Pearle Maaney Nayanthara: വാരിപ്പുണർന്ന് നിലയോട് നയൻസ് പറഞ്ഞ കാര്യം; പേളിമാണി പങ്കുവെച്ച വീഡിയോ ശ്രദ്ധയാകുന്നു
- Published by:ASHLI
- news18-malayalam
Last Updated:
'മോളെ അമ്മയെ പോലെ തന്നെയാവണം' നയൻതാര നിലാബേബിയോട് വളരെ കാര്യമായാണ് വീഡിയോയിൽ സംസാരിക്കുന്നത്
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് പേളിമാണി. പേളിയയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് വളരെ സ്വീകാര്യരാണ്. പേളി, ഭർത്താവ് ശ്രീനിഷ്, മക്കളായ നില, നിതാര എന്നിവരെല്ലാം മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടവർ തന്നെ. സോഷ്യൽ മീഡിയയിൽ സജീവമായ പേളിമാണിക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
advertisement
വിവിധ സെലിബ്രിറ്റികളെ പേളിമാണി അഭിമുഖം ചെയ്ത് അതിന്റെ വീഡിയോയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളിമാണിയുടെ സെലിബ്രിറ്റികളുമായുള്ള അഭിമുഖത്തിനും ആരാധകർ ഏറെയാണ്. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റു ഭാഷയിലെ താരങ്ങളെയും പേളി മണി തന്റെ യൂട്യൂബ് ചാനലിൽ അഭിമുഖത്തിനായി കൊണ്ടുവരാറുണ്ട്. അടുത്തിടെ സായി പല്ലവിയുമായി പേളി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.
advertisement
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുമായുള്ള പേളിയുടെ കൂടിക്കാഴ്ചയാണ്. മക്കളായ നിലയേയും നിതാരയേയും നയൻതാര എടുത്തു നിൽക്കുന്ന ഫോട്ടോ നിമിഷനേരങ്ങൾ കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. നയൻതാരയും നിലയും തമ്മിലുള്ള ഒരു ക്യൂട്ട് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ നയൻതാര നിലാബേബിയോട് വളരെ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
advertisement
advertisement