Samyuktha Varma | 'ശാരീരികവും മാനസികവുമായി ഒരുപാട് മാറ്റങ്ങൾ വന്നു'; രഹസ്യം വെളിപ്പെടുത്തി സംയുക്ത
- Published by:Sneha Reghu
- news18-malayalam
Last Updated:
ബിജു മേനോനും മകനും താല്പര്യം വരുമ്പോൾ താൻ ചെയ്യുന്ന കാര്യം ചെയ്താൽ മതിയെന്നാണ് സംയുക്ത പറയുന്നത്
അഭിനയ ജീവിതത്തിൽ നാലു വർഷം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും മലയാള സിനിമാ പ്രേക്ഷകർ ഇന്നും മറക്കാത്ത മുഖമാണ് സംയുക്ത വർമ്മ. വിവാഹ ശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇരുപത് വയസ്സായിരുന്ന സംയുക്തയ്ക്ക് ഇന്ന് 45 വയസാണ്. എന്നാൽ, പണ്ടത്തേതിനേക്കാൾ ചെറുപ്പവും ഊർജവുമുള്ള സംയുക്തയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
advertisement
advertisement
'യോഗ ചെയ്യാൻ തുടങ്ങിയതിന് ശേഷം ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾ ജീവിതത്തിൽ വന്നു. യോഗാ പഠനവും പ്രാക്ടീസുമാണ് എനിക്ക് ഇഷ്ടം. മറ്റുള്ളവരെ പഠിപ്പിക്കാനുള്ള അറിവുണ്ടെന്ന് കരുതുന്നില്ല. നാൽപതുകളിലാണ് ഞാനിപ്പോൾ ഉള്ളത്. സാരീരികമായി വരുന്ന മാറ്റങ്ങൾ ഒർത്ത് ആശങ്കപ്പെടുന്നില്ല. തന്റെ പിസിഒഡി പ്രശ്നങ്ങളും ശ്വാസംമുട്ടലുമൊക്കെ മാറിയത് യോഗ ചെയ്തതിന് ശേഷമാണെന്നും' സംയുക്ത മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
advertisement
അതുപോലെ തന്നെ ജീവിതത്തിലെ പല കാര്യങ്ങളിലും നോ പറയാൻ പഠിച്ചത് യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമായിരുന്നു. മുമ്പായിരുന്നെങ്കിൽ എങ്ങനെയാണ് നോ പറയുക, അവരെന്ത് വിചാരിക്കും എന്നോര്‍ത്ത് ആശങ്കപ്പെടുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു ചിന്തകളൊന്നുമില്ല. കാര്യങ്ങളൊക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്. താൻ യോഗ ചെയ്യുന്നുണ്ടെന്ന് കരുതി ബിജു ചേട്ടനെയോ, മോനെയോ അതിനായി നിര്‍ബന്ധിച്ചിട്ടില്ല. താല്‍പര്യം വരുമ്പോള്‍ അവര്‍ ചെയ്ത് തുടങ്ങട്ടെ എന്നും സംയുക്ത കൂട്ടിച്ചേർത്തു.
advertisement
യോഗ ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ള്‍ട്ടിമേറ്റ് ലൈഫ് ഹാക്ക് എന്ന ക്യാപ്ഷനോടെ യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംയുക്ത. യോഗയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ വിശേഷങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.