Sindhu Krishna | വീട്ടിലെ അഞ്ചാമത്തെ കുഞ്ഞുവാവ വരും മുൻപേ ഒരു കഠിന യാത്ര; സിന്ധു കൃഷ്ണ അപ്‌ഡേറ്റുമായി
- Published by:meera_57
- news18-malayalam
Last Updated:
ഒരു മാറ്റത്തിനായി തയാറെടുത്തു കഴിഞ്ഞു. ഈ യാത്ര കഠിനമായിരിക്കും എന്നും സിന്ധു കൃഷ്ണ
കുഞ്ഞുങ്ങളുടെ കളിചിരികൾ ഒഴിയാത്ത വീടായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും (Sindhu Krishna). അധികം പ്രായവ്യത്യാസമില്ലാതെ പിറന്ന നാല് പെണ്മക്കൾ. ഇനി ഈ വീട്ടിലേക്ക് വളരെ വർഷങ്ങൾക്ക് ശേഷം അഞ്ചാമത്തെ കുഞ്ഞതിഥി വരാൻ പോകുന്നു. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ കുഞ്ഞ് പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ, ഒരു വലിയ വെല്ലുവിളിയിലൂടെ കടന്നുപോയവരാണ് സിന്ധുവും കൃഷ്ണകുമാറും അവരുടെ മക്കളുമടങ്ങിയ കുടുംബം. ദിയ കൃഷ്ണയുടെ കടയിൽ സംഭവിച്ച സാമ്പത്തിക തട്ടിപ്പിൽ ഉണ്ടായ കേസും വെല്ലുവിളികളും വാർത്തയിലൂടെ പൊതുജനം അറിഞ്ഞതാണ്
advertisement
അഹാന, ദിയ, ഇഷാനി, ഹൻസികമാരുടെ കുട്ടിക്കാലത്ത് അവർ നാലുപേർക്കുമായി ധരിക്കാൻ ഒരു കുഞ്ഞുടുപ്പുണ്ടായിരുന്നു. സിന്ധുവിന്റെ അച്ഛൻ മൂത്തമകൾക്ക് സമ്മാനിച്ച ആ വസ്ത്രം സൂക്ഷിച്ചു വച്ച്, അഹാനയെക്കാൾ 10 വയസ് പ്രായക്കുറവുള്ള ഏറ്റവും ഇളയ അനുജത്തി ഹൻസിക വരെയുള്ളവർ ധരിച്ചു. ഈ വേഷം ഇപ്പോഴും ഉണ്ടെങ്കിൽ ഒരുപക്ഷേ, ദിയയുടെ കുഞ്ഞിനും ധരിക്കാൻ കിട്ടുമോ എന്ന് കണ്ടറിയണം. എന്നാൽ, അമ്മയും കുഞ്ഞും കുട്ടിക്കാലത്ത് ധരിച്ച ഒരുപോലത്തെ കുപ്പായമായി മാറും ഇത് (തുടർന്ന് വായിക്കുക)
advertisement
ഭാര്യയും അമ്മയുമായുള്ള ഘട്ടങ്ങൾ താണ്ടിയ സിന്ധു കൃഷ്ണ ഇനി അമ്മൂമ്മയാവാനുള്ള തയാറെടുപ്പിലാണ്. അൻപതുകളുടെ തുടക്കം മാത്രമേ ആയുള്ളൂ എങ്കിലും, വളരെ നേരത്തെ വിവാഹം ചെയ്ത സിന്ധു ഇനി അമ്മൂമ്മയുടെ റോളിലേക്കും ഒരു സൂപ്പർ ഗ്രാന്മ ആയി മാറുന്നത് കാണാം. അമ്മ എന്ന നിലയിൽ മക്കൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സിന്ധുവിന്റേത് എന്നതിന് കൃഷ്ണകുമാറും മക്കളും സാക്ഷ്യം. ഏതു തിരക്കിലും മക്കൾ നാലുപേർക്കും കുറവുകൾ ഉണ്ടാവരുത് എന്ന നിർബന്ധമാണ് സിന്ധുവിനെ എല്ലായിടത്തും ഓടിയെത്താൻ പ്രേരിപ്പിച്ചത്
advertisement
മകൾ ദിയ കൃഷ്ണ ഗർഭിണിയായ വേളയിൽ മകളെ അക്ഷരാർത്ഥത്തിൽ നാലുപാടു നിന്നും പരിചരിക്കാൻ ആളുള്ള ഇടമായിരുന്നു സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും 'സ്ത്രീ' വീട്. മൂന്നു സഹോദരിമാരും, അമ്മയും എപ്പോഴും ഓസി എന്ന് വിളിക്കുന്ന ദിയയുടെ ചുറ്റും ഏതൊരാവശ്യത്തിനും ഉണ്ടായിരുന്നു. കുടുംബ വീടിന്റെ അടുത്തു തന്നെ താമസമാക്കിയതിനാൽ, ദിയയുടെ ഗർഭകാലത്തിന്റെ നല്ലൊരു പങ്കും ചിലവഴിച്ചത് സ്വന്തം വീട്ടിൽ തന്നെയാണ്. ഇനി കൂടുതൽ എനർജി ആവശ്യമായ നാളുകളാണ് വരുന്നത്. അതിനുള്ള തയാറെടുപ്പ് സിന്ധു തുടങ്ങിക്കഴിഞ്ഞു
advertisement
മക്കളായ ദിയ കൃഷ്ണയും അഹാന കൃഷ്ണയും അവരുടെ ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ ജിം പരീക്ഷണങ്ങൾക്ക് മുതിർന്നവരാണ്. നന്നേ മെലിഞ്ഞിരുന്ന ഇഷാനി നല്ലൊരു ഡയറ്റ് പ്ലാനും വർക്ക്ഔട്ടും കൊണ്ട് ആരോഗ്യവും ശരീരഘടനയും മെച്ചപ്പെടുത്തിയെടുക്കുകയായിരുന്നു. അഹാനയ്ക്ക് ജിം ഇഷ്‌ടമെങ്കിലും, ചിലപ്പോൾ ഒന്നോ രണ്ടോ മാസങ്ങൾ വരെ ഇടവേളയെടുക്കാൻ അഹാന തീരുമാനിക്കാറുണ്ട്. എന്നാലിതാ, പ്രായത്തെ ഗൗനിക്കാതെ ജിമ്മിലേക്ക് സിന്ധു കൃഷ്ണയും വന്നുചേരുന്നു
advertisement
ഒരു മാറ്റത്തിനായി തയാറെടുത്തു കഴിഞ്ഞു എന്ന് സിന്ധു കൃഷ്ണ. ഈ യാത്ര കഠിനമായിരിക്കും എന്നും സിന്ധു കൃഷ്ണ ക്യാപ്‌ഷനിൽ പറയുന്നു. ഈ മാറ്റത്തിൽ തന്നെക്കാണാൻ തന്റെ ട്രെയ്‌നർ തന്നെക്കാൾ ആവേശത്തിലാണ് എന്ന് സിന്ധു. ടി-ഷർട്ടും ട്രാക്ക് പാന്റ്‌സുമായി ജിമ്മിലെ ഉപകരണത്തിൽ സിന്ധു പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ട്രെയ്‌നർ കൂടിയുള്ള ദൃശ്യവും സിന്ധു പോസ്റ്റ് ചെയ്തു. സിന്ധുവിന്റെ ഇൻസ്റ്റഗ്രാം പേജിലെ സ്റ്റോറിയിലാണ് അവരുടെ പുത്തൻ പരിശീലനമുറയെ കുറിച്ചുള്ള അപ്‌ലോഡ് വന്നിട്ടുള്ളത്