Samantha | സെക്കന്റ് ഹാൻഡ് എന്ന് വിളിക്കപ്പെട്ടു; വിവാഹമോചനത്തെക്കുറിച്ച്‌ സമാന്ത റൂത്ത് പ്രഭു

Last Updated:
മുൻഭർത്താവ് നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തിന് മുന്നോടിയായാണ് സമാന്ത റൂത്ത് പ്രഭുവിന്റെ തുറന്നു പറച്ചിൽ
1/6
കൃത്യം നാല് വർഷങ്ങൾ തികയും മുൻപാണ് നടൻ നാഗ ചൈതന്യയും മുൻഭാര്യ സമാന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) അവരുടെ വിവാഹബന്ധം വേർപെടുത്തിയത്. 2021ലായിരുന്നു ആരാധക ലോകത്തെപ്പോലും നിരാശരാക്കിയ ആ വേർപിരിയൽ പരസ്യമായത്. ആകെ ഒരു സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് സമാന്തയും മുൻ ഭർത്താവും ഇനി ഒന്നിച്ചില്ല എന്ന വാർത്ത ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്. നാഗ ചൈതന്യ പുനർവിവാഹിതനാവാൻ ഇനി അധികം ദിവസങ്ങൾ ബാക്കിയില്ല. പക്ഷെ സാം മറ്റൊരു ജീവിതത്തെക്കുറിച്ച് ഇനിയും പ്രഖ്യാപനം ഏതുംതന്നെ നടത്തിയിട്ടില്ല

advertisement
2/6
വിവാഹമോചനത്തെ തുടർന്ന് ഒരു സ്ത്രീ നയിക്കുന്ന ജീവിതം അത്ര സുഖകരമല്ല എന്ന് സമാന്ത തുറന്നു പറയുന്നു. സമൂഹവും പൊതുജനവും തനിക്ക് മേൽ അടിച്ചേൽപ്പിച്ച അപമാനം വളരെ വലുതാണ് എന്ന് സമാന്ത ഓർക്കുന്നു. വേദനിപ്പിക്കുന്ന കമന്റുകൾ താൻ നേരിട്ടതിനെ കുറിച്ചും, അതിനെ അതിജീവിച്ചതിനെക്കുറിച്ചും താരത്തിന് ചിലതെല്ലാം പറയാനുണ്ട്. വിവാഹമോചന ശേഷം മയോസിറ്റീസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗത്തെ താൻ നേരിട്ട വിവരവും സമാന്ത വെളിപ്പെടുത്തിയിരുന്നു (തുടർന്ന് വായിക്കുക)

3/6
'ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോയാൽ, അതിൽ ഒരുപാട് നാണക്കേടും അപമാനവും കയറിവരും,' ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞു. 'സെക്കൻഡ് ഹാൻഡ്', 'പാഴായ ജീവിതം' എന്നിങ്ങനെയുള്ള കമൻ്റുകൾ എനിക്ക് ലഭിച്ചു. നിങ്ങൾ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ ഒരു പരാജയമാണെന്ന് സ്വയം തോന്നണം, നിങ്ങൾ ഒരിക്കൽ വിവാഹിതയായിരുന്നു, ഇപ്പോൾ അല്ല, ചെയ്യുന്നതിലെ കുറ്റബോധവും നാണക്കേടും നിങ്ങൾ അനുഭവിക്കണം എന്നൊക്കെയാണ് സമൂഹത്തിന് നിർബന്ധം. അതിലൂടെ കടന്നുപോയ കുടുംബങ്ങൾക്കും പെൺകുട്ടികൾക്കും ഇത് ശരിക്കും ബുദ്ധിമുട്ടായിരുന്നെന്ന് ഞാൻ കരുതുന്നു,' സമാന്ത പറഞ്ഞു

4/6
ആദ്യ വിവാഹത്തിന് അണിഞ്ഞ വെള്ളനിറത്തിലെ ഗൗൺ, കറുപ്പാക്കി മാറ്റി മറ്റൊരവസരത്തിൽ അണിയേണ്ടി വന്നതിനെക്കുറിച്ചും സമാന്ത ചില കാര്യങ്ങൾ വ്യക്തമാക്കി. 'അങ്ങനെ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചു. അക്കാര്യം ആദ്യം അൽപ്പം വേദനാജനകമായിരുന്നു. ശരിക്കും വേദനിച്ചതിനാൽ, അത് ഞാൻ അങ്ങനെ തന്നെ ചെയ്തു. ഞാൻ വിവാഹമോചിതയാണ്. കാര്യങ്ങൾ ഒരു മുത്തശ്ശിക്കഥ പോലായിരുന്നില്ല. പക്ഷേ അതിനർത്ഥം ഞാൻ അതിനെ കുറിച്ച് ഓർത്ത് ഒരു മൂലയിൽ ഇരുന്നു കരയുന്നു, ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നല്ല,' സമാന്ത വ്യക്തമാക്കി

5/6
അങ്ങനെ സംഭവിച്ചു കഴിഞ്ഞു എന്നെനിക്കറിയാം. ഞാൻ അത് മറച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതം ഇവിടെ അവസാനിച്ചു എന്നും അർത്ഥമാക്കുന്നില്ല. ഞാൻ വളരെ സന്തോഷവതിയാണിപ്പോൾ. എനിക്ക് ഏറെ വളരാൻ സാധിച്ചു, വളരെ നല്ല മനുഷ്യർക്കൊപ്പം നല്ല ജോലി ചെയ്യാൻ കഴിഞ്ഞു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ഞാൻ മുന്നിൽക്കാണുന്നു,' സമാന്ത പറഞ്ഞു. സിറ്റഡൽ ഹണി ബണി സീരീസിൽ സമാന്തയാണ് നായിക

6/6
നാഗ ചൈതന്യയുടെ രണ്ടാം വിവാഹപ്രഖ്യാപനത്തിനു ശേഷം അതിരൂക്ഷ സൈബർ സ്‌പെയ്‌സ് ആക്രമണം നടന്നിരുന്നു. സമാന്തയെ ഉപേക്ഷിച്ച്, അത്രയും താരമൂല്യം ഇല്ലാത്ത മറ്റൊരാളെ ജീവിതത്തിൽ ഉൾപ്പെടുത്താനുള്ള ചൈതന്യയുടെ തീരുമാനത്തിനെതിരെയാണ് സൈബർ ലോകം ആഞ്ഞടിച്ചത്. ഡിസംമ്പർ നാലിന് നാഗ ചൈതന്യ, ശോഭിത ധുലിപാല വിവാഹം ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടക്കും

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement