മതം മാറി വിവാഹം ചെയ്ത അമ്മ; ലിവിങ് ടുഗെദർ നയിച്ച മകനും മകളും അടങ്ങുന്ന താരകുടുംബം

Last Updated:
ഇസ്ലാം മതവിശ്വാസം സ്വീകരിച്ച അമ്മയുടെ രണ്ട് മക്കളും ലിവിങ് ടുഗെദർ നയിച്ച പങ്കാളികളെ പിന്നീട് വിവാഹം ചെയ്തു
1/6
വിവാഹബന്ധത്തിലൂടെ മാത്രം കുടുംബങ്ങൾ ഉണ്ടായിരുന്ന കാലത്ത് സധൈര്യം ലിവിങ് ടുഗെദർ നയിച്ച രണ്ടു മക്കളുള്ള ഒരു കുടുംബം. അവരുടെ അമ്മയാകട്ടെ, പ്രണയത്തിനായി തന്റെ മതവും വിശ്വാസവും പോലും ഉപേക്ഷിച്ച പ്രമുഖ നടി. അച്ഛൻ അറിയപ്പെടുന്ന ക്രിക്കറ്ററും രാജകുടുംബാംഗവും. ഒരു മകനും രണ്ടു പെൺമക്കളുമുള്ള കുടുംബത്തിൽ, ഒരു മകൾ മാത്രമാണ് ഇനിയും സിനിമയിൽ വരാതെ മാറി നിൽക്കുന്നത്. ടൈഗർ പട്ടോഡി അഥവാ, മൻസൂർ അലി ഖാൻ പട്ടോഡി എന്ന് പറഞ്ഞാൽ ജെൻ സീക്ക് അത്ര പിടിയുണ്ടാവില്ല എങ്കിലും, അതിനു മുൻപ് വരെയുള്ള തലമുറകൾക്ക് അറിവുണ്ടാകും. എന്നാൽ, അദ്ദേഹത്തിന്റെ മകൻ, മകൾ, മരുമകൾ, കൊച്ചുമക്കൾ എന്നിവരെ അറിയാത്തവരുണ്ടാവില്ല
വിവാഹബന്ധത്തിലൂടെ മാത്രം കുടുംബങ്ങൾ ഉണ്ടായിരുന്ന കാലത്ത് സധൈര്യം ലിവിങ് ടുഗെദർ നയിച്ച രണ്ടു മക്കളുള്ള ഒരു കുടുംബം. അവരുടെ അമ്മയാകട്ടെ, പ്രണയത്തിനായി തന്റെ മതവും വിശ്വാസവും പോലും ഉപേക്ഷിച്ച പ്രമുഖ നടി. അച്ഛൻ അറിയപ്പെടുന്ന ക്രിക്കറ്ററും രാജകുടുംബാംഗവും. ഒരു മകനും രണ്ടു പെൺമക്കളുമുള്ള കുടുംബത്തിൽ, ഒരു മകൾ മാത്രമാണ് ഇനിയും സിനിമയിൽ വരാതെ മാറി നിൽക്കുന്നത്. ടൈഗർ പട്ടോഡി അഥവാ, മൻസൂർ അലി ഖാൻ പട്ടോഡി (Mansoor Ali Khan Pataudi) എന്ന് പറഞ്ഞാൽ ജെൻ സീക്ക് അത്ര പിടിയുണ്ടാവില്ല എങ്കിലും, അതിനു മുൻപ് വരെയുള്ള തലമുറകൾക്ക് അറിവുണ്ടാകും. എന്നാൽ, അദ്ദേഹത്തിന്റെ മകൻ, മകൾ, മരുമകൾ, കൊച്ചുമക്കൾ എന്നിവരെ അറിയാത്തവരുണ്ടാവില്ല
advertisement
2/6
നടൻ സെയ്ഫ് അലി ഖാൻ, നടി സോഹ അലി ഖാൻ എന്നിവരുടെ അമ്മ ശർമിള ടാഗോർ പട്ടോഡി കുടുംബത്തിലെ മരുമകളാവാൻ 1960കളുടെ അവസാനത്തിൽ അങ്ങനെയൊരു കടുംപിടുത്തം എടുത്തിരുന്നു. പ്രശസ്തമായ ടാഗോർ കുടുംബത്തിലെ അംഗമായിരുന്ന ശർമിള, പട്ടോഡിയുടെ ഭാര്യയാവാൻ മതം മാറുകയും ബീഗം അയേഷ സുൽത്താന എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാഹശേഷവും അവർ സിനിമയിൽ തുടർന്നത് ശർമിള ടാഗോർ എന്ന പേരിലാണ്. മക്കളായ സെയ്‌ഫും സോഹയും പിൽക്കാലത്ത് ലിവിങ് ടുഗെദർ നയിച്ചവരും (തുടർന്ന് വായിക്കുക)

