രജനികാന്ത് 650 കോടി അടിച്ചുകൊടുത്ത സംവിധായകന്റെ ഇപ്പോഴത്തെ നില അറിഞ്ഞോ? നെൽസൺ ദിലീപ് കുമാർ ഇനി വേറെ ലെവൽ
- Published by:meera_57
- news18-malayalam
Last Updated:
'ജെയ്‌ലർ' സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഇനി വേറെ ലെവൽ
ബോക്സ് ഓഫീസിൽ തീപാറിച്ചും ഇടിവെട്ടിയും മഴപെയ്യിച്ചും എല്ലാം വമ്പൻ വിജയം നേടിയ ചിത്രമാണ് രജനികാന്ത് (Rajinikanth) നായകനായ 'ജെയ്‌ലർ' (Jailer). ബോക്സ് ഓഫീസിൽ 650 കോടി രൂപ കൊയ്ത ഈ രജനി ചിത്രം നെൽസൺ ദിലീപ് കുമാർ ആയിരുന്നു സംവിധാനം ചെയ്തത്. പോയവർഷം ഓഗസ്റ്റ് മാസത്തിലായിരുന്നു ജെയ്‌ലർ റിലീസ്. കേരളത്തിലും പുറത്തും ഒരുപോലെ പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രമാണിത്
advertisement
advertisement
സംവിധായകൻ ലോകേഷ് കനകരാജ് കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്വന്തം പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡ് പ്രഖ്യാപിച്ചുവെങ്കിൽ, സംവിധായകൻ നെൽസൺ ദിലീപ്കുമാറും ആ വഴിക്ക് തിരിഞ്ഞിരിക്കുന്നു. ഫിലമെൻ്റ് പിക്‌ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന തൻ്റെ പ്രൊഡക്ഷൻ ഹൗസ്, അദ്ദേഹം പ്രഖ്യാപിച്ചു. നെൽസൺ തൻ്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള പ്രസ്താവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
advertisement
advertisement
advertisement