ എന്ന ഗാനത്തിലെ നൃത്തച്ചുവടുകളിലൂടെ ഇപ്പോള്‍ വൈറലാണ്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ തമന്ന പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ച.

3/7
 ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അഭിനയിച്ച സിനിമകളില്‍ ഇനി ഒരിക്കലും വീണ്ടും കാണാന്‍ ആഗ്രഹിക്കാത്ത സിനിമ ഉണ്ടെങ്കില്‍ ഏതാണ് എന്ന അവതാരകന്‍റെ ചോദ്യത്തിന് തമന്ന നല്‍കിയ ഉത്തരമാണ് വൈറലായത്

4/7
 വിജയ് നായകനായി 2010ല്‍ റിലീസ് ചെയ്ത 'സുറ'യാണ് താന്‍ ജീവിതത്തിലൊരിക്കലും രണ്ടാമത് കാണാന്‍ ആഗ്രഹിക്കാത്ത സിനിമയെന്ന് തമന്ന പറഞ്ഞു.ഒരു സിനിമയുണ്ട്,  സുറയാണ്  ആ ചിത്രം. അതെനിക്ക് ഇഷ്ടവുമാണ്. അതിലെ പാട്ടുകളും പ്രശസ്തമാണ്. പക്ഷേ ആ സിനിമയിലെ ചില രംഗങ്ങളിൽ ഞാൻ വളരെ മോശമാണ്.  

5/7
 ചിത്രത്തിലെ പല സീനുകളിലും എന്‍റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് മോശമാകുമെന്നു തോന്നിയിരുന്നു. ഇതുപോലെ മറ്റു പല ചിത്രങ്ങൾക്കിടയിലും ഇത് വർക്ക് ആകില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്.- തമന്ന പറഞ്ഞു.

6/7
tamannaah-bhatia_hot
എല്ലാ സിനിമകളും ജയം, പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്ത് സംഭവിച്ചാലും അത് പൂര്‍ത്തിയാക്കണം. അതാണ് അഭിനേതാവിന്റെ കടമ. 
advertisement
7/7
 സിനിമ എന്നത് വലിയ മുതല്‍മുടക്കുള്ള കലയാണ്. ഒരുപാട് പൈസ ഇൻവസ്റ്റ് ചെയ്യുന്നതാണ്. നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ശ്രദ്ധിക്കപ്പെടില്ലെന്നറിഞ്ഞു തന്നെ അഭിനയിക്കേണ്ടിവരും. അത് ജോലിയുടെ ഭാഗമാണ്.- തമന്ന കൂട്ടിച്ചേര്‍ത്തു

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement