Oommen Chandy | വിവാഹക്ഷണം പത്രപരസ്യത്തിലൂടെ, വിവാഹവിരുന്നിലും വ്യത്യസ്തൻ; സ്വന്തം ജീവിതം മാതൃകയാക്കിയ ഉമ്മൻ ചാണ്ടി
- Published by:user_57
- news18-malayalam
Last Updated:
പതിവുകൾ തെറ്റിച്ചുള്ള വിവാഹത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു ഉമ്മൻ ചാണ്ടി
'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന മഹത്തായ വചനത്താൽ ഓർക്കപ്പെടുന്ന രാഷ്ട്രപിതാവിന്റെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന പാർട്ടിയുടെ യുവ നേതാവ്. ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ജീവിതത്തിലും ഗാന്ധിയൻ മൂല്യങ്ങൾ വേരോട്ടം നടത്തി എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തിനും മുൻപേ കടന്നു വന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതിനായിരുന്നു അദ്ദേഹം ആദ്യ പരിഗണന നൽകിയത്. ശേഷം മറിയാമ്മയ്ക്കൊപ്പമുള്ള വിവാഹം
advertisement
'സേവ് ദി ഡേറ്റ്', പ്രീ-വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ അടിച്ചുതകർത്തുവാരുന്ന ഈ യുഗത്തിലല്ല 1977ൽ ജീവിതമാരംഭിച്ച ഉമ്മൻ ചാണ്ടിയും പ്രിയ പത്നിയും. ഇത്രയുമൊന്നും കടന്നു ചിന്തിക്കാൻ പോയിട്ട്, ഒരു വിവാഹക്ഷണക്കത്തു കൊണ്ട് പോലും ഉമ്മൻ ചാണ്ടി ആരെയും എങ്ങും വിവാഹം ക്ഷണിക്കാൻ പോയില്ല എന്നത് വാസ്തവം. ചുവടെ കാണുന്നതാണ് അദ്ദേഹത്തിന്റെ 'വിവാഹപ്പരസ്യം' (തുടർന്ന് വായിക്കുക)
advertisement
1977 മെയ് 30നാണ് വിവാഹമെങ്കിൽ, വിവാഹക്ഷണക്കത്തിലെ തിയതി അതിന്റെ തലേദിവസത്തെയാണ്. 'മെയ് 30ന് ഞാൻ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മയാണ് വധു. രാവിലെ 11മണിക്ക് പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ വച്ചാണ് വിവാഹം. നേരിട്ടോ കത്തുമുഖേനെയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരു അറിയിപ്പായി കരുതുമല്ലോ,' എന്ന് ലളിതമായ വാചകങ്ങൾ
advertisement
advertisement