“ഇന്നത്തെ കാബിനറ്റ് മീറ്റിംഗിൽ, ലിയോണർ രാജകുമാരി സൈനിക പരിശീലനത്തിന് ചേരുന്നത് ഉൾപ്പടെയുള്ള രാജാവിന്‍റെ ഉത്തരവിന് നടപ്പാക്കാൻ തീരുമാനിച്ചു,” റോബിൾസ് പറഞ്ഞു. ഫിലിപ്പ് ആറാമൻ രാജാവിന്റെ രണ്ട് പെൺമക്കളിൽ മൂത്തവൾ എന്ന നിലയിൽ, 17 വയസുകാരിയായ ലിയോണർ ആണ് അടുത്ത കിരീടാവകാശി. അതിനാൽ ഫിലിപ്പ് ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരിക്കുകയോ ചെയ്യുമ്പോൾ സായുധ സേനയുടെ പരമോന്നത കമാൻഡറായി ലിയോണർ മാറും.
വെയിൽസിലെ യുഡബ്ല്യുസി അറ്റ്ലാന്റിക് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം ലിയോണറിന്റെ പരിശീലനം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മാസത്തിൽ ആരംഭിക്കും, നെതർലൻഡ്‌സിലെ രാജാവ് വില്ലെം-അലക്‌സാണ്ടറും അദ്ദേഹത്തിന്റെ മകൾ അലക്‌സിയ രാജകുമാരിയും ഉൾപ്പെടെ, നിരവധി രാഷ്ട്രത്തലവൻമാരും കുടുംബാംഗങ്ങളും യുഡബ്ല്യുസി അറ്റ്ലാന്റിക് കോളേജിലെ വിദ്യാർഥികളോ പൂർവ വിദ്യാർഥികളോ ആണ്.
“ഇത് നമ്മുടെ രാജ്യത്തിന്റെ രാജപദവിയിലേക്കുള്ള ലിയോണർ രാജകുമാരിയുടെ സുപ്രധാന ചുവടുവെപ്പാണ്,” റോബിൾസ് പറഞ്ഞു. സൈനിക പരിശീലനം പൂർത്തിയാകുമ്പോൾ, ലിയോണറിന് നാവികസേനയിൽ എൻസൈൻ പദവിയും കരസേനയിലെ ലെഫ്റ്റനന്റും വ്യോമസേന, കമാൻഡ് തുടങ്ങിയ പദവികളും ലഭിക്കും. അതിനുശേഷം ലിയോണറിന് ഒരു യൂണിവേഴ്സിറ്റി ബിരുദത്തിന് പഠിക്കാനാകുമെന്നും റോബിൾസ് കൂട്ടിച്ചേർത്തു.
പിതാവായ മുൻ രാജാവ് ജുവാൻ കാർലോസിൽ നിന്ന് അകന്നുനിൽക്കാൻ ഫിലിപ്പെ ശ്രമിച്ചതിനാൽ സ്പാനിഷ് രാജവാഴ്ച സമീപ വർഷങ്ങളിൽ കടുത്ത സമ്മർദ്ദം നേരിട്ടു. 2012 ലെ സ്പെയിനിൽ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ബോട്സ്വാനയിൽ ആനയെ വേട്ടയാടാൻ പോയതും സാമ്പത്തിക അഴിമതിയും വിവാദമായ പശ്ചാത്തലത്തിൽ, 2014 ജൂണിൽ ജുവാൻ കാർലോസ് രാജിവെക്കുകയായിരുന്നു