ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തനായ ഓപ്പണറാണ് ശിഖർ ധവാൻ. ആക്രമണാത്മക ബാറ്റിങ് ശൈലിയിലൂടെ എതിർ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കുന്ന രീതിയാണ് ധവാന്‍റേത്. ഇപ്പോഴിതാ ചെറുപ്പത്തിൽ നടന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ശിഖർ ധവാൻ. 14-15 വയസുള്ളപ്പോൾ മണാലിയിൽ ടൂർ പോയതിന് പിന്നാലെ എച്ച്ഐവി പരിശോധന നടത്തേണ്ടിവന്ന സാഹചര്യമാണ് താരം വിവരിക്കുന്നത്.