Pearle Maaney | 'റിസ്ക്ക് പിടിച്ച' ഷൂട്ട് ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് പേളി മാണി; എങ്ങനെ സാധിക്കുന്നു എന്നാരാധകർ

Last Updated:
മലയാളത്തിന്റെ വൈബ് മമ്മി പേളി മാണിയുടെ 'റിസ്ക് പിടിച്ച ഷൂട്ട്' കണ്ടു നോക്കൂ
1/6
മലയാളിക്ക് 'ഫൺ' എന്ന വാക്കിന്റെ പര്യായങ്ങളിൽ ഒന്നാണ് പേളി മാണി (Pearle Maaney). എന്തവതരിപ്പിച്ചാലും കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ആനന്ദിക്കാൻ വകയുള്ള എന്തെങ്കിലുമായി വേണം കലാകാരി വരാൻ എന്ന് പേളിക്ക് നിശ്ചയമുണ്ട്. രണ്ടു മക്കളുമായി അമ്മയുടെയും വീട്ടമ്മയുടെയും റോളുകൾ കൂടി ആയതോടു കൂടി, ഇനി എല്ലാത്തിനും സമയം എവിടെ എന്ന് ചിന്തിച്ചവർക്ക് മുന്നിലേക്ക് പണ്ടത്തേതിലും വൈബുമായി വരികയാണ് വൈബ് മമ്മി പേളി മാണി. റിയാലിറ്റി ഷോയും ബിഗ് ബോസും നൽകിയ പ്രശസ്തിയും പോപ്പുലാരിറ്റിയും ഇന്നും നിലനിർത്താൻ പേളിക്ക് സാധിക്കുന്നു

advertisement
2/6
ഈ വർഷമാദ്യം ഇളയമകൾ നിതാര കൂടി പിറന്നതോടു കൂടി, പേളിയുടെ വ്ലോഗുകളിൽ നിലയും നിതാരയുമാണ് പ്രധാന താരങ്ങൾ. രണ്ടു ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് ഒരു വീട് കൈകാര്യം ചെയ്യുന്ന തന്റെ ദൈനംദിന കാര്യങ്ങളാണ് ഇപ്പോൾ പേളി പ്രധാനമായും വ്ലോഗ് ചെയ്യുന്നത്. മിക്കവാറും 'വെൽക്രോ ബേബി' എന്ന് പേളി വിളിക്കുന്ന ഇളയമകൾ നിതാര അമ്മയുടെ നെഞ്ചോടു ചേർന്നൊട്ടിയതു പോലെ കയ്യിലുണ്ടാകും. നിതാരയെ നിലത്തുവെക്കാൻ പറ്റാതെയാകും പേളിയുടെ ഷൂട്ടുകൾ പലതും. അൽപ്പം വ്യത്യസ്തത പുലർത്തിയ ഒരു ചിത്രവും പേളി ഇപ്പോൾ പോസ്റ്റ് ചെയ്യുന്നു (തുടർന്ന് വായിക്കുക)

3/6
പേളിയുടെ കൂടെ അവതാരകനായിരുന്ന ഗോവിന്ദ് പത്മസൂര്യ അഥവാ ജി.പി. കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റ് പേളിക്ക് ഊർജമായി എന്നുവേണം പറയാൻ. കൊച്ചിയിൽ എത്തിയ നടൻ അല്ലു അർജുനും നടി രശ്‌മിക മന്ദാനയ്ക്കും ജി.പിയും ഭാര്യ ഗോപികയും ചേർന്ന് ചില സമ്മാനങ്ങൾ നൽകിയ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. ജി.പിയുടെ കൂടെ അല്ലു അർജുൻ മാത്രമാണ് ഉണ്ടായതെങ്കിൽ, അല്ലുവിനും രശ്‌മികയ്ക്കും ഒപ്പമുള്ള പടം പിടിക്കാൻ പേളി ഉറപ്പിച്ചിറങ്ങി

4/6
രണ്ടുപേരുടെയും ഒപ്പം 'വിമാനത്തിൽ കേറിയിരുന്ന്' തന്നെ പേളി സംഗതി ഒപ്പിച്ചു. ഫോട്ടോ നേരെ ഇൻസ്റ്റഗ്രാമിലോട്ടെടുത്തു. പുഷ്പ പ്രൊമോഷൻ പരിപാടി കഴിഞ്ഞ് ഏറെ ക്ഷീണിച്ചു. ഇത് എഡിറ്റ് ചെയ്തതെന്ന് ജി.പി. പറയും. പക്ഷെ ഇത് യാഥാർത്ഥം എന്ന് ഫാൻസിനറിയാം എന്ന് പേളി. ഫോട്ടോ എടുത്തതിനു ഫാഫയ്ക്കും ഒരു നന്ദി വാചകം ഉണ്ട്. ഇനി ഈ കാണുന്നത് ഒറിജിനൽ ആണോ എ.ഐ. ഉല്പന്നമാണോ എന്നൊക്കെ കാണുന്നവർ വേണം തീരുമാനിക്കാൻ
രണ്ടുപേരുടെയും ഒപ്പം 'വിമാനത്തിൽ കേറിയിരുന്ന്' തന്നെ പേളി സംഗതി ഒപ്പിച്ചു. ഫോട്ടോ നേരെ ഇൻസ്റ്റഗ്രാമിലോട്ടെടുത്തു. പുഷ്പ പ്രൊമോഷൻ പരിപാടി കഴിഞ്ഞ് ഏറെ ക്ഷീണിച്ചു. ഇത് എഡിറ്റ് ചെയ്തതെന്ന് ജി.പി. പറയും. പക്ഷെ ഇത് യഥാർത്ഥം എന്ന് ഫാൻസിനറിയാം എന്ന് പേളി. ഫോട്ടോ എടുത്തതിനു ഫാഫയ്ക്കും ഒരു നന്ദി വാചകം ഉണ്ട്. ഇനി ഈ കാണുന്നത് ഒറിജിനൽ ആണോ എ.ഐ. ഉല്പന്നമാണോ എന്നൊക്കെ കാണുന്നവർ വേണം തീരുമാനിക്കാൻ
advertisement
5/6
ഫോട്ടോ കണ്ടപാടെ ജി.പിയും ആരാധകരും എല്ലാം കമന്റ് ചെയ്തിട്ടുണ്ട്. 'ഇനി ഞാൻ എടുത്ത പിക് എ.ഐ.ആണോ. ഹോ! കൺഫ്യൂഷൻ കൺഫ്യൂഷൻ. ഈ പെണ്ണിനെക്കൊണ്ട്...' എന്ന് പറഞ്ഞ ജി.പിയോട് 'നീ കൊടുത്തയച്ച ചിപ്സും അണ്ടിപ്പരിപ്പും കിട്ടി, താങ്ക്സ്' എന്ന് പേളിയുടെ മറുപടി. കായവറുത്തതും ഉപ്പേരിയും ചെമ്പു വിളക്കും ഒക്കെ ചേർന്ന ഒരു മനോഹരമായ ഗിഫ്റ്റ് ഹാമ്പറാണ്‌ ഗോവിന്ദ് പത്മസൂര്യ അല്ലുവിനും രശ്‌മികയ്ക്കും സമ്മാനിച്ചത് ഫോട്ടോ കണ്ടപാടെ ജി.പിയും ആരാധകരും എല്ലാം കമന്റ് ചെയ്തിട്ടുണ്ട്. 'ഇനി ഞാൻ എടുത്ത പിക് എ.ഐ.ആണോ. ഹോ! കൺഫ്യൂഷൻ കൺഫ്യൂഷൻ. ഈ പെണ്ണിനെക്കൊണ്ട്...' എന്ന് പറഞ്ഞ ജി.പിയോട് 'നീ കൊടുത്തയച്ച ചിപ്സും അണ്ടിപ്പരിപ്പും കിട്ടി, താങ്ക്സ്' എന്ന് പേളിയുടെ മറുപടി. കായവറുത്തതും ഉപ്പേരിയും ചെമ്പു വിളക്കും ഒക്കെ ചേർന്ന ഒരു മനോഹരമായ ഗിഫ്റ്റ് ഹാമ്പറാണ്‌ ഗോവിന്ദ് പത്മസൂര്യ അല്ലുവിനും രശ്‌മികയ്ക്കും സമ്മാനിച്ചത്
ഫോട്ടോ കണ്ടപാടെ ജി.പിയും ആരാധകരും എല്ലാം കമന്റ് ചെയ്തിട്ടുണ്ട്. 'ഇനി ഞാൻ എടുത്ത പിക് എ.ഐ.ആണോ. ഹോ! കൺഫ്യൂഷൻ കൺഫ്യൂഷൻ. ഈ പെണ്ണിനെക്കൊണ്ട്...' എന്ന് പറഞ്ഞ ജി.പിയോട് 'നീ കൊടുത്തയച്ച ചിപ്സും അണ്ടിപ്പരിപ്പും കിട്ടി, താങ്ക്സ്' എന്ന് പേളിയുടെ മറുപടി. കായവറുത്തതും ഉപ്പേരിയും ചെമ്പു വിളക്കും ഒക്കെ ചേർന്ന ഒരു മനോഹരമായ ഗിഫ്റ്റ് ഹാമ്പറാണ്‌ ഗോവിന്ദ് പത്മസൂര്യ അല്ലുവിനും രശ്‌മികയ്ക്കും സമ്മാനിച്ചത്
advertisement
6/6
'ഇത്രേം റിസ്ക്ക് പിടിച്ച ഷോട്ട് ഒക്കെ ഡ്യൂപ്പിനെ വച്ച് ചെയ്‌തൂടെ' എന്ന് ഒരാരാധകൻ പേളിയോട്. റിസ്ക് എനക്ക് റസ്ക്ക് മാതിരി' എന്ന് തലൈവർ സ്റ്റൈലിൽ പേളിയുടെ മറുപടി എത്തി. 'ഫാഫാ ഇല്ലായിരുന്നെങ്കിലോ' എന്ന ചോദ്യത്തിന് ട്രൈപോഡ് ഉപയോഗിക്കും എന്ന് പേളി. ഇനി ഈ ഫോട്ടോയിൽ പറഞ്ഞിട്ടുള്ള അല്ലു അർജുനോ രശ്മികയോ ഫാഫയോ ഒക്കെ ഇത്രയും സംഭവവികാസങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നത് വേറെക്കാര്യം. ഈ ഫോട്ടോ എടുത്തത് വച്ച് ഒരു വ്ലോഗ് ഉണ്ടാക്കിയാലോ എന്ന ശ്രീനിഷിന്റെ ചോദ്യവുമുണ്ട് കമന്റുകളിൽ
'ഇത്രേം റിസ്ക്ക് പിടിച്ച ഷോട്ട് ഒക്കെ ഡ്യൂപ്പിനെ വച്ച് ചെയ്‌തൂടെ' എന്ന് ഒരാരാധകൻ പേളിയോട്. 'റിസ്ക് എനക്ക് റസ്ക്ക് മാതിരി' എന്ന് തലൈവർ സ്റ്റൈലിൽ പേളിയുടെ മറുപടി എത്തി. 'ഫാഫാ ഇല്ലായിരുന്നെങ്കിലോ' എന്ന ചോദ്യത്തിന് ട്രൈപോഡ് ഉപയോഗിക്കും എന്ന് പേളി. ഇനി ഈ ഫോട്ടോയിൽ പറഞ്ഞിട്ടുള്ള അല്ലു അർജുനോ രശ്മികയോ ഫാഫയോ ഒക്കെ ഇത്രയും സംഭവവികാസങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നത് വേറെക്കാര്യം. ഈ ഫോട്ടോ എടുത്തത് വച്ച് ഒരു വ്ലോഗ് ഉണ്ടാക്കിയാലോ എന്ന ശ്രീനിഷിന്റെ ചോദ്യവുമുണ്ട് കമന്റുകളിൽ
advertisement
Horoscope Sept 9 | കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും; പണം ചെലവഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക; ഇന്നത്തെ രാശിഫലം
കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും; പണം ചെലവഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക; ഇന്നത്തെ രാശിഫലം
  • കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും; പണം ചെലവഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

  • മിഥുനം രാശിക്കാര്‍ ആശയവിനിമയത്തില്‍ ശ്രദ്ധിക്കണം; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണം.

  • ചിങ്ങം രാശിക്കാര്‍ ആത്മവിശ്വാസവും ആകര്‍ഷണീയതയും പ്രകടിപ്പിക്കും; ആരോഗ്യത്തെയും ചെലവുകളെയും ശ്രദ്ധിക്കണം.

View All
advertisement