സാനിയയോടൊപ്പം അഭിനയിച്ച ഈ നടന് എന്ത് പറ്റി? നടിയോട് സഹായിക്കാൻ അപേക്ഷിച്ച് ആരാധകർ
- Published by:Sneha Reghu
- news18-malayalam
Last Updated:
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ആദ്യചിത്രമായ മാനഗരത്തിൽ നായകനാക്കിയത് ശ്രീയായിരുന്നു
advertisement
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ആദ്യചിത്രമായ മാനഗരത്തിൽ നായകനാക്കിയത് ശ്രീയായിരുന്നു. ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടുവർഷം മുൻപിറങ്ങിയ ഇരുഗപട്രു എന്ന ചിത്രത്തിലാണ് താരം ഒടുവിലായി വേഷമിട്ടത്. ഇരുഗപട്രുവിൽ ശ്രീയുടെ നായികയായി എത്തിയത് സാനിയ അയ്യപ്പനായിരുന്നു. ഈ സിനിമയ്ക്ക് ശേഷം പൊതുവേദികളില്‍ പോലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല.
advertisement
നടന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസം വന്നിരിക്കുകയാണെന്നാണ് ആരോധകർ ഒന്നടങ്കം കമന്റ് ചെയ്യുന്നത്. എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളോ, ഡിപ്രഷനോ നേരിടുന്നെങ്കിൽ സഹായിക്കാമെന്നാണ് കമന്റിലൂടെ എല്ലാവരും അറിയിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമല്ലാതിരുന്ന താരം അടുത്തിടെ ദിനംപ്രതി പങ്കുവയ്ക്കുന്ന പോസ്റ്റുകളിലും നടന്റെ രൂപത്തിലും മാറ്റം വന്നതോടെയാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്.
advertisement
അവസാനമായി നടൻ ചെയ്ത വീഡിയോകളിൽ സൂചിപ്പിക്കുന്നത് താൻ ഉടൻ തന്നെ 18+ കണ്ടന്റുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നുവെന്നാണ്. താരത്തിന്റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാക്കുന്നത്. പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കലെ ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്ത് സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ലോകേഷ് കനഗരാജിനെ നിരവധിപേർ ടാഗ് ചെയ്തിട്ടുണ്ട്. ശ്രീയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടപെടണമെന്നാണ് എല്ലാവരും പറയുന്നത്.
advertisement
advertisement
advertisement
ബാലാജി ശക്തിവേൽ സംവിധാനംചെയ്ത വഴക്ക് എൻ 18/9 എന്ന ചിത്രത്തിലൂടെയാണ് ശ്രീ സിനിമയിലേക്ക് എത്തിയത്. പിന്നീട് മിഷ്കിൻ സംവിധാനംചെയ്ത ഓനയും ആട്ടിൻകുട്ടിയും, സോൻ പപ്പ്ടി, വിൽ അമ്പ്, മാനഗരം എന്നീ ചിത്രങ്ങളിലും നായകനായിരുന്നു. കമൽ ഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലും അദ്ദേഹം പങ്കെടുത്തിരുന്നു. പക്ഷേ ഷോയിൽ പ്രവേശിച്ച് നാല് ദിവസത്തിന് ശേഷം ശ്രീ സ്വയം പുറത്തുവന്നിരുന്നു.