ടൈം മാസികയുടെ ഏറ്റവുമധികം സ്വാധീനമുള്ളവരുടെ പട്ടികയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഒന്നാമത്. വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ഷാരൂഖ് ഒന്നാമതെത്തിയത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് എന്നിവരെ പിന്നിലാക്കിയാണ് ഷാരൂഖിന്‍റെ നേട്ടം.