ഒട്ടും പ്രതീക്ഷിച്ചില്ല; സണ്ണിയുടെ മടിയിൽ ഭർത്താവ് തലവച്ചു കിടക്കേ അപ്രതീക്ഷിത സംഭവം
- Published by:meera_57
- news18-malayalam
Last Updated:
സണ്ണി ലിയോണിയുടെ കൂടെ അഭിനയിച്ചിരുന്ന നടനായ ഡാനിയേൽ പിന്നീട് ഭർത്താവായി മാറുകയായിരുന്നു
ഫാൻസിന്റെ എണ്ണം എത്രയെന്നു ചോദിച്ചാൽ കൃത്യമായി ഒരു മറുപടി പറയാൻ കഴിയാത്ത വിധം ആരാധകരുണ്ട് നടി സണ്ണി ലിയോണിക്ക് (Sunny Leone). ഇൻസ്റ്റഗ്രാമിൽ മാത്രം 56M ഫോളോവേഴ്സ് ആണ് സണ്ണിക്കുള്ളത്. മലയാളികൾക്ക് പിന്നെ സണ്ണി എന്ന പേര് കേട്ടാൽ മതി ആവേശം വാനോളം ഉയരാൻ. പണ്ടത്തെ കാലം വച്ച് നോക്കിയാൽ സണ്ണി ലിയോണി ഇന്ന് സിനിമയിൽ അത്രകണ്ട് സജീവമല്ല താനും. ഇപ്പോൾ സണ്ണി ഒരു അമ്മയും കുടുംബിനിയും കൂടിയാണ്. ദത്തുപുത്രിയായ നിഷ, വാടകഗർഭധാരണത്തിലൂടെ പിറന്ന അഷർ, നോവ എന്നിവരുടെ അമ്മയാണ് സണ്ണി. ഭർത്താവ് ഡാനിയേൽ വെബർ
advertisement
ഈ മാസമാണ് സണ്ണി ലിയോണി അവരുടെ ജന്മദിനം ആഘോഷമാക്കിയത്. മൂന്നു മക്കൾക്കും ഭർത്താവിനും തന്റെ പട്ടികുട്ടിക്കും ഒപ്പം ജന്മദിനം കളർഫുൾ ആക്കി മാറ്റിയ സണ്ണി, കേക്കിന്റെ പിന്നിൽ ഇരിക്കുന്ന തന്റെ കുടുംബചിത്രം പോസ്റ്റ് ചെയ്താണ് ജന്മദിനാഘോഷം ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചത്. സിനിമയിൽ സണ്ണിയുടെ അഭിനയ മുഹൂർത്തങ്ങൾ അത്രകണ്ട് ഇല്ലെങ്കിലും, ചില പ്രൊമോഷനുകളിൽ സണ്ണി വളരെ സജീവമായി പങ്കെടുക്കുന്നുണ്ട്. ഈ വീഡിയോകൾ സണ്ണിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസിലാക്കാം (തുടർന്ന് വായിക്കുക)
advertisement
സണ്ണി ലിയോണിയുടെ കൂടെ അഭിനയിച്ചിരുന്ന നടനായ ഡാനിയയിൽ പിന്നീട് ഭർത്താവായി മാറി. ഒരുകാലത്ത് അഡൽറ്റ് ചിത്രങ്ങളിൽ വേഷമിട്ടിരുന്ന സണ്ണി, പിന്നീട് തന്റെ തട്ടകം ബോളിവുഡിലേക്ക് മാറ്റി. ബോളിവുഡിൽ സണ്ണിക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ നിരവധി ഉണ്ടാവുകയും ചെയ്തു. മലയാളികൾക്ക് പ്രിയങ്കരിയാതിനാൽ, സണ്ണി തന്റെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വെക്കേഷൻ കാലങ്ങൾ കേരളത്തിൽ ചിലവിടാൻ തീരുമാനിച്ച് ഇറങ്ങിയിരുന്നു. ഭർത്താവ് ഡാനിയേലിനും മക്കൾക്കും ഒപ്പം സണ്ണി പലകുറി കേരളത്തിൽ വന്നു പോയി
advertisement
സണ്ണിയുടെ എല്ലാ സംരംഭങ്ങൾക്കും കൂടെ നിന്ന് പ്രോത്സാഹനം നൽകുന്നയാളാണ് ഭർത്താവ് ഡാനിയേൽ വെബർ. അത് അഭിനയമായാലും, അവതരണമായാലും ജീവിതാഘോഷങ്ങൾ ആയാലും എല്ലാം അങ്ങനെ തന്നെ, കോവിഡ് നാളുകളിൽ സണ്ണി ലിയോണി മക്കളുടെ സുരക്ഷ മുൻനിർത്തി ഇന്ത്യയിൽ നിന്നും വിദേശത്തുള്ള അവരുടെ ബംഗ്ളാവിലേക്ക് താമസം മാറ്റിയിരുന്നു. കുഞ്ഞുങ്ങൾ മൂന്നുപേർക്കും അന്ന് പ്രായം തീരെ കുറവായിരുന്നു. ഒരിക്കൽ പൂവാർ സന്ദർശത്തിനു വന്നപ്പോഴും മക്കളെയും കൂട്ടി കൂടെവരാൻ ഭർത്താവ് ഡാനിയേലും സണ്ണിയുടെ ഒപ്പമുണ്ടായി
advertisement
ഇപ്പോൾ സണ്ണി താനും ഭർത്താവും കൂടിയുള്ള ഒരു വീഡിയോ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നിരിക്കുകയാണ്. സണ്ണിയുടെ മടിയിൽ തലചായ്ച്ചു കിടക്കുന്ന ഡാനിയേലാണ് വീഡിയോയിൽ. ഈ വീഡിയോയുടെ ഒരു ഭാഗം കുറച്ചു നാളുകൾക്ക് മുൻപ് സണ്ണി ലിയോണി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അതിലെ തീർത്തും അപ്രതീക്ഷിതമായ ഒരു ഭാഗം ഇപ്പോഴാണ് പുറത്തുവരുന്നത്. ക്യാമറ റോളിങ്ങിൽ ഇരിക്കുമ്പോൾ തന്നെയാണ് ഈ അപ്രതീക്ഷിത സംഭവം നടന്നതും
advertisement
കറുപ്പും ലെപ്പഡ് പ്രിന്റും ചേർന്ന വസ്ത്രമാണ് സണ്ണിയുടെ വേഷം. ഒരു മെറൂൺ പോളോ ഷർട്ട് ധരിച്ച ഡാനിയേൽ സണ്ണിയുടെ മടിയിൽ തലചായ്ച്ചു കിടന്നുറങ്ങുന്നുണ്ട്. ഭാര്യയുടെ മടിയിൽ ശാന്തമായി ഉറങ്ങുന്നതിനിടെ കട്ടിലിനു പിന്നിലെ ചുമരിൽ തൂക്കിയിരുന്ന പെയിന്റിംഗ് ആടിയിളകുന്നുണ്ടായിരുന്നു. തന്റെ തലയ്ക്ക് പിന്നിൽ ആടുന്ന പെയിന്റിംഗ് സമയോചിതമായി സണ്ണി ലിയോണി കൈകൊണ്ടു തടുത്തു നിർത്തുന്നു. അല്ലെങ്കിൽ ഒരുപക്ഷേ ഭാര്യയും ഭർത്താവും കൂടിയുള്ള നല്ല നിമിഷത്തിനിടെ പെയിന്റിംഗ് സണ്ണിയുടെയോ ഡാനിയേലിന്റെയോ മേൽ പതിച്ചേനെ