3/6
സെയ്ഫ് അലി ഖാൻ, സോഹ അലി ഖാൻ എന്നിവർക്ക് പുറമേ, ഇരുവരുടെയും ഇടയിലായി സബ എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്. സഹോദരങ്ങളെ പോലെ സബ സിനിമയിലേക്ക് വരുന്നതിനു പകരം, കുടുംബ ബിസിനസുകൾ നോക്കി നടത്തുകയാണ് ചെയ്തത്. കൂടാതെ ഇവർ ഒരു ജൂവലറി ഡിസൈനർ കൂടിയാണ്. വളരെ കുറച്ചു മാത്രമേ, സബ ക്യാമറയ്ക്ക് മുന്നിൽ വരാറുള്ളൂ. സെയ്‌ഫും സോഹയും കരീന, കുനാൽ കെമ്മു എന്നിവരെ വിവാഹം ചെയ്തുവെങ്കിലും, വിവാഹത്തിന് മുൻപ് ലിവിങ് ടുഗെദർ ബന്ധം നയിച്ചവരാണ് അവർ 

4/6
ബന്ധത്തെക്കുറിച്ച്‌ ഏറെക്കാലം നിശബ്ദത പാലിച്ചവരാണ് സോഹ അലി ഖാനും കുനാൽ കെമ്മുവും. സ്നേഹവും വിശ്വാസവും ഉള്ള ഒരു വ്യക്തിയുടെ ഒപ്പം താമസിക്കാൻ പോകുക എന്നത് വിവാഹത്തിന് തുല്യം എന്ന് താൻ വിശ്വസിക്കുന്നതായി സോഹ പറഞ്ഞിരുന്നു. പങ്കാളിയിൽ വിശ്വാസമുള്ളപ്പോൾ, ഒരു കടലാസ്സിൽ ഒപ്പിടുന്നതിൽ കാര്യമില്ല എന്ന് സോഹ. തങ്ങളുടെ ജീവിതത്തിൽ അത് വിജയിച്ചുവെങ്കിലും, മറ്റുള്ളവർ തങ്ങളുടെ ജീവിതം പകർത്തേണ്ട കാര്യമില്ല എന്നും, ഓരോരുത്തർക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാമെന്നും സോഹ

5/6
2012 ഒക്ടോബറിൽ വിവാഹം ചെയ്യുന്നതിന് മുൻപ് സെയ്ഫ് അലി ഖാനും കരീന കപൂറും ലിവിങ് ടുഗദർ ജീവിതം നയിച്ചിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നതിൽ കരീന മടി കാണിച്ചിട്ടില്ല. സെയ്‌ഫിന്റെ ഒപ്പം ലിവിങ് ടുഗെദർ ആയിരുന്നു എന്നവർ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ആധുനിക യുഗത്തിലെ ദമ്പതികൾക്ക് താൻ ലിവിങ് ടുഗെദർ പ്രോത്സാഹിപ്പിക്കുന്നു. താൻ അതിൽ പരീക്ഷിച്ചു വിജയിച്ചുവെന്നും കരീന കപൂർ. ആധുനിക ഭാരതത്തിൽ ലിവിങ് ടുഗെദർ ഒരു യാഥാർഥ്യമാണെന്നും, ഒരു ആധുനിക വനിത എന്ന നിലയിൽ അതിൽ വിശ്വസിക്കാനും ജീവിക്കാനും സാധിച്ചതിൽ സന്തോഷമെന്നും കരീന

6/6
കരീന കപൂർ, സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ട് ആണ്മക്കളുണ്ട്. 2016ൽ ഇവരുടെ മൂത്തമകൻ തൈമൂർ അലി ഖാൻ പിറന്നു. ജേ എന്ന് വിളിക്കുന്ന ഇളയമകൻ ജഹാംഗീർ 2021ലും. സെയ്ഫ് അലി ഖാന് നടി അമൃത സിംഗുമായുള്ള ആദ്യ വിവാഹത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിവരാണ് മക്കൾ

കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement